ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി, നടന് പകരം ഗുരു സോമസുന്ദരം? സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതൽ തന്നെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരിക്കുകയാണ്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുക്കാരനായ ഭൂതത്തിന്റേയും കുട്ടിയുടേയും കഥയാണ് ബറോസ്. ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ബറോസ് ഭൂതത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ഇപ്പോഴിത ചിത്രത്തിൽ നിന്ന് പൃഥ്വിരാജ് മാറിയിരിക്കുകയാണ്. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് നടന്റെ പിൻമാറ്റം. സിനിമുടെ പൂജയിലും തുടർന്നുള്ള ഷൂട്ടിങ്ങിലുമൊക്കെ പൃഥ്വിരാജ് സജീവമായിരുന്നു. ചിത്രത്തിൽ മലയാളത്തിൽ നിന്ന് പ്രതാപ് പോത്തനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിലവിൽ ഷാജി കൈലാസ് ചിത്രം 'കടുവ'യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ 'ആടുജീവിത'ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും. ശാരീരികമായ മാറ്റങ്ങളും മറ്റും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ഈ ചിത്രത്തിനായി സമയം കൂടുതൽ മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ബറോസിൽ നിന്നു പിന്മാറിയത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോൾ തന്നെ ലോക്ക് ഡൗണിന് തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു ഇപ്പോഴിത ഒരു ചെറിയ ഇടവളയ്ക്ക് ശേഷം വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകാണ്. ഡിസംബർ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്. ഒരു പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് ചിത്രീകരണം ആരംഭിച്ച വിവരം താരം പ്രേക്ഷകരെ അറിയിച്ചത്. കൂടാതെ ലൊക്കേഷനിൽ നിന്നുള്ള ലാലേട്ടന്റെ ചിത്രവും പുറത്ത് വന്നിരുന്നു.

ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ രൂപം മാറിയതും മറ്റുമാണ് കാരണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്നു. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല 'ബറോസ്' ടീമിനൊപ്പമില്ല. ഇടവേളയക്ക് ശേഷം ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ കുട്ടിയുടെ പ്രായവും വളർച്ചയും തടസമാവുകയായിരുന്നു. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.

പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. കൂടാതെ മിന്നൽ മുരളി താരം ഗുരുസോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തിയത്. മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു, എന്നും താനും സിനിമയിൽ ഉണ്ടെന്നാണ് ഗുരു സോമസുന്ദരം പറഞ്ഞത്. എന്നാൽ സിനിമയുടെ കഥാപാത്രത്തെ കുറിച്ചേ മറ്റ് വിവരങ്ങളോ നടൻ വെളിപ്പെടുത്തിയിട്ടില്ല. പൃഥ്വിയ്ക്ക് പകരമാണേ ഗുരു ബറോസിൽ എത്തുന്നനെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്.
Recommended Video

Click it and Unblock the Notifications