നവവധുവായി ഭര്‍ത്താവിന്റെ വീട്ടിലെത്തിയ മിയയെ കാത്തിരുന്ന സര്‍പ്രൈസ്! വിവാഹശേഷമുള്ള വീഡിയോ പുറത്ത്

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരസുന്ദരി മിയ ജോര്‍ജ് കൂടി കുടുംബിനി ആയിരിക്കുകയാണ്. മിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ ഏറ്റവുമധികം വൈറലായത്. ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന് മിയ അശ്വിന്‍ ഫിലിപ്പിന്റെ ജീവിതസഖിയായി മാറി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായിട്ടായിരുന്നു താരവിവാഹം നടന്നത്.

എറണാകുളത്തെ പള്ളിയില്‍ വെച്ച് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും അന്ന് തന്നെ പുറത്ത് വന്നിരുന്നു. പിന്നാലെ മിയയുടെ സഹോദരി ജിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീട്ടില്‍ നടന്ന മറ്റ് വിവാഹ ചടങ്ങുകളുടെ കൂടി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ അശ്വിന്റെ വീട്ടിലേക്ക് കേറുന്ന മിയയുടെ വീഡിയോ ആണ് എത്തിയിരിക്കുന്നത്.

 മിയയുടെ വീഡിയോ

വിവാഹശേഷം നവവധുവിന്റെ വേഷത്തില്‍ അശ്വിന്റെ വീട്ടിലേക്ക് പടി കയറി എത്തുകയാണ് മിയ. ഈ വീഡിയോയും മിയയുടെ സഹോദരി ജിനി തന്നെയായിരുന്നു യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. മരുമകളെ വീട്ടിലേക്ക് സ്വീകരിക്കുന്ന അശ്വിന്റെ മാതാവും പിതാവിനെയുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം.

മിയയുടെ വീഡിയോ

ക്രിത്യസ്ത്യന്‍ ആചാരപ്രകരമായിരുന്നു മിയയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയ മിയയെ അമ്മായിയമ്മ കുരിശ് വരച്ച് കഴുത്തില്‍ ഒരു നെക്ലേസ് അണിയിച്ച് കൊടുത്തിരുന്നു. അതിന് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. വീട്ടിലെത്തിയ വധു വരന്മാര്‍ക്ക് മധുരംവെപ്പ് ചടങ്ങും നടത്തിയിരുന്നു.

 മിയയുടെ വീഡിയോ

അമ്മായിയമ്മയ്ക്ക് അശ്വിന്‍ സമ്മാനം നല്‍കുകയും നേരെ തിരിച്ച് മരുമകന് മിയയുടെ അമ്മ സമ്മാനം കൊടുക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ മിയയുടെ അമ്മ മകളെ അശ്വിന്റെ അമ്മയുടെ കൈയിലേല്‍പ്പിക്കുന്ന ചടങ്ങളും നടത്തിയിരുന്നു. രസകരമായ കാര്യം മകന്റെ വിവാഹ ദിവസമായിരുന്നു അശ്വിന്റെ പിതാവിന്റെ ജന്മദിനവും. വീട്ടില്‍ നിന്ന് കേക്ക് മുറിച്ചുള്ള ആഘോഷവും നടത്തിയിരുന്നു. അന്ന് വൈകുന്നേരം തന്നെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു.

മിയയുടെ വീഡിയോ

ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. ആഗസ്റ്റ് 25 ന് മനസമ്മതവും നടത്തി. ഈ കാലയളവില്‍ ഇരുവരും ഒന്നിച്ച് പ്രമുഖ മാധ്യമങ്ങള്‍ക്കെല്ലാം അഭിമുഖം നല്‍കിയിരുന്നു. പര്‌സപരം മനസിലാക്കിയും എല്ലാ കാര്യങ്ങളിലും പൂര്‍ണ പിന്തുണ നല്‍കുന്ന വ്യക്തിയാണ് അശ്വിനെന്ന് മിയ വ്യക്തമാക്കിയിരുന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തിന് കര്‍ദ്ദിനാള്‍ മാര്‍.ജോര്‍ജ്ജ് ആലഞ്ചേരിയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam
 മിയയുടെ വീഡിയോ

വിവാഹശേഷം താന്‍ സിനിമ വിടുന്നില്ലെന്നും ഇനിയും അഭിനയിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മിയയുടെ മറുപടി നല്‍കിയിരുന്നു. ജീവിതത്തില്‍ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണ്. ഇത്രയും കാലം നല്‍കിയ പിന്തുണ ഇനിയും പ്രേക്ഷകര്‍ നല്‍കണം. ഇനി അശ്വിന്റെ കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് താമസം മാറുകയാണെന്നും മിയ പറഞ്ഞിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X