'ഇവൾ ഞങ്ങളുടെ ഹോപ്പ്'; മകൾ പിറന്ന സന്തോഷം പങ്കുവെച്ച് ബേസിൽ ജോസഫ്, സർപ്രൈസായിപ്പോയെന്ന് ആരാധകർ!

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയെ കൈയ്യിലൊതുക്കാന്‍ സാധിച്ച താരമാണ് ബേസില്‍ ജോസഫ്. സംവിധായകന്‍, നടന്‍ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ ബേസിലിന് സാധിച്ചിരുന്നു. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു.

എന്നിട്ടും മലയാളത്തിലെ മിടുക്കന്മാരായ സംവിധായകരില്‍ ഒരാളായി നിറഞ്ഞ് നില്‍ക്കുകയാണ് ബേസില്‍. മിന്നല്‍ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം.

അതിന് ശേഷം അഭിനയത്തില്‍ സജീവമാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജയജയജയജയഹേ, പാൽത്തൂ ജാൻവർ അടക്കം നിരവധി സിനിമകൾ ബേസിലിന്റേതായി തിയേറ്ററുകളിലെത്തിയിരുന്നു. ഇപ്പോഴിത ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബേസിൽ ജോസഫും ഭാര്യ എലിസബത്തും.

ഇരുവർക്കും പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. കുഞ്ഞിനെ കൈകളിലെടുത്ത് ഭാര്യയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം ബേസിൽ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

ഇവൾ ഞങ്ങളുടെ ഹോപ്പ്

'ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷത്തെ കുറിയിച്ച് അറിയിക്കുന്നതിൽ സന്തോഷമുണ്ട്.... ഹോപ്പ് എലിസബത്ത് ബേസിൽ... അവൾ ഇതിനകം ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു. ഞങ്ങളുടെ മകളോടുള്ള സ്നേഹത്തിൽ ഞങ്ങൾ ചന്ദ്രന് മുകളിലാണ്.'

'അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല' മകളുടെ ചിത്രം പങ്കുവെച്ച് ബേസിൽ കുറിച്ചു. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലിസബത്തിനെ ബേസില്‍ 2017ൽ വിവാഹം ചെയ്തത്.

മകൾ പിറന്ന സന്തോഷം പങ്കുവെച്ച് ബേസിൽ ജോസഫ്

വിവാഹം കഴിഞ്ഞ് അഞ്ച് വർഷം പിന്നിടുമ്പോഴാണ് ബേസിലിനും എലിസബത്തിനും കുഞ്ഞ് പിറന്നിരിക്കുന്നത്. ബേസിലിനെ പോലെ തന്നെ ഭാര്യ എലിസബത്തും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇരുവരും എപ്പോഴും സോഷ്യൽ‌മീഡിയയിൽ വളരെ ആക്ടീവാണ്.

പിറന്നാൾ ദിനത്തിലും വിവാഹ വാർഷിക ദിനത്തിലുമെല്ലാം ബേസിലും എലിസബത്തും പങ്കുവെക്കുന്ന രസകരമായ പോസ്റ്റുകൾ വളരെ വേ​ഗത്തിലാണ് വൈറലായി മാറാറുള്ളത്. കോളജ് സമയം മുതലുള്ള പ്രണയമായിരുന്നു ഇരുവരുടേതും. കോളജ് എന്ന് പറയുമ്പോള്‍ തന്നെ മനസിലേക്ക് ആദ്യം
വരുന്നത് തന്റെ പങ്കാളിയാണെന്ന് ബേസില്‍ പറഞ്ഞിട്ടുണ്ട്.

സർപ്രൈസായിപ്പോയെന്ന് ആരാധകർ

'കോളേജെന്ന് പറയുമ്പോൾ മനസിലേക്ക് ആദ്യം വരുന്നത് എന്റെ ഭാര്യ എലിസബത്താണ്. ഞങ്ങൾ എലിയെന്നാണ് വിളിക്കുന്നത്. കോളജിൽ വെച്ചാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. കോളേജിൽ വെച്ച് തന്നെയാണ് പ്രണയിക്കുന്നതും.'

'പിന്നെ വിവാഹിതരാകുന്നത് പ്രായമായതിനുശേഷമാണ്. എനിക്ക് കോളജിൽ നിന്നും കിട്ടിയ ഏറ്റവും വലിയ ട്രോഫി അവളായിരുന്നു. എഞ്ചിനീയറിങ്ങൊക്കെ പഠിച്ചു. അത് പഠിച്ചു എന്നുമാത്രമാണ്. ശരിക്കും പറഞ്ഞാൽ മൊത്തത്തിലുള്ള എന്റെ ലൈഫ് മാറ്റിയത് കോളജിലുള്ള നാല് വർഷമാണ്.'

എന്റെ പ്രേമം

'അതുവരെ ഉണ്ടായിരുന്ന ഒരാളെയായിരുന്നില്ല പിന്നീട് അങ്ങോട്ട്. ശരിക്കും പുതിയൊരു ലോകമായിരുന്നു കോളജ് എനിക്ക്. സ്വാതന്ത്ര്യമൊക്കെ എനിക്ക് അവിടെ നിന്നുമാണ് കിട്ടി തുടങ്ങുന്നത്. പഠിച്ചത് സർക്കാർ കോളജിലായതുകൊണ്ട് സ്വാതന്ത്ര്യം അൽപ്പം കൂടുതലുണ്ടായിരുന്നുവെന്ന് വേണമെങ്കിൽ പറയാം.'

'കാസർകോട് മുതൽ തിരുവന്തപുരം വരെയുള്ള എല്ലാ നാട്ടിലെയും പിള്ളേർ അവിടെയുണ്ടായിരുന്നു. പല ഭാഷകളും പല സംസ്കാരങ്ങളും പല രീതിയിലുള്ള ആളുകളുമൊക്കെ അവിടെയുണ്ടായിരുന്നു. അതിന്റെ ഇടയിലൂടെയാണ് എന്റെ പ്രേമമൊക്കെ നടക്കുന്നത്.'

കരിയർ മാറ്റിയ മിന്നൽ മുരളി

'എഞ്ചിനീയറിങ് മൂന്നാം വർഷമായപ്പോഴാണ് എലിയുടെ ബർത്ത് ഡെയ്ക്ക് ഞാൻ അവളെ ആദ്യമായി പ്രപ്പോസ് ചെയ്തത്' എന്നാണ് ബേസിൽ അടുത്തിടെ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും എപ്പോഴും ബേസിലിനൊപ്പം എലിസബത്തുണ്ടാകാറുണ്ട്.

ബേസിലിന്റെ കരിയർ ഒരുപടി കൂടി സിനിമയിൽ ഉയർത്തിയ മിന്നൽ മുരളി എന്ന സിനിമ 2021ലാണ് റിലീസ് ചെയ്തത്. ടൊവിനോ തോമസായിരുന്നു സൂപ്പർ‌ ഹീറോ ചിത്രം മിന്നൽ മുരളിയിൽ നായകനായത്.

More from Filmibeat

Read more about: basil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X