മിഥുന്‍ രമേഷും ഭാര്യയും കടലിനടിയില്‍! അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി എത്തിയതാണ്!

മലയാളത്തിലെ അവതാരകന്മാരില്‍ മുന്‍നിരയിലുള്ള താരമാണ് മിഥുന്‍ രമേഷ്. സഹതാരമായിട്ടും വില്ലനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കോമഡി ഉത്സവത്തിലൂടെയായിരുന്നു മിഥുന്‍ ശ്രദ്ധിക്കപ്പെടുന്നത്. മിഥുന്റെ അവതരണത്തിന് കൈയടി കിട്ടിയതോടെ ആരാധക പിന്‍ബലം വര്‍ദ്ധിച്ചു. ഇപ്പോള്‍ ബഡായി ബംഗ്ലാവിലും അവതാരകന്‍ മിഥുന്‍ രമേഷാണ്. സോഷ്യല്‍ മീഡിയ വഴി മിഥുന്റെ കുടുംബവും ശ്രദ്ധേയരാണ്.

മിഥുനും ഭാര്യ ലക്ഷ്മിയും മകളും തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ താരം തന്നെ പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ ഭാര്യയ്‌ക്കൊപ്പം വെള്ളത്തിനടിയില്‍ നിന്നുമുള്ള വീഡിയോ ആണ് മിഥുന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അറ്റ്‌ലാന്റികില്‍ നിന്നും അക്വ ട്രെക്കിംഗിന് പോയതാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കടലിന് നടുവില്‍ നിന്നും ഇരുവരും അത് ആസ്വദിക്കുന്നതാണ് വീഡിയോയിലുള്ളത്.

mithun-ramesh

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന കോമഡി ഉത്സവത്തിലെത്തിയായിരുന്നു മിഥുന്‍ തന്റെ ആരാധകരെ സ്വന്തമാക്കിയത്. കോമഡി ഉത്സവത്തില്‍ പങ്കെടുക്കാന്‍ വരുന്നവരോടുള്ള മിഥുന്റെ സ്‌നേഹവും അവര്‍ക്ക് കൊടുക്കുന്ന പിന്തുണയുമെല്ലാം ശ്രദ്ധേയമായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയ്ക്കും ആരാധകരുണ്ട്.

നിലവില്‍ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ മിഥുനൊപ്പം ഭാര്യ ലക്ഷ്മിയും ഉണ്ട്. ഇരുവരും ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. ടെലിവിഷന്‍ പരിപാടികള്‍ക്കൊപ്പം സ്റ്റേജ് ഷോ കളിലും സിനിമയിലുമെല്ലാം സജീവമായി പ്രവര്‍ത്തിച്ച് വരികയാണ് മിഥുന്‍. അതിനിടെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനും മടിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X