തേപ്പ് കിട്ടി പ്രേമം പൊട്ടിയിരിക്കുമ്പോഴാണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്! പ്രണയകഥ പറഞ്ഞ് മിഥുന്‍ രമേഷ്

എത്രയോ കാലമായി മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടിരുന്ന താരമാണെങ്കില്‍ കൂടിയും നടന്‍ മിഥുന്‍ രമേഷിനെ എല്ലാവരും തിരിച്ചറിഞ്ഞത് കോമഡി ഉത്സവം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ്. അവതാരകനായിട്ടെത്തിയാണ് മിഥുന്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. സാധാരണക്കാര്‍ക്ക് പിന്തുണ നല്‍കി കൊണ്ടുള്ള പരിപാടിയിലൂടെ മിഥുന്റെ അവതരണത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

സഹതാരമായിട്ടും വില്ലനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കൂടുതല്‍ ആളുകളും മിഥുനെ തിരിച്ചറിയുന്നത്. ഇപ്പോഴിതാ മിഥുന്‍ നായകനായി അഭിനയിച്ച സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ ലഷ്മിയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

മിഥുന്റെ വാക്കുകളിലേക്ക്

ലക്ഷ്മി വണ്ടര്‍ഫുള്‍ ഡാന്‍സറാണ്. ദുബായില്‍ വെച്ചാണ് ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാന്‍ ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. അപ്പോള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള് എന്ന രീതിയില്‍, പ്രത്യേകിച്ച് നമുക്ക് കലയോടുള്ള താല്‍പര്യം മനസിലാക്കുന്ന ആള് കൂടിയാവുമ്പോള്‍ അത് വളരെ നല്ല കാര്യമാണ്. കാരണം അവര്‍ക്കും അതിലൊരു പാഷന്‍ ഉണ്ടാവും.

മിഥുന്റെ വാക്കുകളിലേക്ക്

പിന്നെ ജീവിതമൊക്കെ ഒരുപോലെയാണ്. അതൊക്കെ ആയപ്പോള്‍ വിചാരിച്ചു നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവാമെന്ന്. അങ്ങനെ പ്രേമിച്ചു, പിന്നാലെ വീട്ടില്‍ പറഞ്ഞു. അവര്‍ക്കും എതിര്‍പ്പ് ഒന്നുമില്ലായിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. ഇപ്പോളിതാ പറഞ്ഞത് പോലെ തന്നെ ഓരോ പരിപാടിയ്ക്കും സപ്പോര്‍ട്ട് നല്‍കുന്ന ആള്‍ ലക്ഷ്മിയാണ്.

മിഥുന്റെ വാക്കുകളിലേക്ക്

തന്റെ തടിയെ കുറിച്ചും രസകരമായി മിഥുന്‍ സംസാരിച്ചിരുന്നു. നമ്മുടെ ഒക്കെ കാഴ്ചപാടില്‍ നായകന്‍ എന്ന് പറഞ്ഞാല്‍ അത് മെലിഞ്ഞിട്ടുള്ള ആളാണ്. തടിയുള്ള ആളെ അംഗീകരിക്കാന്‍ കഴിയില്ല. ലാലേട്ടനെ മാത്രമേ നമ്മളൊക്കെ അങ്ങനെ അംഗീകരിക്കാന്‍ പറ്റു. എനിക്ക് ലഭിക്കുന്ന ഏറ്റവും മോശം കമന്റ് തടിയുടെ പേരിലാണ്. വേറെ ഒന്നും കിട്ടുന്നില്ലല്ലോ എന്നതാണ് എന്റെ ആശ്വാസമെന്നും താരം പറയുന്നു. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. അതിനൊത്ത് ജിമ്മില്‍ പോവാറുമുണ്ടെന്നും താരം വ്യക്തമാക്കി.

 മിഥുന്റെ വാക്കുകളിലേക്ക്

ഭക്ഷണം ഒത്തിരി ഇഷ്ടമാണെന്നും അത്രയധികം ആസ്വദിച്ച് കഴിക്കുന്ന ആളാണ് താനെന്നും മിഥുന്‍ വ്യക്തമാക്കുന്നു. സുഖമില്ലാതെ ആവുന്ന കാലം വരുന്നത് വരെ ജീവിതം ആസ്വദിച്ച് ജീവിക്കാനാണ് തന്റെ തീരുമാനം. ചില കമന്റുകള്‍ കാണുമ്പോള്‍ തോന്നും ലേശം തടി കുറയ്ക്കമല്ലേ എന്ന്. അതിന് വേണ്ടി രണ്ട് ദിവസമൊക്കെ പട്ടിണി കിടക്കും. മൂന്നാമത്തെ ദിവസം അത് തീരും. സിനിമയിലെ കഥാപാത്രം തടി കുറയ്‌ക്കേണ്ടി വരുമെങ്കില്‍ അത് നമ്മള്‍ ചെയ്യും. ചില ആളുകളുടെ തടി കുറച്ചാല്‍ രസമില്ലെന്ന് പറയും. എന്നാല്‍ എനിക്ക് അതറിയില്ല, ഞാനിത് വരെ തടി കുറച്ച് നോക്കിയിട്ടില്ലെന്നും മിഥുന്‍ പറയുന്നു.

മിഥുന്റെ വാക്കുകളിലേക്ക്

സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, മ്ഞ്ജു ചേച്ചി, പിഷാരടി, നിവിന്‍, അജു, നീരജ്, ഗീതു, ഐശ്വര്യ ലക്ഷ്മി, മംമ്ത, ജോജു ജോര്‍ജ്, നൈല ഉഷ, എന്നിങ്ങനെയുള്ള ഒത്തിരി താരങ്ങള്‍ എന്റെ അടുത്ത സുഹൃത്തുകളായിട്ടുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഒത്തിരിയധികം ഭാഗ്യവാനാണെന്നും മിഥുന്‍ പറയുന്നു.

മിഥുന്റെ വാക്കുകളിലേക്ക്

അവതാരകനായിട്ടെത്തി കുറച്ച് നാളുകള്‍ക്കുള്ളിലാണ് മിഥുന്‍ രമേഷ് മുന്‍നിര താരമായി മാറിയത്. മിഥുനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയ വഴി കുടുംബവും ശ്രദ്ധേയരാണ്. മിഥുനും ഭാര്യ ലക്ഷ്മിയും മകളും തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടാറുണ്ട്. ഇടക്കാലത്ത് ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടി ബഡായി ബംഗ്ലാവില്‍ മിഥുനൊപ്പം ഭാര്യ ലക്ഷ്മിയും അവതാരകരായിട്ട് എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X