ഇപ്പോഴും കാമുകനായിരിക്കുന്നതില്‍ നന്ദിയെന്ന് നടി മിത്ര; പ്രണയം കാണിച്ച് തന്ന ഭാര്യയോട് സ്നേഹം പറഞ്ഞ് വില്യം

സഹനടിയായും പിന്നീട് നായികയായും മലയാളത്തില്‍ അഭിനയിച്ച നടിയാണ് മിത്ര കുര്യന്‍. ബോഡിഗാര്‍ഡ് അടക്കമുള്ള സിനിമകളിലെ നടിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇതിനിടയില്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് മിത്ര അഭിനയ ജീവിതത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് പോകുന്നത്.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ കുറിച്ച് മിത്ര പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഭര്‍ത്താവിനൊപ്പം പുതിയൊരു ഫോട്ടോയുമായിട്ടെത്തിയാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നടി പങ്കുവെച്ചത്.

സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് സംഗീതഞ്ജനുമായിട്ടുള്ള വിവാഹം നടക്കുന്നത്

വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ 2004 ലാണ് മിത്ര കുര്യന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ചെറിയ കഥാപാത്രങ്ങളായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ദിലീപിനും നയന്‍താരയ്ക്കുമൊപ്പം 2010 ല്‍ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ് എന്ന ചിത്രമാണ് മിത്രയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഇതിനിടയില്‍ തമിഴിലും നായികയായി മിത്ര അഭിനയിക്കാന്‍ പോയി. സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് സംഗീതഞ്ജനുമായിട്ടുള്ള വിവാഹം നടക്കുന്നത്.

 ഒരു യുഎസ് ട്രിപ്പിന് പോയപ്പോള്‍ പരിചയപ്പെട്ട് പിന്നീട് പ്രണയത്തില്‍ ആയവരാണ് മിത്ര കുര്യനും വില്യമും

ഒരു യുഎസ് ട്രിപ്പിന് പോയപ്പോള്‍ പരിചയപ്പെട്ട് പിന്നീട് പ്രണയത്തില്‍ ആയവരാണ് മിത്ര കുര്യനും സംഗീത സംവിധായകനായ വില്യം ഫ്രാന്‍സിസും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2015 ജനുവരി 26 നാണ് വില്യം ഫ്രാന്‍സിസും മിത്ര കുര്യനും തമ്മിലുള്ള വിവാഹം നടക്കുന്നത്.

പിന്നാലെ നടി അഭിനയത്തില്‍ നിന്നും പിന്മാറുകയും കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ താരങ്ങള്‍ക്ക് ഒരു കുഞ്ഞുമുണ്ട്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടിയിപ്പോള്‍ അഭിനയത്തില്‍ സജീവമായി. ഇതിനിടയില്‍ വിവാഹവാര്‍ഷികം കൂടി എത്തിയിരിക്കുകയാണ്.

എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി

സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെച്ച പുതിയ പോസ്റ്റിലൂടെയാണ് എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും നടി അഭിപ്രായപ്പെട്ടത്. 'എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. ലവ് യു സോ മച്ച്. ഹാപ്പ് വെഡ്ഡിങ് ആനിവേഴ്സറി ഹബ്ബി' എന്നും പറഞ്ഞ് കൊണ്ടാണ് മിത്ര പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഭര്‍ത്താവ് വില്യമിനൊപ്പമുള്ള ഫോട്ടോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

 ആയിക്കോട്ടെ ആയിക്കോട്ടെ' എന്നാണ് ഭാര്യയുടെ സ്‌നേഹാശംസ

അതേ സമയം വിവാഹവാര്‍ഷിക ആശംസ അറിയിച്ചെത്തിയ മിത്രയുടെ പോസ്റ്റിന് താഴെ മറുപടിയുമായി ഭര്‍ത്താവുമെത്തി. 'ഓ ആയിക്കോട്ടെ ആയിക്കോട്ടെ' എന്നാണ് ഭാര്യയുടെ സ്‌നേഹാശംസകള്‍ക്ക് കമന്റായി ഭര്‍ത്താവ് വില്യം മറുപടി നല്‍കിയത്. ഇതിന് പുറമേ ഇന്‍സ്റ്റാഗ്രാം പേജില്‍ വില്യമും വിവാഹ വാര്‍ഷികത്തെ കുറിച്ച് എഴുതിയിരുന്നു.

യഥാര്‍ത്ഥ പ്രണയം എന്താണ് എന്ന് കാണിച്ചു തന്ന എന്റെ ഭാര്യയോട്,

'യഥാര്‍ഥ പ്രണയം എന്താണ് എന്ന് കാണിച്ചു തന്ന എന്റെ ഭാര്യയോട്, അവളാണ് എന്റെ സന്തോഷങ്ങള്‍ക്കും എന്റെ വിഷമഘട്ടങ്ങളിലെ ആശ്വാസത്തിനും കാരണക്കാരി. എന്റെ വിജയത്തില്‍ സന്തോഷിക്കുകയും പരാജയപ്പെടുമ്പോള്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവള്‍. നിന്റെ ഭര്‍ത്താവ് ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്നും പറഞ്ഞാണ് വില്യം എഴുത്ത് അവസാനിപ്പിക്കുന്നത്.

മാത്രമല്ല താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തുന്നുണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നുള്ള ആശംസകളാണ് കമന്റില്‍ നിറയെ വരുന്നത്.

More from Filmibeat

Read more about: mithra kurian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X