ഇനി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവും! വിവാഹശേഷം അഭിനയം തുടരുമോ എന്ന ചോദ്യത്തിന് മിയയുടെ മറുപടി

ലോക്ഡൗണ്‍ കാലത്ത് നിരവധി താരവിവാഹങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് കഴിഞ്ഞു. എല്ലാവരും മാതൃകാപരമായി ലളിതമായിട്ടുള്ള വിവാഹമായിരുന്നു നടത്തിയത്. അങ്ങനെ നടി മിയ ജോര്‍ജാണ് ഏറ്റവും പുതിയതായി കുടുംബ ജീവിതത്തിലേക്ക് കടന്നിരുന്നത്. മേയ് മാസം വിവാഹനിശ്ചയം നടത്തിയ മിയയും അഷ്‌വിനും സെപ്റ്റംബര്‍ പന്ത്രണ്ടിനായിരുന്നു വിവാഹിതരായത്.

എല്ലാ നടിമാരും വിവാഹം കഴിഞ്ഞ് പോവുമ്പോള്‍ ആദ്യമേ ആരാധകര്‍ ചോദിക്കുന്നത് ഇനി സിനിമയില്‍ അഭിനയിക്കുമോ എന്നാണ്. വിവാഹത്തിന് മുന്‍പ് അഷ്‌വിനുമായി നടത്തിയ അഭിമുഖങ്ങളിലെല്ലാം ഇക്കാര്യം മിയ വ്യക്തമാക്കിയിരുന്നു. എങ്കിലും വിവാഹം കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ മിയയും ഈ ക്ലീഷേ ചോദ്യത്തിന് ഉത്തരം പറയേണ്ട അവസരം വന്നിരിക്കുകയാണ്.

miya-george

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു മിയയുടെ വിവാഹ ചടങ്ങുകള്‍ ഇന്ന് നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തിന് കര്‍ദ്ദിനാള്‍ മാര്‍.ജോര്‍ജ്ജ് ആലഞ്ചേരിയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. വിവാഹശേഷം അഷ്‌വിനൊപ്പം പുറത്തേക്ക് ഇറങ്ങി വന്നതിന് ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നടി ഉത്തരം പറഞ്ഞത്.

താന്‍ സിനിമ വിടുന്നില്ലെന്നും ഇനിയും അഭിനയിക്കുമെന്നുമായിരുന്നു മിയയുടെ മറുപടി. ജീവിതത്തില്‍ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണ്. ഇത്രയും കാലം നല്‍കിയ പിന്തുണ ഇനിയും പ്രേക്ഷകര്‍ നല്‍കണം. ഇനി അഷ്‌വിന്റെ കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് താമസം മാറുകയാണെന്നും മിയ പറയുന്നു. കൊവിഡ് കാരണം സിനിമ ചിത്രീകരണങ്ങളെല്ലാം മന്ദഗതിയിലായതിനാല്‍ മിയ അഭിനയിക്കുന്ന പുതിയ സിനിമയെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.

miya-george

ജൂണ്‍ മാസമായിരുന്നു മിയയും അഷ്‌വിനും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. അഷ്‌വിന്റെ വീട്ടില്‍ വച്ച് നടത്തിയ വിവാഹനിശ്ചയത്തിന് ശേഷം ആഗസ്റ്റ് 25 ന് പാലയിലെ മിയയുടെ പള്ളിയില്‍ നിന്നും മനസമ്മതം നടന്നു. ശേഷം സെപ്റ്റംബര്‍ 12 ന് വിവാഹം നടക്കുകയായിരുന്നു. വിവാഹത്തിന് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ അഷ്‌വിനുമായിട്ടുള്ള വിവാഹത്തിലെത്തിയതിനെ കുറിച്ച് മിയ തുറന്ന് പറഞ്ഞിരുന്നു.

മിയയുടെയും അശ്വിന്റേയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് ചടങ്ങിനെത്തിയിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും വിവാഹത്തിന് പള്ളിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് അന്ന് വൈകുന്നേരം തന്നെ റിസപഷ്‌നും ഒരുക്കിയിരുന്നു. വരം ദിവസങ്ങളിൽ കൂടുതൽ വിവരങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X