For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കുമൊരു തേപ്പ് തനിക്കും കിട്ടിയിട്ടുണ്ട്; അതുകൊണ്ട് ജീവിതം അവസാനിക്കില്ലെന്ന് ചിന്തിച്ചതായി നടി ഫെമിന

  |

  ക്രിസ്തുമസിന് പ്രേക്ഷകരിലേക്ക് എത്തി പിന്നീട് സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമ മലയാളത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന പ്രത്യേകതയോട് കൂടിയാണ് എത്തിയത്. പുതുമുഖ നടി ഫെമിന ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബ്രൂസിലി ബിജി എന്ന കരാട്ടെകാരിയുടെ വേഷം മനോഹരമായി അവതരിപ്പിക്കാന്‍ ഫെമിനയ്ക്ക് സാധിച്ചിരുന്നു.

  പിന്നീട് ബ്രൂസ് ലീ ബിജി എന്ന പേരില്‍ തന്നെയാണ് നടി അറിയപ്പെട്ടതും. പല അഭിമുഖങ്ങളിലൂടെയും തന്റെയും മിന്നല്‍ മുരളിയുടെയും വിശേഷങ്ങള്‍ ഫെമിന പങ്കുവെച്ചിരുന്നു ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സിനിമയുടെ പിന്നണിയിലെ വിശേഷങ്ങളും തന്റെ വ്യക്തിജീവിതത്തെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് നടി.

  'മിന്നല്‍ മുരളിയില്‍ ബിജി കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അനീഷ് കല്യാണം വിളിക്കുന്നതാണ് ആദ്യം എടുത്ത ഷോട്ട്. അതിനു ശേഷമാണ് ആ കിക്ക്. പക്ഷേ സിനിമയില്‍ ആ സീന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നു ആ കരച്ചില്‍ സീന്‍ ഇല്ലാതിരുന്ന നന്നായെന്ന്. അതുകൊണ്ട് തന്നെ ബിജിയുടെ എന്‍ട്രി ഇത്തിരി പവര്‍ഫുള്‍ ആയല്ലോ എന്നാണ് ഫെമിന പറയുന്നത്. അതേ സമയം ബിജിയെ പോലെ യഥാര്‍ഥ ജീവിതത്തില്‍ തനിക്കും തേപ്പ് കിട്ടിയിട്ടുണ്ടെന്നാണ് നടി വെളിപ്പെടുത്തുന്നത്.

  ആ കാര്യത്തിലും ബിജിയുടെ ആറ്റിട്യൂട് തന്നെയായിരുന്നു എനിക്കും. തേപ്പ് കിട്ടിയത് കൊണ്ട് ജീവിതം അവസാനിക്കുന്നില്ലല്ലോ. നാളെ മറ്റെന്തോ നല്ലത് സംഭവിക്കാന്‍ ഉണ്ടെന്ന് ചിന്തിച്ചു മുന്നോട്ടു പോവുക. അടിച്ചു പൊളിച്ചു ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും നടി പറയുന്നു. സിനിമയില്‍ ഏറ്റവും കൂടുതല്‍ ടേക്കുകള്‍ വേണ്ടി വന്ന സീനിനെ കുറിച്ചും അഭിമുഖത്തില്‍ ഫെമിന പറഞ്ഞിരുന്നു. അതിന്റെ കാരണം അറിഞ്ഞതും പിന്നീടാണെന്നാണ് നടി വ്യക്തമാക്കിയത്.

  ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ നിന്നും ഇറങ്ങി പോയി; രമ്യ കൃഷ്ണ്‍ കാരണമെന്ന് ആരോപണം, മറുപടിയുമായി വനിത വിജയ്കുമാർ

  മിന്നല്‍ മുരളിയിലെ അവസാന ദിവസത്തെ തന്റെ ഷോട്ടിനെ കുറിച്ചാണ് നടി പറഞ്ഞത്. ക്ലൈമാക്‌സ് സീനിലെ ബ്രൂസി ലീ കിക്ക് പല ടേക്കുകള്‍ പോയിട്ടും ശരിയാകുന്നില്ല. എനിക്ക് സങ്കടവും ടെന്‍ഷനും കൂടി വരുന്നുണ്ട്. ഒടുവില്‍ ടേക്ക് ഒക്കെയായി. ഞാന്‍ ബാഗ് ഒക്കെ പാക്ക് ചെയ്ത് പോകാന്‍ റെഡിയായി വന്നപ്പോഴാണ് അറിയുന്നത് കോവിഡ് പോസിറ്റീവ് ആണെന്ന്. അതിന്റെ ക്ഷീണം കാരണമാണ് ടേക്കിന്റെ എണ്ണം കൂടിയത്. കേട്ടപാടെ ബേസിലേട്ടന്‍ പറഞ്ഞു, 'ടേക്ക് ഒക്കെ, ഓടിക്കോ' എന്ന്. എന്നെ കോവിഡ് അവശയാക്കിയിട്ടില്ലെന്ന് മാത്രമല്ല കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചത് കൊണ്ട് മറ്റാര്‍ക്കും എന്റെ കയ്യില്‍ നിന്ന് കോവിഡ് കിട്ടിയില്ല. സിനിമ മോഹിച്ച എത്തിയ ആളാണ് ഞാന്‍ അതുകൊണ്ട് ഇതൊക്കെ മിന്നല്‍ എനര്‍ജി തരുന്ന പ്രോത്സാഹനം ആണെന്നും ഫെമിന പറയുന്നു.

  കുറ്റം എന്റെ തന്നെയാണ്; വേഷങ്ങള്‍ കിട്ടാത്തതിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ലെന്ന് നടി മഞ്ജു പിള്ള, കാരണമിത്

  Recommended Video

  മമ്മൂക്കയുടെ ഭീഷ്മപർവം ഫ്ലോപ്പ് ആവുമോ? വൈറൽ സന്തോഷ് പറയുന്നു | FilmiBeat Malayalam

  ഓഡിഷനിലൂടെയാണ് ഫെമിന മിന്നല്‍ മുരളിയുടെ ഭാഗമാവുന്നത്. അതിന് മുന്‍പ് മറ്റൊരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത് സെലക്ട് ആയെങ്കിലും ആ സിനിമ നടക്കാതെ പോവുകയായിരുന്നു. പിന്നീട് മിന്നല്‍ മുരളി വന്നപ്പോഴും കോവിഡും ലോക്ഡൗണുമൊക്കെ കാരണം അതും വൈകി. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് സെറ്റില്‍ എത്തിയതെന്നും നടി പറഞ്ഞിരുന്നു.

  കാറിനുള്ളിലായിരുന്നു ഞങ്ങളുടെ പ്രണയം; നാല് വര്‍ഷം പ്രണയം വീട്ടില്‍ പറഞ്ഞതോടെ അച്ഛന്‍ മിണ്ടാതായെന്ന് നടി കാജോൾ

  Read more about: minnal murali
  English summary
  Minnal Murali Actress Femina George Opens Up She Is Victim Of Love Failure In Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X