'സുഹൃത്തിനോട് പരിചയപ്പെടുത്താൻ പറഞ്ഞു, പിന്നീട് ചാറ്റിംഗ്; അന്ന് പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടി'
സോഷ്യൽ മീഡിയയിലെ ജനപ്രിയ ദമ്പതികളാണ് മിഥുൻ രമേശും ലക്ഷ്മി മേനോനും. ഇരുവരുടെയും രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. സിനിമകളിൽ സാന്നിധ്യമറിയിച്ച് പിന്നീട് റേഡിയോ ജോക്കിയായി മാറിയ മിഥുൻ നിരവധി ഷോകളിൽ അവകാരകനായി എത്തുന്നത്. മലയാള ടെലിവിഷൻ രംഗത്ത് വൻ ജനപ്രീതി നേടിയ അവതാരകരിൽ ഒരാളാണ് മിഥുൻ. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മിഥുന് ബെൽസ് പാൾസി ബാധിച്ചതും ചികിത്സയിലൂടെ ഈ അസുഖം മാറിയതും. പ്രതിസന്ധി ഘട്ടത്തിൽ മിഥുന് വലിയ പിന്തുണ നൽകിയത് ഭാര്യ ലക്ഷ്മി മേനോനാണ്.
ബെൽസ് പാൾസി ബാധിച്ച സമയത്ത് രോഗശാന്തിക്കായി നേർന്ന നേർച്ചയുടെ ഭാഗമായി തല മുണ്ഡനം ചെയ്യാനും ലക്ഷ്മി മേനോൻ തയ്യാറായി.
ധന്യ വർമയുമായുള്ള അഭിമുഖത്തിൽ പ്രണയ കാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മിഥുനും ലക്ഷ്മിയും. പരസ്പരം ബഹുമാനം ദമ്പതികൾക്കിടയിൽ വളരെ പ്രധാനമാണെന്ന് മിഥുൻ പറയുന്നു.

ബഹുമാനമില്ലെങ്കിൽ ഭയങ്കര പ്രയാസമാണ്. കാരണം അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനമില്ലെങ്കിൽ ഇത് കൈവിട്ട് പോകും. രാവിലെ എണീറ്റ് തൊഴുന്ന കാര്യമല്ല പറയുന്നത്. നമ്മുടെയൊക്കെ ഇഷ്ടങ്ങളെ ബഹുമാനിക്കുക എന്നതാണ്. എനിക്ക് ഒരു പിറന്നാളിന് അവൾ സമ്മാനം തന്നത് സോളോ ട്രിപ്പാണ്. ആംസ്റ്റർഡാം ടൂർ. ഏത് ഭാര്യയാണ് അത് ചെയ്യുക. കല്യാണം കഴിയുന്നത് വരെയും എന്റെ എല്ലാ ട്രിപ്പുകളും സോളോ ആയിരുന്നു. കല്യാണം കഴിഞ്ഞ ശേഷമാണ് ഒരുമിച്ചുള്ള യാത്ര തുടങ്ങിയതെന്നും മിഥുൻ വ്യക്തമാക്കി.
പരസ്പരം ബഹുമാനം എന്ന് പറയുമ്പോൾ പലരും സിനിമാറ്റിക്കായി ചിന്തിക്കുന്നെന്നും മിഥുൻ പറയുന്നു. ബഹുമാനത്തിനൊപ്പം കരുണയും സ്നേഹവും വേണം. സ്നേഹം എപ്പോഴും ഉണ്ടാകേണ്ടതാണ്. അതില്ലെങ്കിൽ ഇതെല്ലാം മാറിപ്പോകുമെന്നും മിഥുൻ പറയുന്നു. പ്രശന്ങ്ങളുണ്ടാകുമ്പോൾ ഞാൻ മിണ്ടില്ല, ഫോൺ എടുക്കില്ല. അപ്പോൾ മിഥുൻ ചേട്ടൻ വന്ന് സോറി പറയും. രണ്ട് ചളിയടിക്കും, ആ ചളിയിൽ ഞാൻ വീഴും അങ്ങനെ സോൾവ് ആകുമെന്ന് ലക്ഷ്മി മേനോനും വ്യക്തമാക്കി.

ആദ്യമായി കണ്ടതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. മിഥുൻ ചേട്ടൻ അന്ന് സ്റ്റേജ് ഹോസ്റ്റ് ചെയ്യുകയാണ്. ഞാൻ ഹോസ്റ്റ് ചെയ്യാൻ പോയ സ്ഥലത്തായിരുന്നു. അങ്ങനെ ആദ്യമായി കണ്ടു. പിന്നെ മ്യൂച്വൽ ഫ്രണ്ട് വഴി പരിചയപ്പെട്ടു. ചാറ്റ് ചെയ്തു. പരിചയപ്പെടുത്താൻ മ്യൂചൽ ഫ്രണ്ടിനോട് ഞാൻ തന്നെയാണ് പറഞ്ഞത്. പക്ഷെ ഐ ലവ് യു എന്ന് പറഞ്ഞത് ഞാനല്ല മിഥിൻ ചേട്ടനാണെന്ന് ലക്ഷ്മി വ്യക്തമാക്കി.
ഞങ്ങളുടെ ഡേറ്റിംഗ് ടൈമിലൊക്കെ ഞങ്ങൾ മാജിക് പ്ലാന്റിലൊക്കെ പോയി കളിക്കുമായിരുന്നെന്നും ലക്ഷ്മി പറയുന്നു. ഇതേക്കുറിച്ച് മിഥുനും സംസാരിച്ചു. അന്ന് ഇവൾ പ്ലസ് ടു പഠിക്കുകയാണ്. ഞങ്ങൾ തമ്മിൽ ഏഴ് വയസിന്റെ വ്യത്യാസമുണ്ടെന്ന് മിഥുൻ വ്യക്തമാക്കി. അച്ഛന്റെ സാമീപ്യമില്ലാതെ വളർന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ലക്ഷ്മി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അച്ഛനെ നേരിട്ട് കണ്ടപ്പോഴും വലിയ താൽപര്യമില്ലാത്ത പോലെയാണ് സംസാരിച്ചത്. മിഥുൻ പണ്ട് തനിക്കൊരു ഫാദർ ഫിഗറായിരുന്നെന്നും ലക്ഷ്മി വ്യക്തമാക്കി.


Click it and Unblock the Notifications











