twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിമിയില്‍ നിന്നും മിയയിലേക്കുള്ള മാറ്റം എങ്ങനെ! രസകരമായ വെളിപ്പെടുത്തലുകളുമായി നടിയുടെ വീഡിയോ

    |

    സെപ്റ്റംബറില്‍ നടക്കുന്ന വിവാഹത്തിന് വേണ്ടിയുളള മുന്നൊരുങ്ങളിലാണ് നടി മിയ ജോര്‍ജ്. കഴിഞ്ഞ മാസങ്ങളിലെല്ലാം വിവാഹത്തെ കുറിച്ചും പ്രതിശ്രുത വരന്‍ അശ്വിന്‍ ഫിലിപ്പിനുമൊപ്പമുള്ള വിശേഷങ്ങളായിരുന്നു നടി പങ്കുവെച്ചിരുന്നത്. മിയയുടെ വിവാഹവിശേഷങ്ങള്‍ക്കൊപ്പം രസകരമായൊരു വീഡിയോ കൂടി ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

    ജിമി എന്നാണ് മിയയുടെ യഥാര്‍ഥ പേര്. നേരത്തെ കൗമുദി ചാനലിലെ താരപകിട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തന്റെ വിശേഷങ്ങള്‍ മിയ പങ്കുവെച്ചത്. സിനിമയില്‍ നായികയായിരുന്ന സമയത്ത് താന്‍ കോളേജില്‍ പഠിക്കുകയായിരുന്നുവെന്നും ആ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോയതിനെ കുറിച്ചുമൊക്കെയാണ് മിയ പറഞ്ഞിരിക്കുന്നത്.

    miya-george

    'ജിമിയില്‍ നിന്നും മിയയിലേക്കുള്ള മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മിയ വെളിപ്പെടുത്തല്‍ നടത്തിയത്. 'എന്റെ പ്രൊഫഷന്‍ ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുക എന്നതാണ്. അതിന്റെ ഭാഗമായിട്ട് അഭിമുഖങ്ങള്‍ നല്‍കുകയും മാധ്യമശ്രദ്ധ ലഭിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതുകൊണ്ട് ഞാനതൊന്നും തലയില്‍ കേറ്റാറില്ല. ഇപ്പോഴും എന്റെ എല്ലാ കാര്യത്തിനും ഞാന്‍ തന്നെയാണ് പോവാറുള്ളത്.

    പാലയിലാണ് താമസിക്കുന്നത്. ഇപ്പോഴും സൂപ്പര്‍മാര്‍ക്കിലൊക്കെ താന്‍ പോവാറുണ്ട്. എല്ലായിടത്തും സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാനാണ് ഇഷ്ടം. ഞാനൊരു നടിയാണ്. പുറത്തിറങ്ങിയാല്‍ ആളുകള്‍ തിരിച്ചറിയും. എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കുമെന്നൊക്കെ കരുതി ഞാനെന്നെ നിയന്ത്രിക്കാറില്ല. സാധാരണ ജീവിതത്തില്‍ എന്തൊക്കെ ചെയ്തിരുന്നോ അതൊക്കെ ഇപ്പോഴും ചെയ്യാറുണ്ടെന്നും മിയ പറയുന്നു.

    miya-george

    ചേട്ടായീസ് ഞാന്‍ ചെയ്യുന്ന സയമത്ത് ഞാന്‍ ഗ്രാജുഷേന്‍ പഠിക്കുകയായിരുന്നു. വിശുദ്ധന്‍ ആയപ്പോള്‍ പോസ്റ്റ് ഗ്രാജുവേഷന്റെ സമയത്താണ് റിലീസ് ചെയ്യുന്നത്. അന്ന് ക്ലാസ് ഇല്ലാത്തതിനാല്‍ എല്ലാവരും ഒന്നിച്ചായിരുന്നു തിയറ്ററില്‍ സിനിമ കാണാന്‍ പോയത്. അന്നൊക്കെ ക്ലാസില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമൊക്കെ ഒരുപാട് സപ്പോര്‍ട്ട് കിട്ടിയിരുന്നു.

    English summary
    Miya George About Her Friends And Changes From Gimi To Miya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X