മിയയും അപ്പുവും ചേച്ചിക്കൊപ്പം ഷോപ്പിംഗിനെത്തി, വീഡിയോ ട്രെന്‍ഡിംഗില്‍, സന്തോഷം പങ്കുവെച്ച് ജിനി
അടുത്തിടെയായിരുന്നു മിയ ജോര്‍ജ് വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മാട്രിമോണിയയിലൂടെയായിരുന്നു അശ്വിന്‍ ഫിലിപ്പിനെ മിയയ്ക്കായി കണ്ടെത്തിയത്. കൊവിഡ് കാലത്തെ വിവാഹമായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. മിയ മാത്രമല്ല സഹോദരിയായ ജിനിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.
ജിനീസ് വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ജിനി ജോര്‍ജ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. കുടുംബത്തിലെ വിശേഷങ്ങളെല്ലാം ജിനി വീഡിയോയാക്കാറുണ്ട്. മിയയുടെ വിശേഷങ്ങളെക്കുറിച്ചും ജിനിയോട് ആരാധകര്‍ ചോദിക്കാറുണ്ട്. അടുത്തിടെ മിയയും ജിനിയും ഒരുമിച്ച് ഷോപ്പിംഗ് നടത്തിയിരുന്നു. ഈ വീഡിയോയും ജിനി പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. ഈ വീഡിയോയിലൂടെ തന്നെ തേടിയെത്തിയ നേട്ടത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ജിനി.

മിയയും ജിനിയും
ജിമി ജോര്‍ജെന്നാണ് മിയയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയതോടെയായിരുന്നു മിയ എന്ന പേര് സ്വീകരിച്ചത്. ജിമി മാത്രമല്ല ചേച്ചി ജിനിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അനിയത്തിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ചേച്ചി എത്താറുണ്ട്. എന്‍ഗേജ്‌മെന്റ് മുതലങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം ജിനി പങ്കുവെച്ചിരുന്നു. ജിനീസ് വ്‌ളോഗ്‌സിലെ വീഡിയോയ്ക്ക് കീഴില്‍ വരുന്ന കമന്റുകള്‍ക്കും ജിനി മറുപടി നല്‍കാറുണ്ട്. അനിയത്തിയുടെ വിശേഷങ്ങളെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. തീര്‍ച്ചയായും ഉള്‍പ്പെടുത്തുമെന്നുള്ള മറുപടിയായിരുന്നു ജിനി നല്‍കിയത്.

ആദ്യത്തെ പ്രാവശ്യമാണ്
പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ജിനി. താന്‍ സ്ഥിരമായി ഷോപ്പിംഗിന് പോവാറുള്ള കടയിലേക്കായിരുന്നു ജിനി പോയത്. ഞങ്ങള്‍ മാത്രമല്ല മിയയും അപ്പുവും കടയിലേക്ക് എത്താമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജിനി പറഞ്ഞിരുന്നു. മിയയ്ക്കായി സാല്‍വാര്‍ വാങ്ങിക്കൊടുത്തിരുന്നു ചേച്ചി. ചേച്ചി വാങ്ങിച്ച ഡ്രസിന്റെ ഷോള്‍ താന്‍ നോട്ടമിട്ടിട്ടുണ്ടെന്നും മിയ പറഞ്ഞിരുന്നു. അടുത്തിടെ പങ്കുവെച്ച വീഡിയോ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം പിടിച്ചിരുന്നു. ആ സന്തോഷമായിരുന്നു ജിനി പങ്കുവെച്ചത്. ഇതാദ്യമായാണ് ഈ നേട്ടമെന്നും ജിനി പറയുന്നു.
Recommended Video

മിയയും അപ്പുവും
അശ്വിനെ അപ്പുവെന്നാണ് എല്ലാവരും വിളിക്കുന്നതെന്ന് മിയ പറഞ്ഞിരുന്നു. പല കാര്യങ്ങളിലും സമാനമായ ചിന്താഗതിയാണ് തങ്ങളുടേതെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹശേഷം മിയ അഭിനയം തുടരുമോയെന്ന് ചോദിച്ചപ്പോള്‍ തനിക്ക് അക്കാര്യത്തില്‍ വിരോധമൊന്നുമില്ലെന്നായിരുന്നു അശ്വിന്റെ മറുപടി. താന്‍ തിരിച്ചെത്തുമെന്നുള്ള മറുപടിയായിരുന്നു മിയ നല്‍കിയത്. വിവാഹ ശേഷം മിയ അഭിനയിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.


Click it and Unblock the Notifications