ആ പല്ല് പോയതോടെ ചിരി ശരിയായി, തല്ല് കൂടുന്നതിനിടെ നഷ്ടപ്പെട്ട് പോയ പല്ലിനെ കുറിച്ച് ദുൽഖർ

തെന്നിന്ത്യയിലും ബോളിവുഡിലും കൈനിറയെ ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ ചുവട് വെച്ചതെങ്കിലും തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ താരം സജീവമാണ്. മോളിവുഡിലെ പോലെ തന്നെ പുറത്തും കൈനിറയെ ആരാധകരുള്ള യുവതാരങ്ങളിൽ പ്രധാനിയാണ് ദുൽഖർ.

ദുൽഖർ സൽമാന്റെ ചിരി സിനിമ കോളങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ചിരിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിരിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. പല്ലു പോയതാണത്രേ ദുൽഖറിന്റെ മനോഹരമായ ചിരിക്ക് പിന്നിലെ രഹസ്യം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

Recommended Video

സുരേഷ് റെയ്‌നയായി അഭിനയിക്കാൻ നമ്മുടെ ദുൽഖർ | FilmiBeat Malayalam
ചിരിയ്ക്ക് പ്രശ്നമായത് പല്ല്

കൗമാര പ്രായത്തിൽ ചിരിക്കാൻ തനിയ്ക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലായിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. കാരണം ഒരു പല്ലായിരുന്നു താരത്തിന്റെ ആത്മവിശ്വാസം തകർത്തത്. ആ സമയത്ത് അധികം ചിരിക്കാറില്ലായിരുന്നു എന്നും താരം അഭിമുഖത്തിൽ പറയുന്നു. എന്നാൽ ആ പല്ല് പോയതിന് ശേഷം ചിരിക്കാനുള്ള ആത്മവിശ്വാസം ലഭിക്കുകയായിരുന്നെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

 പല്ലു പോയത്

ആ പല്ലു പോയ രസകരമായ കഥയും ഡിക്യൂ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ചെറുപ്പത്തിൽ അമ്മാവനോടൊപ്പം തല്ല് പിടിച്ച് കളിക്കുന്നതിനിടെ ആ പല്ല് പോകുകയായിരുന്നു. ഇതിന് ശേഷം വളരെ ഫ്രീയായും ആത്മവിശ്വാസത്തോടേയും ചിരിക്കാൻ സാധിക്കുകയായിരുന്നു. ഈ പല്ല് ചെറുപ്പത്തിൽ തന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചെന്നും ദുൽഖർ പറഞ്ഞു. പ്രേക്ഷകരെ മയക്കുന്ന മനോഹരമായ ചിരിക്ക് പിന്നിലെ രഹസ്യം ചോദിച്ചപ്പോഴാണ് പല്ലു പോയ കഥ ദുൽഖർ വെളിപ്പെടുത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X