നുണകൾ മെനയാനുള്ള അസാമാന്യ കഴിവിനെ സമ്മതിക്കണം! ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ: മിഥിലാജ്

അൻസിബ ഹസനുമായി ചേർത്ത് നടി ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി നൽകി ടെലിവിഷൻ പ്രോ​ഗ്രാം പ്രൊഡ്യൂസർ മിഥിലാജ് അബ്ദുൾ. തനിക്കെതിരായ വ്യക്തിഹത്യക്കും വ്യാജപ്രചരണങ്ങളിലും നിയമനടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ തൃപ്പൂണിത്തറ വനിതാ സെല്ലിൽ വെച്ച് മാത്രമാണെന്ന് മിഥിലാജ് അബ്ദുൾ പറയുന്നു. അൻസിബയ്ക്കെതിരെ നൽകിയ അഭിമുഖങ്ങളിൽ മിഥിലാജിന്റെ പേരും ലക്ഷ്മിപ്രിയ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് മിഥിലാജ് അബ്ദുളിന്റെ കുറിപ്പ്.

എല്ലാം ബോണിക്ക് എഴുതിക്കൊടുക്കുന്നു, ശ്രീദേവിയുടെ സഹോദരി പ്രശ്നമാക്കി; സ്വത്ത് തർക്കത്തിന് കാരണമിത്?
എല്ലാം ബോണിക്ക് എഴുതിക്കൊടുക്കുന്നു, ശ്രീദേവിയുടെ സഹോദരി പ്രശ്നമാക്കി; സ്വത്ത് തർക്കത്തിന് കാരണമിത്?

2026 January 30 , സമയം 2 pm - 3pm

തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം നീണ്ട മാനസിക പീഡനത്തിനൊടുവിൽ, ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ ഖേദപ്രകടനത്തിന്റെ പകർപ്പുപോലും നൽകാതെയാണ് അൻസിബ ഹസ്സനെയും സുഹൃത്തും മാധ്യമ പ്രവർത്തകനുമായ സുധിയെയും അവർ പറഞ്ഞയച്ചത്. ആ അടിയന്തര സാഹചര്യത്തിലാണ് അവർ എന്നെ ബന്ധപ്പെടുന്നത്. കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഞാൻ ഉടൻ സ്റ്റേഷനിലെത്തി SI രേഷ്മയെ നേരിൽക്കണ്ടു. നിയമവിരുദ്ധമായ ആ ഏകപക്ഷീയ നടപടിക്കെതിരെ ഞാൻ ശക്തമായി പ്രതിഷേധിച്ചു. മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇടപെടാൻ പോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ, നിവർത്തിയില്ലാതെ അവർ ആ പകർപ്പ് കൈമാറാൻ നിർബന്ധിതരായി.

Lakshmipriya

ഈ നീതിനിഷേധത്തിന് വേദിയൊരുക്കിയ ആ 'മഹതി' അവിടെത്തന്നെ തറവാട്ടുസ്വത്തെന്ന പോലെ വിലസി നടപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒരു വല്ലാത്ത നോട്ടം; പിന്നാലെ സ്റ്റേഷനിലെ ഓരോരുത്തരെയും കെട്ടിപ്പിടിച്ച് വിടപറഞ്ഞ് മടങ്ങുന്ന ആ കാഴ്ച! ഇന്ന് കോടതിയിൽ അൻസിബ ഉയർത്തിക്കാട്ടുന്ന ആ നിർണ്ണായക തെളിവ്, അന്ന് ഞാനും സുഹൃത്തും പോരാടി വാങ്ങിയതാണ്. ആ തെളിവിനെതിരെ, തിരക്കഥാകൃത്തായ ആ 'മഹതി' മെനഞ്ഞെടുത്ത തട്ടിപ്പുകഥയാണ് ഇന്ന് പുറത്തുവന്നത്.

ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതസെല്ലിൽ വെച്ച് മാത്രമാണ്. ഇതിനു വിപരീതമായി, ഈ കാലയളവിൽ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ ഞാൻ ആ വ്യക്തിയെ പരസ്യമായി വെല്ലുവിളിക്കുന്നു. നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ ശരിക്കും സമ്മതിക്കണം!
അമ്മയിലെ ജനറൽ ബോഡിയിലെ തോൽവിക്ക് പകരം വീട്ടാൻ, ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ പരീക്ഷിച്ചതാണെന്ന് മനസ്സിലായി. പിക്ചർ അഭി ബാക്കി ഹെ മെരാ ദോസ്ത്.

എനിക്കെതിരെ നടത്തിയ ഈ വ്യക്തിഹത്യയ്ക്കും അസത്യ പ്രചാരണങ്ങൾക്കും എതിരെ നിയമപരമായ നടപടികൾ ഞാൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പണവും സ്വാധീനവും നൽകി മാത്രം സൗഹൃദങ്ങൾ കെട്ടിപ്പടുത്ത് ശീലമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ:
"അൻസിബയുടെ പോരാട്ടത്തിൽ ഞാനും എന്റെ സുഹൃത്തുക്കളും അവസാന ശ്വാസം വരെ കൂടെയുണ്ടാകും. അത് ഏത് അറ്റം വരെ പോകേണ്ടി വന്നാലും ശരി." മിഥിലാജിന്റെ കുറിപ്പിങ്ങനെ. തനിക്കെതിരെ അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുകയാണ് അൻസിബ ഹസൻ.

Read more about: lakshmipriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X