മിഥുന്‍ രമേഷിന്റെ ആ സ്വപ്‌നം യാഥര്‍ഥ്യമായി! ഹൗസ്ഫുള്‍ ആയി ജിമ്മി ഈ വീടിന്റെ ഐശ്വര്യം
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകനാണ് മിഥുന്‍ രമേഷ്. എത്രയോ വര്‍ഷങ്ങളായി അഭിനയ രംഗത്ത് ഉണ്ടെങ്കിലും കോമഡി ഉത്സവത്തില്‍ അവതാരകനായിട്ടെത്തിയാണ് മിഥുന്‍ ജനമനസുകളില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ മിഥുന്‍ നായകനായി അഭിനയിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പിന്നാലെ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം നടത്തുന്ന കാര്യം മിഥുന്‍ പറഞ്ഞിരിക്കുകയാണ്.

'സ്വപ്‌നം സത്യമായി. ഏതൊരു നടന്റെയും സ്വപ്നമാണ് നായകനായി അഭിനയിച്ച സിനിമ ഹൗസ്ഫുള്‍ ആയി കാണുക. ആദ്യത്തെ ദിവസം അത് നടന്നില്ല പക്ഷെ രണ്ടാം ദിവസം അത് നടക്കുമ്പോള്‍ ' നല്ല പടം'' എന്ന് കേട്ട് അറിഞ്ഞു വന്നതാവണം. തരുന്ന ഈ പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി' എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മിഥുന്‍ പറയുന്നത്.
ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജിമ്മി എന്ന ബിസിനസുകാരന്റെ ജീവിതത്തിലേക്ക് ജിമ്മി എന്ന നായ്കുട്ടി കടന്ന് വരുന്നതും പിന്നിടുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഹോളിവുഡ് സിനിമയില്‍ അഭിനയിച്ച സൂപ്പര്‍ ഡോഗ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്, ശ്യാംകുമാര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











