For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിമിക്രിരംഗത്ത്‌ മാറ്റം അനിവാര്യം

By Ravi Nath
|

ഇന്ന്‌ സാധാരണക്കാരനും ബുദ്ധിജീവികളും ആസ്വദിക്കുന്ന മിമിക്രിരംഗം അധഃപതനത്തിന്റെ ആഴങ്ങളിലാണ്‌. പ്രമേയപരവും അവതരണപരവുമായ കാര്യത്തിലാണ്‌ ഈ അവസ്ഥ നേരിട്ടു കൊണ്ടിരിക്കുന്നത്‌. റിയാലിറ്റി ഷോകളും, മറ്റ്‌ വേദികളും, വിദേശ പര്യടനങ്ങളും ഇതര ടെലിവിഷന്‍ ഷോകളിലും ഇന്ന്‌ മിമിക്രി കലാകാരന്‍മാര്‍ തിരക്കുള്ളവരാണ്‌.

ഒരു കാലത്ത്‌ സിനിമയിലെത്തുക എന്നുള്ളതായിരുന്നു ഇവരുടെയെല്ലാം ലക്ഷ്യമെങ്കില്‍ ഇന്ന്‌ ആ അവസ്ഥയൊക്കെ മാറികഴിഞ്ഞു. കാരണം അംഗീകാരവും സാമ്പത്തികമെച്ചവും നല്ലൊരു പങ്ക്‌ കലാകാരന്‍മാര്‍ക്കും ലഭിക്കുന്നുണ്ട്‌. ഇവരുടെ കഴിവുകളെ പൊലിപ്പിച്ചെടുക്കാവുന്ന രീതിയില്‍ പ്രമേയപരമായി ഉയരുന്നില്ല എന്നത്‌ വലിയ വിഷയമാണ്‌.

സിനിമക്കാരെ അനുകരിച്ച്‌ കൊണ്ട്‌ വളര്‍ന്നുവന്നവര്‍ പിന്നെ രാഷ്ട്രീയ നേതാക്കളുടെ സ്വന്തക്കാരായി മാറി. ആവര്‍ത്തന വിരസമായ ഇതേ നിലപാടുകള്‍ വല്ലാതെ ചൊടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. സമൂഹത്തിനെ ഗുരുതരമായി സ്വാധീനിക്കുന്ന നിരവധി വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെ കുറിക്കുകൊള്ളുന്ന വിധം മനസ്സുകളില്‍ എത്തിക്കാന്‍ പര്യാപ്‌തമായ മിമിക്രി പ്രോഗ്രാമുകള്‍ അത്യപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ.

പലരും വള്‍ഗറായി പെണ്‍വിഷയങ്ങളും സെക്‌സിലധിഷ്ടിതമായ ഏരിയകളിലും വിരാജിച്ച്‌ മോശപ്പെട്ട ചിരി ഉത്‌പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പ്രസാദിന്റെ കോമഡിയും മിമിക്‌സും പിന്നെ ഞാനും പലപ്പോഴും മോശപ്പെട്ട പ്രകടനം കൊണ്ടാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്‌.

സിനിമാലയും അപൂര്‍വ്വമായി മാത്രമേ നല്ല എപ്പിസോഡുകള്‍ പ്രദാനം ചെയ്യുന്നുള്ളൂ. ഏഷ്യാനെറ്റിലെ വോഡാഫോണ്‍ കോമഡി ഷോയില്‍ പലപ്പോഴും തരംതാണ രീതിയിലുള്ള പ്രമേയം വരുന്നത്‌ വിരസതയുണ്ടാക്കുന്നുണ്ട്‌. എന്നാല്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നവരൊക്കെ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്‌ എന്നത്‌ വലിയ മതിപ്പുളവാക്കുന്നതാണ്‌.

മഴവില്‍ മനോരമയിലെ മറിമായം തുടങ്ങിയിട്ട്‌ കുറച്ചു നാളായിട്ടേയുള്ളൂ. നല്ല കഴിവുള്ള ആര്‍ട്ടിസ്‌റുകളാണ്‌ അവരെല്ലാം. ഇരുപതു മിനിറ്റുള്ള ആ ഹാസ്യപരിപാടി ആവര്‍ത്തന വിരസതയോടെയാണ്‌ നീങ്ങുന്നത്‌. ഒരേ തരത്തിലുള്ള അവതരണ രീതികൊണ്ട്‌ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ഇരുപതുമിനിറ്റ്‌ പീഡനമാകുന്നു. ഈയവസ്ഥ മാറേണ്ടതുണ്ട്‌.

കൂടുതല്‍ ജനപ്രിയമാകുന്ന ഹാസ്യപരിപാടികള്‍ക്ക്‌ എക്കാലത്തും സാധ്യതകള്‍ നിരവധിയാണ്‌. സ്വാതന്ത്ര്യം അനുവദിച്ച്‌ കിട്ടിയ ഈ കോര്‍ണറില്‍ പരമാവധി അത്‌ ഉപയോഗപ്പെടുത്തുവാനാണ്‌ ശ്രമിക്കേണ്ടത്‌. അല്ലാതെ എപ്പോഴും അച്യുതാനന്ദനും സുരേഷ്‌ഗോപിയും മുരളീധരനുമായി വട്ടംകറങ്ങുകയല്ല വേണ്ടത്‌.

അതുപോലെ വ്യക്തികളെ അധിക്ഷേപിക്കുന്നത്‌ പലപ്പോഴും അതിരുകള്‍ വിടുന്നുണ്ട്‌. അനുവദിച്ചു കിട്ടിയ സ്വാതന്ത്ര്യം അല്ലെങ്കില്‍

ഇടപെടലുകള്‍ ഉണ്ടാവാതിരിക്കുന്നതുകൊണ്ട്‌ വ്യക്തിയുടെ സ്വകാര്യതയിലേക്കിടിച്ചു കയറാനുള്ള പ്രവണതയും, അതില്‍ ആനന്ദം

കണ്ടെത്താനുള്ള ശ്രമവും നിഷ്‌കളങ്കമായ കലാപ്രകടനത്തിന്‌ വിരുദ്ധമാണ്‌ എന്ന്‌ ഓര്‍മ്മ വേണം.

മിമിക്രി രംഗത്തുനിന്ന്‌ സിനിമയിലേക്ക്‌ വന്ന നിരവധി കലാകാരന്‍മാരുണ്ട്‌. ജയറാം, ദിലീപ്‌, ഹരിശ്രീ അശോകന്‍, ടിനിടോം, സൈനുദ്ധീന്‍, കലാഭവന്‍ മണി, അസീസ്‌, ഷാരോണ്‍, അന്‍സാര്‍ തുടങ്ങി നിരവധി പേരിന്ന്‌ സിനിമയില്‍ സജീവമായുണ്ട്‌. എന്തിനേറെ, പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സിദ്ധിക്‌ ലാലുമാര്‍ക്കും ആത്മവിശ്വാസമേറ്റിയത്‌ മിമിക്രി സ്റ്റേജും കോമഡി ഷോകളുമാണ്‌. ഇവിടെ മാറ്റങ്ങള്‍ അനിവാര്യമാണ്‌്‌ പ്രസക്തമായ വിഷയങ്ങള്‍കൊണ്ട്‌ പ്രതാപം വീണ്ടെടുക്കാനാവട്ടെ.

English summary
Mimicry is the common man's art. But now it is in a stage of degeneration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more