പുറത്താക്കണമെന്ന് അവര്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഞാന്‍ രാജിക്കത്ത് കൊടുത്തത്; അനുഭവം പറഞ്ഞ് ബേസില്‍
സംവിധായകൻ, അഭിനേതാവ് എന്നിങ്ങനെ മലയാള സിനിമയിൽ സജീവമാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായിരുന്നു ബേസിൽ. പിന്നീട് വിനീതിനെ തന്നെ നായകനാക്കി സിനിമ സംവിധാനം ചെയ്തു. കുഞ്ഞിരാമായണമാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. സിനിമ വൻ വിജയം നേടിയിരുന്നു. ഗോദ ആയിരുന്നു രണ്ടാമത് സംവിധാാനം ചെയ്ത ചിത്രം. ടൊവിനോ തോമസ്, രഞ്ജി പണിക്കർ എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഇനി പുറത്ത് വരാനുള്ള ബേസിൽ ജോസഫ് ചിത്രമാണ് മിന്നൽ മുരള. ടൊവിനോ തോമസ് തന്നെയാണ് ചിത്രത്തിലെ നായകൻ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പുറത്ത് വരുന്നത്.
ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ജാന്‍ എ മന്‍. ചിത്രം കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററിൽ എത്തിയിരുന്നു.ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഗണപതി, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ജോലി സ്ഥലത്ത് ഒറ്റപ്പെട്ട് കഴിയുന്ന യുവാവ് നാട്ടിലെത്തി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബേസിസ്‍ ജോസഫിന്റെ ഒരു അഭിമുഖമാണ്. നല്ല ജോലി ഉപേക്ഷിച്ചിട്ടാണ് താരം സിനിമയിലേയ്ക്ക് എത്തിയത്. ജോലി രാജി വെച്ചതുമായുള്ള സംഭവമാണ് താരം വെളിപ്പെടുത്തുന്നത്. . ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന സമയത്ത് ജോലിയുടെ ഭാഗമായി ചെന്നൈയിലെ ഒരു ബാങ്കില്‍ വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവമാണ് താരം പറയുന്നത്.

"ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന സമയത്ത് ചെന്നൈയില്‍ ഓണ്‍സൈറ്റ് കിട്ടിയിരുന്നു. ഒന്ന്, രണ്ട് മാസം. അപ്പൊ ഒരു ബാങ്കില്‍ ജോലി ചെയ്യേണ്ടി വന്നിരുന്നു.
ബാങ്കിന്റെ മാനേജരുടെ തൊട്ടടുത്ത് തന്നെയായിരുന്നു ഞാന്‍ ജോലി ചെയ്തത്. ഒന്ന് അനങ്ങാന്‍ പോലും അയാള്‍ സമ്മതിക്കൂല. ഒന്ന് ചായ കുടിക്കണമെങ്കില്‍ പോലും പുള്ളിയോട് ചോദിക്കണം.ആ രണ്ട് മാസം എനിക്ക് തീരെ പറ്റിയിരുന്നില്ല. അതിന് ശേഷം ഞാന്‍ ഓണ്‍സൈറ്റേ എടുത്തിട്ടില്ല.അച്ഛന്‍ സുഖമില്ല അമ്മയ്ക്ക് സുഖമില്ല, വയറുവേദന എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒഴിവാകും. അവസാനം കമ്പനിയ്ക്കും മനസിലായി ഞാന്‍ ആ പണി എടുക്കില്ലാന്ന്.
എങ്ങനെയെങ്കിലും എന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കണമെന്ന് അവര്‍ വിചാരിച്ച് ഇരിക്കുമ്പോഴാണ് ഞാന്‍ പോയി രാജിക്കത്ത് കൊടുത്തത്. രാജി വെച്ച് ഞാന്‍ തന്നെ അവിടന്ന് ഇറങ്ങി," ബേസില്‍ പറയുന്നു.

ജീവിതത്തിൽ സർപ്രൈസ് ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും ബേസിൽ പറയുന്നു. ഭാര്യ നൽകിയ സർപ്രൈസിനെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്.''തനിക്ക് ഇങ്ങനത്തെ ആഘോഷങ്ങളൊക്കെ ഇഷ്ടമാണ്. അത് ഭാര്യ എലിസബത്തിന് അറിയാവുന്നത് കൊണ്ട് ഇടയ്ക്ക് സര്‍പ്രൈസ് തരും. കഴിഞ്ഞ വിവാഹവാര്‍ഷിക ദിനത്തില്‍, നമുക്കെവിടെയെങ്കിലും പോവാം, ഡ്രസ് മാറ് എന്ന് പറഞ്ഞു. താന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നു.

ആ കോണി ഒന്നെടുത്ത് വരാമോ ഇവിടത്തെ ചെടി മുകളിലേയ്ക്ക് കയറുന്നത് ഒന്ന് ശരിയാക്കാനാ എന്ന് പറഞ്ഞു. താന്‍ കോണിയായി എത്തി വാതില്‍ തുറന്നപ്പോ എല്ലാവരും ഉണ്ട് അവിടെ. എന്നിട്ട് ലൈറ്റ് ഒക്കെ ഓഫാക്കി സര്‍പ്രൈസ് എന്ന് പറഞ്ഞ് പാട്ടൊക്കെ പാടി. ആ വീട്ടിലോട്ട് കയറിച്ചെന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസവും സര്‍പ്രൈസ് ആണ്.മിന്നല്‍ മുരളിയുടെ ട്രെയിലര്‍ ഇറങ്ങിയപ്പൊ വരെ സര്‍പ്രൈസ് ആയിരുന്നു. എല്ലാവരും മിന്നല്‍ മുരളിയുടെ മാസ്‌ക് വെച്ച്, മിന്നലുള്ള മാസ്‌ക്, ലൈറ്റില് മിന്നലൊക്കെ വെച്ച്, കേക്കിലും, മിന്നലുള്ള കപ്പ് കേക്കൊക്കെ വച്ച കപ്പ് കേക്ക്. ഇതിപ്പോൾ സ്ഥിരം പരിപാടിയാണെന്ന് ബേസില്‍ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications