»   » അബിയുടെ ആ വലിയ നഷ്ടം ദിലീപ് കാരണമായിരുന്നോ? അബി നായകനാവേണ്ട സിനിമയിലൂടെയാണ് ദിലീപ് താരമായത്!

അബിയുടെ ആ വലിയ നഷ്ടം ദിലീപ് കാരണമായിരുന്നോ? അബി നായകനാവേണ്ട സിനിമയിലൂടെയാണ് ദിലീപ് താരമായത്!

Posted By:
Subscribe to Filmibeat Malayalam
അബിയ്ക്ക് അവസരങ്ങള്‍ നഷ്ടമായത് ദിലീപ് കാരണമോ? | filmibeat Malayalam

നടനും മിമിക്രി താരവുമായിരുന്ന അബിയുടെ മരണത്തിന്റെ ആഘാതത്തിലാണ് മലയാള സിനിമാ ലോകം. നഷ്ടപ്പെട്ടത് അതുല്യ പ്രതിഭയായിരുന്നെന്നും മറ്റുമായി വിലപിക്കുന്നവരാണ് എങ്ങും. എന്നാല്‍ കഴിവുണ്ടായിട്ടും എന്ത് കൊണ്ടാണ് അബിയെ പോലുള്ള താരങ്ങള്‍ മലയാള സിനിമയില്‍ നിന്നും പിന്നിലായി പോയതെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

1995 ല്‍ റിലീസ് ചെയ്ത ദിലീപ് ചിത്രമായ മാനത്തെ കൊട്ടാരം എന്ന സിനിമയിയായിരുന്നു ദിലീപിന്റ തലവര മാറ്റിയ സിനിമ. എന്നാല്‍ ചിത്രത്തില്‍ നായകനായി ആദ്യം പരിഗണിച്ചിരുന്നത് അബിയെ ആയിരുന്നെന്ന് മുമ്പ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നത്തെ നഷ്ടമായിരുന്നോ അബിയുടെ കരിയറിലെ പാളിച്ചെന്ന് നോക്കാം...

അബിയുടെ മരണം

പ്രശസ്ത മിമിക്രി താരമായിരുന്ന അബിയുടെ വിയോഗം മലയാള സിനിമയെ നടുക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആദാഞ്ജലികളുമായി താരങ്ങളും ആരാധകരുമടക്കം ഒരുപാട് പേരാണ് എത്തിയിരിക്കുന്നത്. അബി ഒരു അതുല്യ കലാകാരനായിരുന്നു എന്ന് മാത്രമാണ് എല്ലാവര്‍ക്കും പറയാനുള്ളു.

അവസരം തട്ടിയെടുത്തു?


നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ പോയതിന് ശേഷം നടന്‍ ദിലീപിന്റെ പേരില്‍ വന്ന ആരോപണങ്ങളില്‍ ഒന്ന് അബിയുടെ അവസരം തട്ടിയെടുത്തു എന്നതായിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമായിരുന്നു ദിലീപിനെതിരെ അന്ന് ശക്തമായ ആരോപണം ഉന്നയിച്ചിരുന്നത്.

ആ സിനിമ ഇതാണ്..

ദിലീപിനെ നായകനാക്കി സുനില്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മാനത്തെ കൊട്ടാരം. 1994 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ദിലീപിനൊപ്പം നാദിര്‍ഷ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗതി എന്നിങ്ങനെയുള്ള താരങ്ങളും അഭിനയിച്ചിരുന്നു.

ദിലീപിന്റെ കരിയര്‍ മാറ്റി മറിച്ചു

സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായിരുന്ന ദിലീപ് ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയിരുന്നെങ്കിലും മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയതോടെ തിരിഞ്ഞു നോക്കെണ്ടി വന്നിട്ടില്ല. എന്നാല്‍ ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത് മിമിക്രി താരം അബിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

തട്ടിയെടുത്തതാണോ?


മാനത്തെ കൊട്ടാരത്തില്‍ നായകനായി അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അബിയെ സിനിമയില്‍ നിന്നും ദിലീപ് ഒഴിവാക്കുകയായിരുന്നു. സ്വന്തം നേട്ടത്തിന് വേണ്ടി അബിയുടെ നായക വേഷം തട്ടിയെടുത്തത് മുതല്‍ തുടങ്ങുന്നതാണ് ദിലീപിന്റെ ചതികളുടെ തുടക്കമെന്നായിരുന്നു സിനിമാ ലോകത്തെ അണിയറില്‍ നിന്നുള്ള സംസാരം.

അബി ഒതുങ്ങി പോയി


മാനത്തെ കൊട്ടാരം റിലീസ് ചെയ്തതിന് ശേഷം ദിലീപ് ഉയരങ്ങളിലേക്കെത്തിയിരുന്നെങ്കിലും അബി ഒതുങ്ങി പോവുകയായിരുന്നു. കഴിവുണ്ടെന്നും അതുല്യ പ്രതിഭയാണെന്ന് പറയുന്നുണ്ടെങ്കിലും വെറും അമ്പത് സിനിമകളിലാണ് അബി അഭിനയിച്ചിരുന്നത്.

English summary
Mimicry star Abi was the hero of the movie 'Manathe Kottaram'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam