6 മാസത്തേക്കായി ദുബായില്‍ പോയതാണ്, ഇപ്പോള്‍ 16 വര്‍ഷമായെന്ന് മിഥുന്‍ രമേഷ്

കോമഡി ഉത്സവത്തിലൂടെ ജനപ്രീതി സ്വന്തമാക്കിയ മിഥുന്‍ രമേഷ് നായകനായ ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദുബായിലെ രണ്ട് സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കഥയുമായിട്ടാണ് സിനിമ എത്തിയിരിക്കുന്നത്. മിഥുന്‍ രമേശ് നായകനായിട്ടെത്തുമ്പോള്‍ ദിവ്യ പിള്ളയാണ് നായിക.

വീണ നായര്‍, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമൂട്, നിര്‍മല്‍ പാലാഴി, ഇടവേള ബാബു, ജോണി ആന്റണി എന്നിങ്ങനെ നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരന്നിരിക്കുന്നത്. ഒരു ഓണ്‍ലൈന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മിഥുന്‍ രമേഷ്. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിക്കാന്‍ വരെ ശ്രമിച്ചിരുന്നതായും താരം വെളിപ്പെടുത്തി.

മിഥുന്‍ രമേഷ് പറയുന്നതിങ്ങനെ

വെട്ടവും റണ്‍വേയും ചെയ്തിരിക്കുന്ന സമയത്താണ് എനിക്ക് ഇങ്ങനെയൊരു അവസരം വന്നത്. സമയത്താണ് എനിക്ക് ഇങ്ങനെയൊരു അവസരം വരുന്നത്. അന്ന് അവിടെ നൈല ഉഷയായിരുന്നു. നൈല ആദ്യമേ തന്നെ കയറിപ്പോയിരുന്നു. അന്ന് ഞാന്‍ ഒരു ചാനലില്‍ ഒരു പ്രോഗ്രാം ചെയ്യുകയായിരുന്നു. അവിടെ നിന്ന് നൈലയോട് ചോദിച്ചപ്പോഴാണ് എന്റെ പേര് സജസ്റ്റ് ചെയ്തത്. ഞാന്‍ 'അമ്മ'യുടെ യോഗത്തില്‍ ഇരിക്കുമ്പോവാണ് ദുബായില്‍ നിന്ന് വിളി വരുന്നത്.

 മിഥുന്‍ രമേഷ് പറയുന്നതിങ്ങനെ

സത്യം പറഞ്ഞാല്‍ ഞാന്‍ അതിന് ശേഷം അതങ്ങ് വിട്ടു കളഞ്ഞു. ദുബായിലൊന്നും പോകുന്നില്ല. നമുക്ക് സിനിമയാണല്ലോ ലക്ഷ്യം. പിന്നെ അവര്‍ എന്നെ വിളിച്ചിട്ട് കിട്ടാതെ, ഞാന്‍ ഫോണെടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍ വീട്ടിലേക്ക് വിളിച്ചു. അങ്ങനെ ഇക്കാര്യം അമ്മ കേട്ടു. പിന്നെ ഇത് അമ്മാവന്‍മാരൊക്കെ അറിഞ്ഞു. നമ്മുടെ വീട്ടുകാര്‍ക്ക് നമ്മളെ കുറിച്ച് ആകുലതകളുണ്ടല്ലോ.

മിഥുന്‍ രമേഷ് പറയുന്നതിങ്ങനെ

സിനിമ എന്നു പറഞ്ഞാല്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ എന്താണ് സിറ്റുവേഷന്‍. ഒരു പ്രോപ്പര്‍ ജോബല്ല. വരുമാനം വരുമോ എന്നൊക്കെയാണല്ലോ, പിന്നെ സിനിമക്കാര്‍ക്ക് പെണ്ണു കൊടുക്കില്ലല്ലോ. അങ്ങനയൊരു സാഹചര്യമുള്ള കാലഘട്ടമാണല്ലോ. അങ്ങനെ ദുബായില്‍ ഒരു ജോലി. ഇങ്ങനെ ഒരാള്‍ വിളിക്കുന്നു. ഇത്രയും ശമ്പളമുണ്ട്. എന്നിട്ടും നിനക്ക് പോകാന്‍ വയ്യേ. അങ്ങനയൊക്കെ ചോദിച്ചു.

മിഥുന്‍ രമേഷ് പറയുന്നതിങ്ങനെ

അപ്പോള്‍ ഞാന്‍ വിചാരിച്ചു. എന്തായാലും പടമിറങ്ങാന്‍ നില്‍ക്കുന്നു, സീരിയലില്‍ നിന്ന് ബ്രേക്കെടുത്ത് നില്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ പോയി ചെന്ന് സിനിമയൊക്കെ ഹിറ്റായിട്ട് ഇവിടെ വന്ന് വീണ്ടും സിനിമയില്‍ അഭിനയിക്കാം എന്ന ധാരണയില്‍ ചെയ്തതാണ്. ആറ് മാസം നിന്നിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്, എന്നാല്‍ ഇന്ന് 16 വര്‍ഷമായി എന്നും മിഥുന്‍ പറയുന്നു.

 മിഥുന്‍ രമേഷ് പറയുന്നതിങ്ങനെ

ഗള്‍ഫിലേക്കുള്ള വരവിലൂടെ തന്നെയാണ് ഭാര്യയായ ലക്ഷ്മിയെ താന്‍ പരിചയപ്പെടുന്നതെന്ന് നേരത്തെ മിഥുന്‍ വെളിപ്പെടുത്തിയിരുന്നു. 'ലക്ഷ്മി വണ്ടര്‍ഫുള്‍ ഡാന്‍സറാണ്. ദുബായില്‍ വെച്ചാണ് ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാന്‍ ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. അപ്പോള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള് എന്ന രീതിയില്‍, പ്രത്യേകിച്ച് നമുക്ക് കലയോടുള്ള താല്‍പര്യം മനസിലാക്കുന്ന ആള് കൂടിയാവുമ്പോള്‍ അത് വളരെ നല്ല കാര്യമാണ്. കാരണം അവര്‍ക്കും അതിലൊരു പാഷന്‍ ഉണ്ടാവും.

 മിഥുന്‍ രമേഷ് പറയുന്നതിങ്ങനെ

പിന്നെ ജീവിതമൊക്കെ ഒരുപോലെയാണ്. അതൊക്കെ ആയപ്പോള്‍ വിചാരിച്ചു നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവാമെന്ന്. അങ്ങനെ പ്രേമിച്ചു, പിന്നാലെ വീട്ടില്‍ പറഞ്ഞു. അവര്‍ക്കും എതിര്‍പ്പ് ഒന്നുമില്ലായിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. ഇപ്പോളിതാ പറഞ്ഞത് പോലെ തന്നെ ഓരോ പരിപാടിയ്ക്കും സപ്പോര്‍ട്ട് നല്‍കുന്ന ആള്‍ ലക്ഷ്മിയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X