നല്ല ടെന്‍ഷനുണ്ടെന്ന് മിഥുന്‍ രമേഷ്! ഒരു ധൈര്യം വെച്ച് ഇറങ്ങിയതാണ്! ഒപ്പം നിന്നേക്കണേയെന്നും താരം!

വൈവിധ്യമാര്‍ന്ന അവതരണശൈലിയുമായാണ് മിഥുന്‍ രമേഷ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അഭിനേതാവും ഡബ്ബിംഗ് ആര്‍ടിസ്റ്റുമൊക്കെയായ അദ്ദേഹം അവതരണത്തിലും കേമനാണെന്ന് തെളിയിച്ചിരുന്നു. കോമഡി ഉത്സവമെന്ന പരിപാടിയുടെ നട്ടെല്ലായി പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത് മിഥുനെയാണ്. അവതാരകനെന്ന നിലയില്‍ ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പരിപാടിയിലേക്കെത്തുന്നവര്‍ക്ക് മിഥുന്‍ നല്‍കുന്ന പോത്സാഹനം എടുത്ത് പറയേണ്ടത് തന്നെയാണെന്നും പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. അവതാരകനായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്.

രാജു ചന്ദ്ര സംവിധാനം ചെയ്ത ജിമ്മി ഈ വീടിന്റെ ഐശ്വര്യം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. കാത്തിരിപ്പിനൊടുവിലായെത്തുന്ന സിനിമയെക്കുറിച്ച് തനിക്കും ആശങ്കയുണ്ടെന്നും പ്രേക്ഷകര്‍ ഒപ്പം നില്‍ക്കണമെന്നുമാവശ്യപ്പെട്ട് മിഥുന്‍ എത്തിയിട്ടുണ്ട്. ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രിയപ്പെട്ട പട്ടിക്കും ഭര്‍ത്താവിനും ഒരേ പേരായതും അതിനെത്തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. കുടുംബസമേതമായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന സിനിമയാണ് ഇതെന്നും മിഥുന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Mithun Ramesh

ജിമ്മി ഈ വീടിന്റെ ഐശ്വര്യം ചിത്രീകരണ സമയത്ത് എടുത്ത ചില ചിത്രങ്ങളിലേക്ക് ഒരു ത്രോബാക്ക്. നേരിട്ട എല്ലാ തടസങ്ങളെയും തരണം ചെയ്തു ആ ചിത്രം നാളെ തീയേറ്ററുകളിൽ എത്തുകയാണ്. രണ്ട്‌ മണിക്കൂർ കുട്ടികളുമായി ഇരുന്നു ആസ്വദിച്ച് കാണാൻ പാകത്തിനാണ് ചിത്രം ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. മാക്സിമം പിന്തുണ പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങടെ ജിമ്മ്യേ അങ്ങോട്ട് ഏല്പിക്കുന്നുവെന്നായിരുന്നു മിഥുന്‍ കുറിച്ചത്.

View this post on Instagram

Glimpses from Jimmy. ജിമ്മി ഈ വീടിന്റെ ഐശ്വര്യം ചിത്രീകരണ സമയത് എടുത്ത ചില ചിത്രങ്ങളിലേക്ക് ഒരു throwback. നാളെ നേരിട്ട എല്ലാ തടസങ്ങളെയും തരണം ചെയ്തു ആ ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്. രണ്ട്‌ മണിക്കൂർ കുട്ടികളുമായി ഇരുന്നു ആസ്വദിച്ച് കാണാൻ പാകത്തിനാണ് ചിത്രം ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. Maximum support പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങടെ ജിമ്മ്യേ അങ്ങോട്ട് ഏല്പിക്കുന്നു #jimmyeeveedinteaiswaryam #dogmovie #malayalam #dubai #newmovie #releasingtomorrow #december6

A post shared by Mithun (@rjmithun) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X