ജീവിതത്തിൽ നല്ല തേപ്പ് കിട്ടിയിട്ടുണ്ട്, പ്രതികാരം ചെയ്യാനൊന്നും പോയിട്ടില്ലെന്ന് ഫെമിന

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മിന്നൽ മുരളി. ടൊവിനോ- ബേസിൽ ചിത്രമെന്ന ഹൈപ്പൊടെയാണ് റിലീസിനെത്തിയത്. എന്നാൽ സിനിമ പുറത്ത് വന്നതോടെയാണ് മിന്നൽ മുരളിയിൽ ബേസിൽ ഒളിപ്പിച്ച സർപ്രൈസ് പുറത്ത് വന്നത്. ഷിബുവും ഉഷയും ബ്രൂസിലി ബിജിയൊക്കെ ഇന്ന് പ്രേക്ഷകരുടെ ചർച്ച വിഷയമാണ്. ഗുരുസോമസുന്ദരമാണ് ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉഷയായത് ഷെല്ലിയായിരുന്നു. ഗുരുവും ഷെല്ലിയുമൊക്കെ പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങളാണ്. എന്നാൽ ബ്രൂസിലി ബിജിയായി എത്തിയ ഫെമിന പ്രേക്ഷകർക്ക് പുതിയ മുഖം ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലേയും സിനിമ കോളങ്ങളിലേയും ചർച്ചയാവുന്നത് കല്യാണം വിളിക്കാൻ വന്ന കാമുകനെ മലർത്തി അടിച്ച ബ്രൂസിലി ബിജിയാണ്.

തേയ്ച്ചിട്ട് പോയ കാമുകന് ഉഗ്രൻ പണി കൊടുത്ത ബ്രൂസിലി ബിജിയ്ക്ക് ഇപ്പോൾ കൈനിറയെ ആരാധകരാണുള്ളത്. സിനിമയിലെ പോലെ ജീവിതത്തിലും ചെറിയ തേയ്പ്പ് കിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് ഫെമിന. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്, കൂടാതെ സിനിമ വിശേഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. സിനമ റിലീസ് ചെയ്തതിന് ശേഷമാണ് ഫെമിനയെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്.

ഫെമിന ജോർജ്

എറണാകുളം കാരിയായ ഫെമിന സെന്‍ തെരേസയില്‍ നിന്നും എം കോം പൂര്‍ത്തിയാക്കി. ഓഡിഷനിലൂടെയാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെത്തിയത്. മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അല്ലാതെ സിനിമ റിലീസ് ചെയ്യുന്നത് വരെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. സിനിമയ്ക്ക് വേണ്ടി ഏഴ് കിലോയോളം ശരീര ഭാരം കുറച്ചിരുന്നതായും ഫെമിന പറയുന്നു. അതിന് ശേഷം ട്രെയിനിങ് ഉണ്ടായിരുന്നു. കിക്ക് ബോക്‌സിങ് പഠിച്ചു. അതിന് ശേഷമാണ് ഷൂട്ടിങ്. രണ്ട് രണ്ടര വര്‍ഷത്തോളം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

തേപ്പ്  കിട്ടിയിട്ടുണ്ട്

സിനിമയിലെ പോലെ ജീവികത്തിലും തേപ്പ് കിട്ടിയിട്ടുണ്ടെന്നും ഫെമിന പറയുന്നു. സിനിമയില്‍ നല്ല അസ്സല്‍ തേപ്പ് കിട്ടിയ കഥാപാത്രമാണ്. ജീവിതത്തില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്നുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി. തേപ്പ് കിട്ടിയിട്ടുണ്ട്. പക്ഷെ മറ്റാരെയും ഞാന്‍ തേച്ചിട്ടില്ല. തേപ്പ് കിട്ടിയപ്പോള്‍ സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാവുന്നത് പോലെ ചെറിയ ചില വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ പേരില്‍ പ്രതികാരം ചെയ്യാനൊന്നും പോയിട്ടില്ലെന്നും ഫെമിന പറയുന്നു.

സിനിമയിൽ തുടരുക

ഇനി സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം എന്നും നടി വ്യക്തമാക്കി. ആദ്യം സിനിമയില്‍ വരുന്നതിനോട് അച്ഛനും അമ്മയ്ക്കും അത്ര വലിയ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ട് പേര്‍ക്കും സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ്. ആദ്യം അമ്മ സമ്മതിച്ചു. രണ്ടാമതായിരുന്നു അച്ഛൻ ഓക്കെ പറഞ്ഞത്. എന്നാൽ സിനിമ ഇപ്പോൾരണ്ട് പേരും പിന്തുണയ്ക്കുന്നുമുണ്ട്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യണം. ഒരു നടിയായി തുടരാന്‍ തന്നെയാണ് തീരുമാനമെന്നും പറയുന്നു. ബേസിൽ ഒരു പ്രാങ്കിലൂടെയാണ് സിനിമയിലേയ്ത്ത് സെലക്ട് ചെയ്ത കാര്യം പറഞ്ഞതെന്നും ആ സംഭവം പങ്കുവെച്ച് കൊണ്ട് ഫെമിന പറയുന്നു.

 ബോക്സിംഗ് പഠിച്ചു

ചിത്രത്തിന് വേണ്ടി ഓർജിനലായി ബോക്സിംഗ് പഠിച്ചിരുന്നു. ഫെമിനിയിൽ നിന്ന് ബ്രൂസിലി ബിജിയായതിനെ കുറിച്ച് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ''2019 ഓഗസ്റ്റ് 18നായിരുന്നു മിന്നല്‍ മുരളിയുടെ ഓഡിഷന്‍. ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്യപ്പെട്ടതിലുള്ള അത്‍ഭുതമായിരുന്നു എനിക്ക്. ആ ദിവസം പ്രത്യേകിച്ചും വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ട്രെഡീഷണല്‍ ആയ എന്തെങ്കിലും വസ്ത്രം ധരിച്ച് മേക്കപ്പ് ഇല്ലാതെ വരാനായിരുന്നു നിര്‍ദേശം. മൂന്ന് സാഹചര്യങ്ങളായിരുന്നു ആദ്യ റൗണ്ടില്‍ അവതരിപ്പിക്കാനുണ്ടായിരുന്നത്. അത് നന്നായി ചെയ്യാനായെന്ന് എനിക്കു തോന്നി. രണ്ടാമത്തെ റൗണ്ട് ആദ്യത്തേതിലും രസമായിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ (നായികയല്ല) അവതരിപ്പിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. പിന്നാലെ വീണ്ടും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കിക്ക് ബോക്സിംഗ് പഠിക്കേണ്ടിവന്നു. ശരീരഭാരം 6-7 കിലോ കുറച്ചു. അന്നുമുതല്‍ ഞാന്‍ ഈ ടീമിന്‍റെ ഭാഗമായിരുന്നു. കഥാപാത്രത്തിന് ഏറ്റവും മികച്ചത് നല്‍കണമെന്ന ആഗ്രഹത്താല്‍ ശാരീരികവും മാനസികവുമായി അധ്വാനിച്ചു.

Recommended Video

Dulquer salman's gift to minnal murali tovino | FilmiBeat Malayalam
സോഷ്യൽ മീഡിയ പോസ്റ്റ്

എത്രത്തോളം ഭാഗ്യമുള്ളവളാണ് താനെന്ന് ചിന്തിക്കാനാവുന്നില്ല. "രണ്ട് വര്‍ഷവും നാല് മാസവും മുന്‍പ് തുടങ്ങിയ യാത്രയാണ്. ഇന്ന് ഉറങ്ങാനാവാതെ, വികാരപ്രകടനത്തിന് എന്ത് വാക്ക് ഉപയോഗിക്കണമെന്നറിയാതെ ഇരിക്കുകയാണ് ഞാന്‍. ആവേശം തോന്നുന്നു, ഇമോഷണലുമാണ് ഞാന്‍", കഥാപാത്രത്തെ സ്നേഹിക്കുന്നവര്‍ക്കൊപ്പം തന്‍റെ ബോക്സിംഗ് ട്രെയ്‍നര്‍ക്കും നന്ദി പറയുന്നതായി ഫെമിന സോഷ്യൽ മീഡിയയിൽ കുറിച്ചു.

More from Filmibeat

Read more about: minnal murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X