'പ്രാർത്ഥിച്ച് നിൽക്കാൻ പറഞ്ഞെങ്കിലും ഞങ്ങൾ ചിരിയായിരുന്നു, ഷെൽഫ് നിറയെ വി​​​​ഗാണ്, ഫോൺ എടുക്കാൻ പേടിയാണ്'

അവതാരകനായും നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് മിഥുന്‍ രമേശ്. റിയാലിറ്റിഷോകളിലെ അവതാരക കുപ്പായത്തില്‍ തിളങ്ങുന്ന മിഥുന്‍ ഗള്‍ഫ് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട റേഡിയോ ജോക്കി കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മിഥുനും അദ്ദേഹത്തിന്‍റെ കുടുംബവും. മിഥുന്‍റെ ഭാര്യ ലക്ഷ്മി അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ്. മകള്‍ തന്‍വി ഇരുവര്‍ക്കൊപ്പം പല വീഡിയോകളിലും പ്രത്യക്ഷപ്പെടാറുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ തനിക്ക് ബെല്‍സ് പാൾസി എന്ന രോഗം പിടിപ്പെട്ട് ചികിത്സിലായിരുന്ന വിവരം മിഥുന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് മിഥുന് പിന്തുണയുമായി അന്ന് രംഗത്തെത്തിയത്. മികച്ച ചികിത്സ ഉറപ്പാക്കിയതോടെ അദ്ദേഹം രോഗത്തെ അതിജീവിച്ച് പൂര്‍വാധികം കരുത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. മിഥുന്‍റെ അസുഖം മാറാന്‍ ഭാര്യ ലക്ഷ്മി നേര്‍ന്ന ഒരു നേര്‍ച്ച പിന്നീട് പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പ്രേക്ഷകരോട് അദ്ദേഹം പങ്കുവെച്ചിരുന്നു.

Mithun Ramesh Wife Lakshmi Menon

മിഥുന്‍ രോഗബാധിതനായ നാളുകളില്‍ അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനായി തിരുപ്പതിയില്‍ തലമുണ്ഡനം ചെയ്യാമെന്നാണ് ഭാര്യ ലക്ഷ്മി നേര്‍ച്ച നേര്‍ന്നത്. പിന്നീട് ലക്ഷ്മി അത് വിറവേറ്റുകയും ചെയ്തു. ലക്ഷ്മി കുടുംബത്തോടൊപ്പം തിരുപ്പതിയിലെത്തിയാണ് ഭഗവാന് മുന്നില്‍ തലമുണ്ഡനം ചെയ്തത്. ലക്ഷ്മിയുടെയും മിഥുന്റെ സ്നേഹത്തെ പുകഴ്ത്തി അന്ന് നിരവധി ആരാധകർ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

ലക്ഷ്മി പങ്കിടുന്ന സോഷ്യൽമീഡിയ കണ്ടന്റുകൾക്ക് ആരാധകർ ഏറെയാണ്. മിഥുനുമായും മകളുമായും ചേർന്ന് കോമഡി നിറഞ്ഞ വീഡിയോകളാണ് ലക്ഷ്മി ഏറെയും പങ്കുവെക്കാറുള്ളത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും വളരെ ആക്ടീവാണ് ലക്ഷ്മിയെങ്കിലും ഡിപ്രഷനും സോഷ്യൽ ആങ്സൈറ്റിയുമെല്ലാം ലക്ഷ്മി അനുഭവിക്കുന്നുണ്ട്.

ഐ ആം വിത്ത് ധന്യ വർമ ഷോയിൽ ഭർത്താവ് മിഥുനൊപ്പം പങ്കെടുത്ത് സംസാരിക്കവെ ലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ആരെങ്കിലും ഫോൺ വിളിച്ചാൽ എടുത്ത് സംസാരിക്കാൻ പോലും പേടിയാണ് ലക്ഷ്മിക്ക്. സോഷ്യൽ ആങ്സൈറ്റി കാരണം ലിഫ്റ്റിൽ കയറാറില്ല ലക്ഷ്മി. തിരുപ്പതിയിൽ പോയി തലമുണ്ഡനം ചെയ്തപ്പോഴുള്ള അനുഭവവും ലക്ഷ്മി പങ്കിട്ടു.

'ഇത്രയുംനാൾ മനസിൽ വിചാരിച്ച ഒരു കാര്യം പൂർത്തിയാക്കാൻ പറ്റിയെന്ന സന്തോഷമായിരുന്നു തലമുണ്ഡനം ചെയ്തപ്പോഴുണ്ടായത്. ലൈഫിൽ ഒരു തവണയെങ്കിലും എല്ലാവരും ഇത് ചെയ്യണം. ഷാംപുവും കണ്ടീഷ്നറും എല്ലാം ഇപ്പോൾ ലാഭമാണ്. മുടിക്ക് അധികം സമയവും ചിലവഴിക്കേണ്ട. ഷെൽഫ് നിറയെ വി​​​​ഗാണിപ്പോൾ. മുണ്ഡനം ചെയ്യുന്ന സമയത്തെല്ലാം മിഥുൻ ചേട്ടൻ ഒപ്പമുണ്ടായിരുന്നുവെന്നാണ്', ലക്ഷ്മി പറഞ്ഞത്.

Mithun Ramesh Wife Lakshmi Menon

ലക്ഷ്മി തലമുണ്ഡനം ചെയ്തപ്പോൾ താനും മകളും ആഘോഷിക്കുകയായിരുന്നുവെന്നാണ് മിഥുൻ പറഞ്ഞത്. പ്രാർത്ഥിച്ച് നിൽക്കാൽ സാമി പറഞ്ഞെങ്കിലും തങ്ങൾ ചിരിയായിരുന്നുവെന്നും മിഥുൻ പറയുന്നു. ലക്ഷ്മി അനുഭവിക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്. ഡിപ്രഷൻ കുഴപ്പമില്ലെന്ന് പറഞ്ഞ് വിടാനും പറ്റില്ല.

അതുകൊണ്ട് തന്നെ ലക്ഷ്മിയെ കൂട്ടി ഡ്രൈവ് പോവുകയാണ് ഞാൻ മിക്കപ്പോഴും ചെയ്യാറുള്ളതെന്നാണ് ലക്ഷ്മി അനുഭവിക്കുന്ന ഡിപ്രഷൻ അവസ്ഥയെ കുറിച്ച് സംസാരിക്കവെ മിഥുൻ പറഞ്ഞത്. ഫോൺ കോളുകൾ താൻ എടുക്കാറില്ലെന്നാണ് ലക്ഷ്മി പറയാറുള്ളത്. കോൾ എടുത്താൽ എന്ത് സംസാരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് താൻ ഫോൺ കോൾ അറ്റന്റ് ചെയ്യാത്തതെന്നാണ് ലക്ഷ്മി പറയുന്നത്.

പലരുമായും കമ്യൂണിക്കേഷൻ മെസേജിലൂടെയാണെന്നും ലക്ഷ്മി പറയുന്നു. തന്റെ അമ്മയുടെയും മകളുടെയും മിഥുന്റെയും ഫോൺ കോളുകൾ മാത്രമെ എടുക്കാറുള്ളുവെന്നും ലക്ഷ്മി പറയുന്നു. ചിരിച്ച് കാണിക്കേണ്ടി വരുമോ സംസാരിക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ച് ലിഫ്റ്റിൽ കയറാൻ പോലും മടിയാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X