For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകൾ ജനിക്കും മുമ്പ് ആൺകുട്ടിയെ ദത്തെടുത്തു, നീ എന്റെ അമ്മയല്ലെന്ന് അവൻ മുഖത്ത് നോക്കി പറഞ്ഞു'; മിഥുന്റെ ഭാര്യ

  |

  കൊവിഡ്, ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ഇരുന്ന് ബോറടിച്ചപ്പോഴാണ് സെലിബ്രിറ്റികൾ അടക്കമുള്ളവർ സോഷ്യൽമീഡിയിൽ കൂടുതൽ ആക്ടീവായത്. ബോറടി മാറ്റുന്നതിന്റെ ഭാ​ഗമായി അവരിൽ ഏറെപ്പേരും യുട്യൂബ് ചാനലും വ്ലോ​ഗിങും ആരംഭിച്ചു. ഇപ്പോൾ സിനിമാ, സീരിയിൽ താരങ്ങളുടെ വ്ലോ​ഗിങ് ചാനലുകളാണ് സോഷ്യൽമീഡിയ തുറന്നാൽ‌ ഏറെയും.

  എന്നാൽ ഇവർക്കെല്ലാം മുമ്പ് യുട്യൂബ് വ്ലോ​ഗിങ് സാധ്യത ജനങ്ങൾ ഇത്രയധികം ഉപകാരപ്പെടുത്തും മുമ്പ് തന്നെ ഫേസ്ബുക്ക്, യുട്യൂബ് അടക്കമുള്ള മാധ്യമങ്ങൾ വഴി വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്ന അവതാരകയും നടിയുമെല്ലാമാണ് നടൻ മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി.

  Also Read: '​ഗർഭിണിയാണെന്ന് തോന്നിയപ്പോൾ ബോയ്ഫ്രണ്ടുണ്ടോയെന്ന് ചോദിച്ചു, ഇനി ഒരു കുട്ടി വേണ്ടെന്നാണ് മകൾക്ക്'; സയനോര!

  പതിവ് യുട്യൂബർമാരുടെ രീതിയിലല്ല ലക്ഷ്മി മേനോൻ തന്റെ ചാനൽ കൊണ്ടുപോകുന്നത്. നർമ്മം കലർന്ന സർക്കാസ്റ്റിക്സ് വീഡിയോകളാണ് ലക്ഷ്മിയുടെ വീഡിയോകളുടെ ഹൈലൈറ്റ്. അതിനാൽ തന്നെ ലക്ഷ്മിയുടെ വീഡിയോകൾ വലിയ രീതിയിൽ‌ വൈറലാവുകയും ചെയ്യാറുണ്ട്.

  സ്വന്തമായി തയ്യാറാക്കുന്ന കണ്ടന്റുകളാണ് ലക്ഷ്മി സോഷ്യൽമീഡിയയിൽ ഏറെയും പങ്കുവെക്കാറുള്ളത്. ഇടയ്ക്കൊക്കെ ലക്ഷ്മിയുടെ വീഡിയോകളിൽ അഭിനേതാക്കളായി ഭർത്താവ് മിഥുനം മകൾ തൻവിയും ഉണ്ടാകും.

  ഇവരുടെ വൈറൽ വീഡിയോകൾ താരങ്ങൾ അടക്കമുള്ളവർ അനുകരിച്ച് റീൽസ് അടക്കമുള്ളവ ചെയ്യാറുമുണ്ട്. മിഥുനും ഭാര്യ ലക്ഷ്മിയും മകൾ തൻവിയും ​ഗൾഫിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. പ്രോ​ഗ്രാമുകൾക്ക് അനുസരിച്ചാണ് ഇവർ കേരളത്തിലേക്ക് വരാറുള്ളത്.

  മിഥുനിലെ നടനേക്കാൾ മിഥുനിലെ അവതാരകനാണ് ആരാധകർ ഏറെയും ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിന്റെ അവതാരകൻ മിഥുനാണ്. കോമഡി ഉത്സവെ ചെയ്ത് തുടങ്ങിയപ്പോഴാണ് മിഥുനിലെ അവതാരകൻ ജനപ്രിയനായതും.

  ഇപ്പോഴിത മിഥുന്റെ ഭാര്യ ലക്ഷ്മി കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ഒരു ഷോർട്ട് വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ ദത്തെടുത്ത ഒരു ആൺകുട്ടിയെ കുറിച്ചാണ് ലക്ഷ്മി വീഡിയോയിൽ സംസാരിക്കുന്നത്.

  മകൾ ജനിക്കും മുമ്പ് ആൺകുട്ടിയെ ദത്തെടുത്തുവെന്നും എന്നാൽ അവൻ നീ എന്റെ അമ്മയല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞുവെന്നുമാണ് ലക്ഷ്മി മേനോൻ വീഡിയോയിൽ പറഞ്ഞു.

  Also Read: ഇച്ചാക്കയെ കണ്ടപ്പോള്‍ കുറ്റബോധം തോന്നി, മനപ്പൂര്‍വ്വം അദ്ദേഹത്തെ അപമാനിച്ചത് പോലായി: മനസ് തുറന്ന് റഹ്മാന്‍

  'കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്നൊരു സംഭവത്തെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. മകൾ തൻവി ജനിക്കും മുമ്പ് ഒരു ആൺകുട്ടിയെ ഞാൻ ദത്തെടുത്തിരുന്നു. അവനും തൻവിയും നല്ല റിലേഷൻഷിപ്പാണ്.'

  'പക്ഷെ പ്രശ്നം എന്താണെന്ന് വെച്ചാൽ നമുക്കൊപ്പം വീട്ടിൽ നിൽക്കുമ്പോൾ അവന്റെ തെറ്റ് തിരുത്തി കൊടുക്കാൻ ശ്രമിച്ചാൽ അത് അങ്ങനെയല്ല മോനെ ഇങ്ങനെ ചെയ്യൂ എന്നൊക്കെ പറഞ്ഞാൽ നീ എന്റെ അമ്മയല്ല എന്നെ പഠിപ്പിക്കാൻ വരേണ്ട എന്നൊക്കെ പറയും. ഒരു രക്ഷയുമില്ലാതായതോടെ ഈ കുട്ടിയുടെ ബയോളജിക്കൽ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു.'

  'തിരിച്ച് എടുക്കാൻ പറ്റുമോയെന്ന് വ​രെ ചോദിച്ചു.... കാരണം വീട്ടിൽ നിർത്താൻ ഒരു രക്ഷയുമില്ലെന്നും ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് വന്ന മറുപടി പറ്റില്ലെന്നായിരുന്നു... നീ ഇത് കല്യാണം കഴിക്കും മുമ്പ് ആലോചിക്കണമെന്നും പറഞ്ഞു.'

  ലക്ഷ്മി മേനോൻ വീഡിയോയിൽ വ്യക്തമാക്കി. തന്റെ ഭർത്താവ് മിഥുനെ കളിയാക്കിയുള്ള ലക്ഷ്മിയുടെ വീഡിയോ വളരെ വേ​ഗത്തിൽ വൈറലായി.

  'ഒരു പ്രത്യേക തരം ആനന്ദം അവൾ ഇതിൽ കണ്ടെത്തുന്നുണ്ടെന്നാണ്' ഭാര്യയുടെ രസകരമായ വീഡിയോ പങ്കുവെച്ച് മിഥുൻ കുറിച്ചത്.

  'പാവം എല്ലാം സഹിച്ചും ക്ഷമിച്ചും ജീവക്കാണ്... എവിടെ ആ ഭീകരൻ... അമ്മ പറയുന്നത് കേൾക്കടോ മോനെ, ഇപ്പോൾ പരസ്പരം ശീലം ആയിക്കാണും, കേസ് കൊടുക്കണം പിള്ളേച്ചാ പിള്ളേച്ച' തുടങ്ങി രസകരമായ കമന്റുകളാണ് ഇരുവരുടേയും ആരാധകർ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

  Read more about: mithun ramesh
  English summary
  Mithun Ramesh Wife Lakshmi First Time Open Up About Her Adopted Child, Funny Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X