twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആട് കണ്ടപ്പോൾ എന്നോട് ദേഷ്യം തോന്നിയോയെന്ന് എംഎം മണിയോട് ഇന്ദ്രൻസ്, കൈ തിരുമ്മി കൊണ്ട് മന്ത്രി

    |

    2015 ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആട്. ജയസൂര്യ, സൈജു കുറുപ്പ്, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ , വിജയ് ബാബു എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഈ ആടിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഈ ടീം എത്തുകയും ചെയ്തിരുന്നു. ആട് ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ആട് സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ കഥാപാത്രങ്ങളിലൊന്നാണ് നടൻ ഇന്ദ്രൻസ് അവതരിപ്പിച്ച പിപി ശശി. മന്ത്രി എംഎം മണിയോട് സാദ്യശ്യമുള്ള കഥാപാത്രമായിരുന്നു അത്. അദ്ദേഹത്തെ ഓർമിപ്പിക്കും വിധത്തിലായിരുന്നു ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനം. ഇപ്പോഴിത യഥാർഥ മണിയാശാനും ആടിലെ പിപി ശശി ആശാനും മുഖാമുഖം എത്തുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അപൂർവ്വ അഭിമുഖമാണ്. ദി കേരള ഒബ്സർവർ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പുറത്തെത്തിയിരിക്കുന്നത്.

     ആശാന്  ദേഷ്യം തോന്നിയിരുന്നോ

    ആശാന് തന്നോട് ദേഷ്യം തോന്നിയിരുന്നോ എന്നാണ് ഇന്ദ്രൻസിന് പ്രധാനമായും അറിയേണ്ട ഒരു കാര്യം. സിനിമ പുറത്തിറങ്ങിയതിന് ശേഷം എനിക്കൊരു ഭയമുണ്ടായിരുന്നു. ആശാന് എന്നോട് ദേഷ്യം തോന്നുമോ, എന്നോട് ദേഷ്യം കാണിക്കുമോ എന്നൊക്കെ. അങ്ങനെ ഞാൻ പല പരിപാടികളിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടുണ്ടെന്നും ഇന്ദ്രൻസ് അഭിമുഖത്തിൽ പറയുന്നുണ്ട്.

    സ്ഥിരം ശൈലിയിൽ മറുപടി

    ഇന്ദ്രൻസിന്റെ ചോദ്യത്തിന് സ്ഥിരം ശൈലിയിൽ പൊട്ടിച്ചിരിച്ചു കൊണ്ടാണ് മന്ത്രി എംഎം മണി മറുപടി നൽകിയത്. ഏയ് എനിക്ക് അങ്ങനെയൊന്നും തോന്നുകേല.... എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്. എംഎം മണിയോട് രൂപകൊണ്ടും ഭാവം കൊണ്ടും സാമ്യമുള്ള വേഷം ചെയ്യുമ്പോൾ ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നു. താങ്കളെ ഇഷ്ടപ്പെടുന്നവർ പ്രശ്നമുണ്ടാക്കിയാലോ എന്ന് ഭയന്ന് ചുണ്ടനക്കിയാണ് സീനുകൾ എടുത്തതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

    മണിയാശാൻ


    മന്ത്രിയെ എന്ത് വിളിക്കണമെന്ന ചോദ്യത്തിൽ നിന്നാണ് ഇരുവരുടേയും സംസാരം തുടങ്ങിയത്. തന്നെ പേരോ, അല്ലെങ്കിൽ മണി ആശാനെന്നോ, ആശാനെന്നേ വിളിക്കാമെന്ന് അദ്ദേഹം ഇന്ദ്രൻസിനോട് അഭിമുഖത്തിൽ പറയുന്നുണ്ട് . ഒരുപാട് കാര്യങ്ങളിൽ തനിക്ക് അദ്ദേഹം ആശനാണെന്നും അതുകൊണ്ട് ആശാനെ എന്ന് വിളിച്ചോട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് അഭിമുഖം ആരംഭിച്ചിരിക്കുന്നത്. രസകരമായ തമാശകളും സംസാരത്തിനിടയിൽ നടക്കുന്നുണ്ട്. ഇതെല്ലം ചിരിച്ച് ആസ്വദിക്കുന്ന മന്ത്രിയെയാണ് അഭിമുഖത്തിൽ കണ്ടത്. കൈകൾ കൊണ്ടുള്ള ആക്ഷൻ ശൈലിയെ കുറിച്ചും മണിയാശാൻ പറഞ്ഞു. ചെറുപ്പം മുതലേ ശീലിച്ചതാണെന്നും സംസാരിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും വാക്കിനൊത്ത് കയ്യുടെ ചലനവും മാറുമെന്നും അദ്ദേഹം പറഞ്ഞു.

    Recommended Video

    ആട് 3 വരുന്നു
       സിനിമ ജീവിതം

    അഭിനയമോഹത്തെ കുറിച്ചും മന്ത്രി അഭിമുഖത്തിൽ ഇന്ദ്രൻസിനോട് പറഞ്ഞു. അഭിനയമോഹം ഉണ്ടായിരുന്നെന്നും ചില സിനിമകളിൽ ചെറിയ സീനുകൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറയുന്നു. എന്നാൽ പാർട്ടി വിലക്കിയതോടെ കലാജീവിതം അവസാനിക്കുകയായിരുന്നു. . നാളെ എന്നോട് ഇന്ദ്രൻസ് ആവണമെന്ന് പറഞ്ഞാൽ അതിനും ഞാൻ തയാറാണെന്ന് പറഞ്ഞ് കൊണ്ടാണ് തന്റെ അഭിനയ മോഹത്തെ കുറിച്ചും സിനിമയോടുളള താൽപര്യത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയത്. പണ്ട് സിനിമ തിയേറ്ററുകളിൽ പോയി എല്ലാ ചിത്രങ്ങളും കാണുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കലാഭവൻ മണി ചിത്രത്തിൽ ഇന്ദ്രൻസും എംഎം മണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയെ കുറിച്ചും ഇരുവരും പരസ്പരം ചർച്ച ചെയ്തു.

    അഭിമുഖം കാണം

    Read more about: indrans
    English summary
    Minister MM Mani and actor Indrans latest interview went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X