twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാബു തന്റെ ബുദ്ധിമുട്ടുകൾ ആരെയും അറിയിച്ചിരുന്നില്ല, ജീവൻ തന്നെ കൊടുക്കേണ്ടി വന്നു

    |

    മിനിസ്ക്രീൻ പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിയോഗമായിരുന്നു കോമഡി സ്റ്റാർ താരം ഷാബുരാജിന്റേത്. ഇന്നും സുഹൃത്തുക്കൾക്ക് അദ്ദേഹത്തിന്റെ മരണം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും സങ്കടത്തിന്റേയും നിരാശയുടേയും ഒരു വലിയ കടലൽ അദ്ദേഹത്തിനുളളിൽ ഇരമ്പുന്നുണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളായിരുന്നു ഈ കലാകാരനെ നിരന്തരം അലട്ടിയിരുന്നത്.

    ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് ഷാബുരാജിന്റെ കുടുംബം. ഈ ചെറിയ കുടുംബത്തിന്റെ ആകെയുള്ള ആശ്രയയും ഇദ്ദേഹം തന്നെയായിരുന്നു. ഷാബുവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് കലാകാരാന്മാർ രംഗത്തെത്തിയിരുന്നു. തുടർന്ന് കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട സർക്കാർ 2 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകരെ മനസ് തുറന്ന് ചിരിപ്പിച്ച ഷിബുവിന്റ ജീവിത കഥ ഇങ്ങനെ...

      രോഗബാധിതയായ ഭാര്യ

    ഷാബു രാജിന്റ ഭാര്യ ആറു വർഷമായി രോഗ ബാധിതയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. നാലു കുട്ടികളുമുണ്ട്. ഭാര്യയുടെ ചികിത്സ, മക്കളുടെ പഠനം, ജീവിതച്ചെലവുകൾ തുടങ്ങിയ സാമ്പത്തിക പ്രയാസങ്ങൾ ബുദ്ധിമുട്ടിച്ചപ്പോൾ തന്റെ ശാരീരികാസ്വസ്ഥതകൾ ഷാബുരാജ് മറന്നു.. പരിപാടികൾ ഇല്ലാത്തപ്പോൾ കൂലിപ്പണിക്കുപോയി ജീവിതച്ചെലവുകൾ കണ്ടെത്തിയിരുന്നു.
    ഭാര്യ-ചന്ദ്രിക, മക്കൾ-ജീവൻ, ജ്യോതി ,ജിത്തു, വിഷ്ണു.

       ആരേയും  അറിയിച്ചിരുന്നില്ല

    ഒരിക്കൽപ്പോലും തന്റെ ശരീരികബുദ്ധിമുട്ടുകൾ വീട്ടുകാരേയോ കൂട്ടുകാരേയോ അറിയിച്ചില്ല. അതിന് ഷാബുരാജിന് തന്റെ ജീവിൻ തന്നെ വിൽക്കേണ്ടി വന്നു.ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാബുരാജിന്റെ രക്തക്കുഴലുകളിലെ തടസ്സം നീക്കാൻ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. .പഞ്ചായത്തിൽനിന്ന്‌ ഭവനപദ്ധതിപ്രകാരം ലഭിച്ച വീട്ടിലാണ് ഷാബുരാജിന്റെ കുടുംബം താമസിക്കുന്നത്. വീടിന്റെ പണികൾ പൂർത്തിയായിട്ടില്ല..

    സൈക്കോ ചിറ്റപ്പൻ


    ഷാബുരാജിന്റെ കരിയർ തന്നെ വലിയ മാറ്റമുണ്ടാക്കിയ കഥാപാത്രമായിരുന്നു സൈക്കോ ചിറ്റപ്പൻ. 25 വർഷത്തിലേറെയായി മിമിക്രി രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹം ടെലിവിഷൻ പ്രോഗ്രാമുകളിലും സജീവമായിരുന്നു. ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കലാസമിതിയിലൂടെയാണ് ഷാബു മിമിക്രി ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കേരളത്തിലെ പ്രധാനപ്പെട്ട മിമിക്രി ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ കോമഡിസ്റ്റാർസ് സീസൺ ഒന്നിൽ കോമഡി കസിൻസിലൂടെയാണ് ടെലിവിഷൻ രംഗത്ത് എത്തുന്നത്. ചെറിയ സമയത്തിനുള്ളിൽ തന്നെ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. കോമഡി സ്റ്റാർസിന്റെ രണ്ടാം സീസണിലും ഷാബു ഇടം പിടിച്ചിരുന്നു.

    കുടുംബത്തിന്റെ ദുരിതാവസ്ഥ


    കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നല്‍കാന്‍ തിരുമാനിച്ചതെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. 20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്. മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

    Read more about: actor television
    English summary
    Mimicry Artiste Shaburaj's Heart Touching Life Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X