ഒരു കവർ തന്നു, എന്തിനാണീ പണം എന്ന് എനിക്കും അമ്മയ്ക്കും മനസിലായില്ല; ഇന്ന് അശ്വിനൊപ്പമുള്ള ജീവിതം; മിയ

സീരിയൽ രം​ഗത്ത് നിന്നും സിനിമയിലേക്ക് എത്തി വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയിലൂടെ ശ്രദ്ധ നേടിയ മിയക്ക് പിന്നീട് സിനിമകളിൽ അവസരം ലഭിച്ചു. ചേട്ടായീസ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നടി പിന്നീട് മോളിവുഡിലെ തിരക്കേറിയ നായിക നടിയായി. തമിഴിൽ നിന്നും മികച്ച അവസരങ്ങൾ മിയക്ക് ലഭിച്ചു. ഇന്ന് കരിയറിനും കുടുംബ ജീവിതത്തിനും മിയ ശ്രദ്ധ നൽകുന്നു. 2020 ലാണ് മിയ വിവാഹിതയായത്. അശ്വിൻ ഫിലിപ്പ് എന്നാണ് ഭർത്താവിന്റെ പേര്. ഒരു മകനും ദമ്പതികൾക്കുണ്ട്.

കരിയറിലെയും കുടുംബ ജീവിത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണിപ്പോൾ മിയ. അമൃത ടിവിയിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. മകനെയും കൊണ്ട് ഷൂട്ടിന് പോകാറില്ല. എന്റെ വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ ആക്കും. അവന്റെ കാര്യങ്ങൾ ചിട്ടയായിട്ട് പൊയ്ക്കോളും. എന്റെ വർക്ക് അവന്റെ കാര്യങ്ങളെ ബാധിക്കേണ്ട എന്നാണ് ഞാൻ വിചാരിക്കുന്നതെന്നും മിയ വ്യക്തമാക്കി. ഭർത്താവ് അശ്വിൻ ഫിലിപ്പിനെക്കുറിച്ചും മിയ സംസാരിച്ചു.

Miya George

പുള്ളിക്കാരൻ ബിസിനസാണ് ചെയ്യുന്നത്. സ്വന്തം സ്ഥലം പാല ആണെങ്കിലും കല്യാണം കഴിച്ച് എറണാകുളത്താണ് ഞങ്ങൾ താമസിക്കുന്നത്. പുള്ളിയുടെ പാരന്റ്സും ഉണ്ട്. ഞാനും ഭർത്താവും കൊച്ചും അദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്നിവരാണ് എറണാകുളത്തുള്ളതെന്നും മിയ വ്യക്തമാക്കി. എന്റെ വീട്ടിൽ ഞങ്ങൾ രണ്ട് പെൺമക്കളാണ്. ചേച്ചിക്ക് ബിസിനസാണ്. പാലായിൽ ബ്യൂട്ടീക് നടത്തുന്നു. ബാം​ഗ്ലൂർ ആയിരുന്നു. ലോക്ഡൗൺ സമയത്ത് ബോർഡർ ക്ലോസ് ചെയ്യുന്നതിന് മുമ്പ് അവർ ഓടി വന്നു.

പിന്നെ കുറേ നാൾ സ്റ്റക്കായി ഇരുന്നു. എന്നാൽ പിന്നെ നാട്ടിൽ തന്നെ നിൽക്കാമെന്ന് കരുതി. അങ്ങനെയാണ് ബിസിനസിലേക്ക് വരുന്നത്. ഇപ്പോൾ നാട്ടിൽ സെറ്റിൽഡാണെന്നും മിയ വ്യക്തമാക്കി. അഭിനയ രം​ഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ചും മിയ സംസാരിച്ചു. അഭിനയം പ്രൊഫഷനാണെന്ന് മനസിലാക്കും മുമ്പേ ഇതിനകത്തേക്ക് വന്നു. അൽഫോൻസാമ്മയായിരുന്നു ആദ്യ സീരിയൽ. പത്താം ക്ലാസിലെ വെക്കേഷനാണ് ചെയ്തത്.

Miya George

സ്കൂളിലെ സിസ്റ്റർമാരും പാലായിലുള്ള അച്ഛനുമാണ് എന്നെ ഈ സീരിയലിലേക്ക് വിടുന്നത്. ആദ്യ ദിവസം അഭിനയിച്ച് കഴിഞ്ഞ് പോകുന്നതിന് മുമ്പ് ഞങ്ങളുടെ കൈയിൽ കവർ കൊണ്ട് തന്നു. കവർ തുറന്ന് നോക്കിയപ്പോൾ ആയിരം രൂപയുണ്ട്. ഇതിപ്പോൾ എന്തിനാണ് നമുക്ക് തന്നത് എന്ന് ഞാനും മമ്മിയും ചിന്തിച്ചു. ശമ്പളമായിട്ട് പോലും മനസിലാക്കിയില്ല.

സ്കൂളിൽ നിന്ന് ഒരു കാര്യത്തിന് വിട്ടു. ടാസ്ക് ചെയ്യുന്നത് പോലെ വന്നു. ശമ്പളം കിട്ടുന്ന പരിപാടി ആണെന്ന് പോലും അന്ന് കരുതിയിട്ടില്ലെന്നും മിയ ഓർത്തു. വിവാഹ ശേഷവും അഭിനയ രം​ഗത്ത് മിയ സജീവമാണ്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവഹമാണ് മിയയുടേതും അശ്വിന്റേതും. കരിയറിൽ തുടരാനാണ് താൽപര്യമെന്ന് വിവാഹ ആലോചന സമയത്ത് തന്നെ താൻ വ്യക്തമാക്കിയിരുന്നെന്ന് മിയ ജോർജ് വ്യക്തമാക്കി.

More from Filmibeat

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X