twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൂർ ഏജൻസിയുമായി സംസാരിച്ച് പ്ലാൻ ചെയ്തിരുന്നു, ദൈവാനുഗ്രഹം കൊണ്ടാണ് ആ യാത്ര മുടങ്ങിയത്...

    |

    ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. പരമ്പരകളിലൂടെ മിനിസ്ക്രീനിൽ എത്തുകയും പിന്നീട് അവതാരകനായി കുടുംബസദസിൽ‌ ഇടം പിടിക്കുകയായിരുന്നു. അനുകരണമില്ലാതെ തന്മയത്തോടെയുളള അനുകരണ ശൈലിയായിരുന്നു മിഥുനെ പ്രേക്ഷകരുടെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കിയത്.

    സിനിമ, റേഡിയോ ജോക്കി, റിയാലിറ്റി ഷോ അവതാരകൻ എന്നിങ്ങനെ തിരക്കേറിയ ജീവിത രീതിയാണെങ്കിലും കുടുംബത്തിനൊപ്പമുള്ളല യാത്രകൾക്ക് ഒരു കുറവ് വരുത്താറില്ല. എത്ര തിരക്കാണെങ്കിലും യാത്രകൾ‌ മിഥുൻ സമയം കണ്ടെത്താറുണ്ട് ഇപ്പോഴിത ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ട ആ യാത്രയെ കുറിച്ച് മിഥുൻ വെളിപ്പെടുത്തുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

      പരീസ് യാത്ര

    കൊവിഡ് 19 ഭീതിയെ തുടർന്ന് രാജ്യം മിഴുവനും ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണിപ്പാൾ. ഇത്തവണത്തെ വെക്കേഷന് മിഥുനും കുടുംബവും യാത്രക്കുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പരീസ് സ്വിറ്റ്സർലൻഡ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു യത്ര പ്ലാൻ ചെയ്തിരുന്നത്. മേയ് നാലിന് മിഥുന്റെ ജന്മദിനമാണ്. പിറന്നാൾ പാരിസില്‍ ആഘോഷമാക്കാം എന്ന ആഗ്രഹവും യാത്രയ്ക്ക് പിന്നിലുണ്ടായിരുന്നത്രേ.

      ദൈവാനുഗ്രഹം   കൊണ്ട്  രക്ഷപ്പെട്ടു

    ടൂർ ഏജൻസിയുമായി എല്ലാം ബുക്ക് ചെയ്ത് സംസാരിച്ച് പ്ലാൻ ചെയ്തിരുന്നു. ആ സമയത്തായിരുന്നു കൊറോണ പടർന്നു പിടിച്ചത് . എല്ലാമൊന്ന് ശാന്തമായതിന് ശേഷം ബുക്ക് ചെയ്യാമെന്ന് വിചാരിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സ്ഥധിതി വഷളാവുകയായിരുന്നു . ദൈവാനുഗ്രഹം കൊണ്ടാണ് അന്ന് യാത്ര ബുക്ക് ചെയ്യാതിരുന്നത്. എന്നാൽ ഈ സമയത്ത് ഫാമിലിയുമായി ഒരു കോഴിക്കോട് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. എന്നാൽ ആ യാത്രയും കെറോണ കാരണം ഒഴിവാക്കേണ്ടി വന്നുവെന്ന് മിഥുൻ പറയുന്നു.

       പരീസ്  യാത്ര


    പിറന്നാളിന് പാരീസ് തിരഞ്ഞെടുക്കാനുള്ള കാരണവും മിഥുൻ വ്യക്തമാക്കിയിട്ടുണ്ട്.ഹണിമൂൺ ട്രിപ്പ് പാരിസിലേക്കായിരുന്നു. ഒരിക്കല്‍ കൂടി അവിടേക്ക് മോളെയും കൂട്ടി പോകാം എന്ന ആഗ്രഹവുമുണ്ടായിരുന്നു.സ്വിറ്റ്സർലൻഡിലെ ഡിസ്നിലാൻഡിൽ ഞങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ മുതൽ മോൾക്കും വലിയ ആഗ്രഹമായിരുന്നു അവിടെ പോകണമെന്ന് മിഥുൻ പറയുന്നു.

     ഇനിയുള്ള യാത്ര

    യാത്രകൾ ഒഴിവാക്കേണ്ടി വന്നതിൽ വിന്നതിൽ വിഷമമുണ്ട്. എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവനാണ് വലുത്. ഗവൺമെന്റും ആരോഗ്യമന്ത്രാലയവും നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതമായി വീടിനുള്ളിൽ കഴിയാം. കോറോണ എന്ന മഹാമാരിയിൽ നിന്നും മുക്തി നേടിയിട്ട് എവിടെങ്കിലുമുള്ള യാത്ര പോക്ക്.

      ദുബായിലെ ലോക്ക് ഡൗൺ


    ഇപ്പോൾ ദുബായിലാണ് താമസം. അവിടെ പൂർണമായും ലോക്ഡൗൺ അല്ലെങ്കിലും ഏകദേശം അതേ രീതിയാണ്. വശ്യകാര്യങ്ങൾക്കു മാത്രമേ ആരും പുറത്തിറങ്ങാറുള്ളൂ.ട്രാഫിക്കും തിരക്കുകളുമൊക്കെയുള്ള ഇടം ബഹളങ്ങളൊന്നും ഇല്ലാതെ പെട്ടെന്ന് ശാന്തമായപ്പോൾ അതിന്റെതായ ഒരു ബുദ്ധിമുട്ട് തോന്നാറുണ്ട്. ലോകത്തെ പിടിച്ചുലച്ച ഇൗ മഹാമാരിയിൽ നിന്നു രക്ഷപ്പെടാം, സുരക്ഷിതരായി വീടിനുള്ളിൽ ഇരിക്കൂ, ഇപ്പോഴത്തെ ഈ സാഹചര്യങ്ങൾ മാറി എല്ലാം പഴയനിലയിലാവുമെന്ന് മിഥുൻ അഭിമുഖത്തിൽ പറഞ്ഞു.

    Read more about: mithun ramesh
    English summary
    Mithun Ramesh Says About Plan Paris trip
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X