മിയയെ മാലാഖയാക്കിയത് ഈ കൈകള്‍! മനസമ്മതത്തിന്‍റെ വീഡിയോയുമായി ജിനി! ആശംസയോടെ ആരാധകരും
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ മിയ ജോര്‍ജ് വിവാഹിതയാവുകയാണ്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പാണ് മിയയെ ജീവിതസഖിയാക്കുന്നത്. ഇവരുടെ മനസമ്മതമായിരുന്നു കഴിഞ്ഞ ദിവസം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ലേബല്‍ എം ആയിരുന്നു മനസമ്മത ചടങ്ങ് മനോഹരമാക്കിയത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
മിയയുടെ ചേച്ചിയായ ജിനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മിയയ്ക്കും അശ്വിനും ആശംസ നേര്‍ന്ന് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. മനസമ്മത ചടങ്ങിന്റെ തിരക്കുകള്‍ക്കിടയിലും വീഡിയോയുമായെത്തിയ ജിനിക്ക് നന്ദി പറഞ്ഞും ആരാധകരെത്തിയിട്ടുണ്ട്. ആശംസ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞും ജിനി എത്തിയിരുന്നു. മനസമ്മത ചടങ്ങിനെക്കുറിച്ച് പറഞ്ഞ് മിയയും എത്തിയിട്ടുണ്ട്.

മിയയുടെ പോസ്റ്റ്
പാലായില്‍ വെച്ചായിരുന്നു മനസമ്മത ചടങ്ങ് നടന്നത്. ലേബല്‍ എം ഡിസൈനേഴ്‌സായിരുന്നു ചടങ്ങിന്റെ കാര്യങ്ങളെല്ലാം ചെയ്തത്. അശ്വിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങളും മിയ പങ്കുവെച്ചിട്ടുണ്ട്. മിയയ്ക്കും അശ്വിനും ആശംസ അറിയിച്ച് നിരവധി താരങ്ങളായിരുന്നു എത്തിയത്. ഗോവിന്ദ് പത്മസൂര്യ, വിനയ് ഫോര്‍ട്ട്, അനു സിത്താര, മുക്ത, ശ്രൃന്ദ, ശ്രുതി ലക്ഷ്മി, പാരീസ് ലക്ഷ്മി, ആര്യ തുടങ്ങിയവരെല്ലാം മിയയുടെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.
Recommended Video

ജിനി പങ്കുവെച്ച വീഡിയോ
മിയയുടെ സഹോദരിയായ ജിനിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. യൂ്ട്യൂബ് ചാനലിലൂടെയാണ് ജിനി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. മിയയുടെ മനസമ്മത ചടങ്ങിന്റെ വീഡിയോ അതേ ദിവസം തന്നെ ജിനി പങ്കുവെച്ചിരുന്നു. ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങളും ഫോട്ടോ ഷൂട്ടും പള്ളിയിലേക്ക് പോവുന്നതിന് മുന്‍പുള്ള പ്രാര്‍ത്ഥനകളുമെല്ലാം ജിനി പകര്‍ത്തിയിട്ടുണ്ട്. അതീവ സുന്ദരിയായാണ് മിയ മനസമ്മത ചടങ്ങിനായെത്തിയത്.

മാലാഖയാക്കിയത്
മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു മിയ മനസമ്മതത്തിനായി എത്തിയത്. മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയായിരുന്നു മിയയെ അണിയിച്ചൊരുക്കിയത്. വിവാഹനിശ്ചയത്തിനും മിയയെ ഒരുക്കിയത് ഉണ്ണിയാണ്. താരങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട മേക്കപ്പ് ആര്‍ടിസ്റ്റാണ് ഉണ്ണി. മിയയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ താനുമുണ്ടായതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് ഉണ്ണിയും എത്തിയിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മിയയും അശ്വിനും
മാട്രിമോണിയിലിലൂടെയായിരുന്നു മിയയുടെ വരനെ കണ്ടെത്തിയത്. അപ്പുവെന്നാണ് അശ്വിനെ മിയ വിളിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്‌പോര്‍ട്‌സ്, ഡ്രൈവിംഗുമൊക്കെയായി തങ്ങള്‍ക്കിടയില്‍ ചില പൊതു ഇഷ്ടങ്ങളുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. താന്‍ അധികം സംസാരിക്കുന്നയാളല്ലെങ്കിലും സംസാരം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.

അശ്വിനെക്കുറിച്ച് പറഞ്ഞത്
വീട്ടുകാരും താനുമൊക്കെ കുറച്ച് ഓര്‍ത്തഡോക്‌സ് ചിന്താഗതിയുള്ളവരാണ്. എന്നാല്‍ അപ്പു അങ്ങനെയല്ല. കുറച്ച് സംസാരിച്ച് കഴിഞ്ഞപ്പോഴായിരുന്നു താന്‍ ഇഷ്ടപ്പെടുന്ന പല കാര്യങ്ങളും അദ്ദേഹത്തിലുണ്ടെന്ന് മനസ്സിലാക്കിയത്. വിവാഹ ശേഷം മിയ അഭിനയം നിര്‍ത്തുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതില്‍ കുഴപ്പമില്ലെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. മിയ ഇത്രയും നാള്‍ ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യമല്ലേ, അതെന്തിനാണ് നിര്‍ത്തുന്നതെന്നായിരുന്നു അശ്വിന്‍ ചോദിച്ചത്.


Click it and Unblock the Notifications