മകൻ യുവൻ ആണ് തന്റെ ലോകം, ഇതാണ് മിന്നൽ മുരളി താരം ഷെല്ലിയുടെ കുടുംബം...

2021 ൽ പ്രേക്ഷകരും സിനിമാ ലോകവും ആരാധകരും ഒരുപോലെ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു മിന്നൽ മുരളി. ഡിംസംബർ 24 ന് ആയിരുന്നു ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. നെറ്റ്ഫ്ലിക്സിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് മിന്നൽ മുരളി. ടൊവിനോ തോമസ്- ബേസിൽ ജോസഫ് ചിത്രം എന്നതിൽ ഉപരി നിരവധി സർപ്രൈസുകളാണ് സംവിധായകൻ ചിത്രത്തിൽ പ്രേക്ഷകർക്കായി കാത്തുവെച്ചിരുന്നത്. ഉഷയും, ഷിബുവും ബ്രൂസിലി ബിജിയുമൊക്കെ ബോസിലിന്റെ സർപ്രൈസുകളായിരുന്നു.

നാടിന്റെ രക്ഷകനായ മിന്നൽ മുരളിയെക്കാൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് വില്ലനായ ഷിബുവിനെയായിരുന്നു. ഉഷ- ഷിബു പ്രണയം വലിയ ചർച്ചകൾക്ക് ഇടം പിടിച്ചിരുന്നു. നടൻ ഗുരുസോമസുന്ദരമാണ് ഷിബു ആയി സിനിമയിൽ എത്തിയത്. ഉഷയായത് നടി ഷെല്ലിയായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഷെല്ലി സുപരിചിതയാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണ ചെയ്ത കുങ്കൂമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒറ്റ പരമ്പരയിലൂടെ ഷെല്ലി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിത തന്റെ കുടുംബവിശേഷം പങ്കുവെയ്ക്കുകയാണ് നടി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് ഷെല്ലി.

തിരുവനന്തപുരം   സ്വദേശി

തിരുവനന്തപുരം ചിറയിൻകീഴാണ് സ്വദേശനമെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. സിവിൽ എൻജിനീയറായ അച്ഛന് അവിടെയായിരുന്നു ജോലി. പിന്നെ അമ്മയും സഹോദരനും. ഇതായിരുന്നു കുടുംബം.ദുബായിൽ സർക്കാരിന്റെ പൊതുമരാമത്ത് വിഭാഗത്തിലായിരുന്നു അച്ഛൻ ജോലി ചെയ്തിരുന്നത്. ദുബായ് എയർപോർട്ടിന്റെ റൺവേ ഒക്കെ നിർമിച്ച സംഘത്തിൽ അച്ഛനുമുണ്ടായിരുന്നു. ഉദ്യോഗസ്ഥർക്കായുള്ള ഒരു ഹൗസിങ് കോളനിയിലെ വില്ലയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടെയുള്ള ഇത്തിരി സ്ഥലത്ത് ഞങ്ങൾ വാഴയും ചീരയും മുരിങ്ങയുമൊക്കെ നട്ടുപിടിപ്പിച്ചിരുന്നു. ഇങ്ങനെ ചെറുപ്പത്തിലേ പ്രവാസിയായതുകൊണ്ട് നാട്ടിലേക്കുള്ള ഓരോ വരവും നിറമുള്ള ഓർമകൾ നിറഞ്ഞതായിരുന്നു.

കുടുംബം

സ്കൂളിൽ പഠിക്കുമ്പോൾ നൃത്തം, നാടകം, സ്പോർട്സ് എന്നിവയിലെല്ലാം സജീവമായിരുന്നു. പഠനം കഴിഞ്ഞു ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. മനോരമ പത്രത്തിൽ പരസ്യം കണ്ട് എന്റെ കൂട്ടുകാരി അയച്ചു തന്നതാണ്. പക്ഷേ ആ സിനിമ റിലീസ് ആയില്ല. ഇതിനിടയ്ക്ക് ചേട്ടന് പഠനസമയത്ത് ഹോസ്റ്റലിൽ നിൽക്കാൻ ബുദ്ധിമുട്ടായി. പുള്ളി വീടിന്റെ അന്തരീക്ഷത്തിൽ വളർന്നതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ വിഷമമായി. അങ്ങനെ ഞങ്ങൾ ചിറയിൻകീഴുള്ള വീടും സ്ഥലവും വിറ്റ് ചേട്ടന്റെ പഠനസൗകര്യാർഥം തൈക്കാടേക്ക് മാറി. അവിടെ വീട് മേടിച്ച് താമസമായി. അവിടെയാണ് ഞാനും എന്റെ മകനും അമ്മയും ഇപ്പോൾ താമസിക്കുന്നത്.

സ്വന്തം കാലിൽ നിൽക്കുക

പഠിക്കുന്ന കാലംതൊട്ടേ, സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പര്യാപ്തയായിരുന്നു. അഭിനയമായിരുന്നു എന്റെ സൈഡ് വരുമാനം. കുറച്ചുകാലം ജോലി ചെയ്ത് വരുമാനം ഉണ്ടാക്കി അതുപയോഗിച്ച് പുതിയതെന്തെങ്കിലും പഠിക്കുക എന്നതാണ് രീതി. മഴവിൽ മനോരമയ്ക്ക് വേണ്ടി 'സ്ത്രീപദം' എന്ന സീരിയൽ ചെയ്തുകഴിഞ്ഞപ്പോഴാണ് കോവിഡ് പ്രതിസന്ധി മൂലം ഇൻഡസ്ട്രി നിശ്ചലമായത്. ആ സമയത്ത് ഞാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം മാസ്റ്റേഴ്സ് കോഴ്സ് പഠിക്കാൻ ചേർന്നു. ഇപ്പോൾ ഒരു ഐടി കമ്പനിയിൽ കണ്ടന്റ് റൈറ്റർ ആണ്. അതിനിടയ്ക്കാണ് സിനിമയിൽ അഭിനയിക്കുന്നത്.

ഭാവി പരിപാടികൾ

ഭാവിപരിപാടികളെ കുറിച്ചും താരം പറയുന്നുണ്ട്. എന്റെ ജീവിതത്തിൽ കൂടുതലും ആകസ്മികമായി സംഭവിച്ച കാര്യങ്ങളാണ്.മിന്നൽ മുരളിക്ക് ശേഷം പലരും കഥ പറയാൻ വിളിക്കുന്നുണ്ട്. പുതിയ പ്രോജക്ട് ഒന്നും കൺഫേം ചെയ്തിട്ടില്ല. വെറുതെ മുഖം കാണിച്ചുപോകുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താൽപര്യമില്ല. മിന്നൽ മുരളിയിലെ പോലെ ആളുകൾ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ഇനിയും ചെയ്യണം എന്നാഗ്രഹമുണ്ട് .ജോലി, അഭിനയം, പഠനം, കുടുംബം..ഇവയെല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകണം എന്നാണ് ആഗ്രഹം.

Recommended Video

മിന്നൽ മുരളിയിലെ ശെരിക്കും മിന്നൽ ദാ.. ഈ കക്ഷിയാണ്
മകനാണ്  ലോകം

മകൻ യുവൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്നു. അവനാണ് എന്റെ ലോകമെന്നും ഷെല്ലി അഭിമുഖത്തിൽ പറയുന്നുണ്ട് . സ്വന്തം സമ്പാദ്യം കൊണ്ട് ഒരു കുഞ്ഞുവീട് വയ്ക്കണം എന്നൊരു സ്വപ്നം ഇനിയുണ്ട്. എനിക്കും മകനും മാത്രമായി ഒരു കൊച്ചുലോകം.

More from Filmibeat

Read more about: minnal murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X