ആദ്യരാത്രി ആദ്യം ഉറങ്ങുന്നതാര്? മിയയും അശ്വിനും നല്‍കിയ മറുപടി രസകരം! വീഡിയോ വൈറലാവുന്നു!

യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ മിയയുടെ മനസമ്മതം നടന്നത് അടുത്തിടെയാണ്. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു മിയ.

മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്ക് വരനെ കണ്ടെത്തിയത്. മനസമ്മതത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് മിയയും എത്തിയിരുന്നു. താരത്തിന്റെ പോസ്റ്റും ചിത്രങ്ങളുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞതാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. മിയയുടെ സഹോദരിയായ ജിനി പങ്കുവെച്ച രസകരമായ വീഡിയോയിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അശ്വിനെ നോക്കിയത്

അശ്വിനെ നോക്കിയത്

എല്ലാ സമയവും താന്‍ അശ്വിനെ തന്നെ നോക്കി നില്‍ക്കുകയാണല്ലോയെന്നായിരുന്നു താരം പറഞ്ഞത്. മനസമ്മത ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പമായാണ് താരം ഇങ്ങനെ കുറിച്ചത്. വിവാഹ ശേഷം മിയ അഭിനയിക്കുന്നതിന് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് അശ്വിന്‍ പറഞ്ഞിരുന്നു. എല്ലാവരും അശ്വിനെ അപ്പുവെന്നാണ് വിളിക്കുന്നതെന്ന് മിയ പറഞ്ഞിരുന്നു. മനസമ്മത ദിവസം നടന്ന രസകരമായ സംഭവങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

രസകരമായ ചോദ്യങ്ങള്‍

രസകരമായ ചോദ്യങ്ങള്‍

രണ്ട് പേരുടേയും ചെരിപ്പുകള്‍ നല്‍കിയതിന് ശേഷം വിപരീത ദിശയില്‍ ജിമിയേയും അപ്പുവിനേയും ഇരുത്തിയായിരുന്നു രസകരമായ ചോദ്യങ്ങള്‍ ചോദിച്ചത്. കുടുംബത്തിലെല്ലാവരും ചോദ്യത്തോരങ്ങള്‍ക്ക് കമന്റ് പറയുന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് ആരാണ് ബെഡ് കോഫിയുമായി വരുന്നതെന്നുള്ള ചോദ്യമായിരുന്നു ആദ്യത്തേത്. അപ്പുവാണ് അതെന്നായിരുന്നു മിയയുടെ മറുപടി. അശ്വിനും അത് ശരിവെക്കുകയായിരുന്നു.

കൂടുതല്‍ റൊമാന്‍റിക്

കൂടുതല്‍ റൊമാന്‍റിക്

ബാത്ത്‌റൂം സിംഗറിന് അവാര്‍ഡുണ്ടെങ്കില്‍ അതാര്‍ക്ക് ലഭിക്കുമെന്ന് ചോദിച്ചപ്പോള്‍ ഇരുവരും പറഞ്ഞത് മിയയുടെ പേരായിരുന്നു. ആദ്യം ഐലവ് യൂ എന്ന് പറഞ്ഞത് അശ്വിനെന്ന മറുപടിയായിരുന്നു ഇരുവരുടേത്. തങ്ങളില്‍ കൂടുതല്‍ റൊമാന്റിക് എന്ന ചോദ്യത്തിന് അശ്വിനായിരുന്നു മറുപടി. സിനിമ കാണുമ്പോള്‍ ഉറങ്ങുന്നതാരാണെന്ന ചോദ്യത്തിനുള്ള മറുപടി മിയയായിരുന്നു. ഭക്ഷണം കഴിച്ചാല്‍ പ്ലേറ്റ് കഴുകുന്നത് മിയയായിരിക്കുമെന്നായിരുന്നു ഇരുവരുടേയും ഉത്തരം.

മിയയുടെ മറവി

മിയയുടെ മറവി

തങ്ങളില്‍ ആരായിരിക്കും വെഡ്ഡിങ് ആനിവേഴ്‌സറി മറക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മിയ അപ്പുവിന്റെ പേരായിരുന്നു പറഞ്ഞത്. അപ്പു തിരിച്ച് മിയയുടെ പേരും പറയുകയായിരുന്നു. കുടുംബത്തിലെല്ലാവരും മറവിക്കാരിയെന്നാണ് തന്നെ വിളിക്കാറുള്ളത്. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായതിനാല്‍ ഇത് താന്‍ മറക്കാന്‍ സാധ്യതയില്ലെന്നായിരുന്നു മിയ പറഞ്ഞത്.

ആദ്യം ഉറങ്ങുന്നത്

ആദ്യം ഉറങ്ങുന്നത്

നന്നായി സര്‍പ്രൈസ് പ്ലാന്‍ ചെയ്യുന്ന ആള്‍ അശ്വിനാണ്. പിണങ്ങിയിരിക്കുമ്പോള്‍ മിണ്ടുന്നയാളാരാണ് എന്ന് ചോദിച്ചപ്പോള്‍ ഇരുവരും പറഞ്ഞത് വ്യത്യസ്ത അഭിപ്രായമായിരുന്നു. നിങ്ങളില്‍ ആരായിരിക്കും ആദ്യം ഉറങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ അപ്പുവിന്റെ പേരായിരുന്നു മിയ പറഞ്ഞത്. അപ്പുവിനേക്കാള്‍ കൂടുതല്‍ ക്ലോസ് ഫ്രണ്ട്സുള്ളത് തനിക്കാണെന്നും മിയ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X