വിവാഹശേഷം മിത്ര കുര്യൻ എവിടെ പോയി? ഭര്‍ത്താവിനും മകനുമൊപ്പമുള്ള നടിയുടെ ഏറ്റവും പുതിയ ചിത്രം വൈറല്‍
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പല നടിമാരും സിനിമയിലേക്ക് വമ്പന്‍ തിരിച്ച് വരവ് നടത്തി കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ മുതല്‍ സംവൃത സുനില്‍ വരെ നിരവധി നടിമാരാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തിയത്. അക്കൂട്ടത്തിലേക്ക് നടി മിത്ര കുര്യനുമുണ്ട്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളായിരുന്നു മിത്ര.
കുഞ്ചാക്കോ ബോബനൊപ്പം ഗുലുമാല്‍, ദിലീപിനൊപ്പം അഭിനയിച്ച ബോഡിഗാര്‍ഡ് എന്നീ ചിത്രങ്ങളിലെ പ്രകടനമായിരുന്നു മിത്രയെ ശ്രദ്ധേയമാക്കിയത്. വിവാഹത്തോടെയാണ് നടി സിനിമയില്‍ നിന്നും ഇടവേള എടുത്തത്. ഇപ്പോഴിതാ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതം നടി എത്തിിരിക്കുകയാണ്.

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനാണ് മിത്ര ഭര്‍ത്താവിനും മകനുമൊപ്പം എത്തിയത്. ചടങ്ങിനിടെയുള്ള വീഡിയോയില്‍ മിത്രയെയും കുടുംബത്തെയും കാണിച്ചിരിക്കുകയാണ്.
2004 ല്‍ റിലീസിനെത്തിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിന് പുറമേ തമിഴിലായിരുന്നു മിത്ര കൂടുതലായി അഭിനയിച്ചിരുന്നത്. നന്ദനം എന്നൊരു തമിഴ് ചിത്രത്തിലാണ് നടിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











