വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്ന സർപ്രെെസ്; രാവിലെ ഉറക്കമെണീറ്റപ്പോൾ; മിയ ജോർജ്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മിയ ജോർജ്. സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന മിയ ജോർജിന് വളരെ പെട്ടെന്ന് ജനപ്രീതി നേടാൻ കഴിഞ്ഞു. നായികയായെത്തിയ ചേട്ടായീസ് എന്ന സിനിമ വിജയം കൈവരിച്ചതോടെ മിയയെ തേടി നിരവധി അവസരങ്ങളെത്തി. തമിഴിലും തെലുങ്കിലും മിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അമരകാവ്യം എന്ന തമിഴ് ചിത്രം മിയക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ഇന്ന് കരിയറിനൊപ്പം കുടുംബ ജീവിതത്തിനും മിയ ശ്രദ്ധ നൽകുന്നു.
അശ്വിൻ ഫിലിപ്പ് എന്നാണ് മിയയുടെ ഭർത്താവിന്റെ പേര്. ബിസിനസുകാരനാണ് ഇദ്ദേഹം. ദമ്പതികൾക്ക് ഒരു മകനുമുണ്ട്. 2020 ലാണ് മിയ വിവാഹിതയാകുന്നത്. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ ആലോചിച്ച വിവാഹമാണിതെന്നും മിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മിയയുടെ കരിയറിന് വലിയ പിന്തുണ ഭർത്താവ് നൽകുന്നുണ്ട്. വിവാഹശേഷവും അഭിനയ രംഗത്ത് തുടരുമെന്ന് അശ്വിനോട് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം സമ്മിതിച്ചെന്നും മിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മിയ ജോർജ്.

വിവാഹത്തിന് ശേഷമാണ് ഭർത്താവ് തനിക്ക് ആദ്യമായി സമ്മാനം നൽകിയതെന്ന് മിയ പറയുന്നു. അമൃത ടിവിയിലാണ് പ്രതികരണം. കല്യാണത്തിന്റെ പിറ്റേ ദിവസമാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ആദ്യമായൊരു ഗിഫ്റ്റ് കിട്ടിയത്. കല്യാണം കഴിഞ്ഞ് പിറ്റേന്ന് ഉറങ്ങി എണീറ്റപ്പോൾ ഒരു ജ്വല്ലറിയുടെ സെറ്റ് കൊണ്ട് തന്നു. എന്താണിതെന്ന് ചോദിച്ചപ്പോൾ തുറന്ന് നോക്കെന്ന് പറഞ്ഞു. തുറന്ന് നോക്കിയപ്പോൾ ആഭരണമായിരുന്നെന്ന് മിയ ജോർജ് ഓർത്തു. ഭർത്താവിനെ വിളിക്കുന്നത് അപ്പു എന്നാണ്. എന്നെ വിളിക്കുന്നത് വാവയെന്നും.
എന്റെ മമ്മി എന്നെ വാവയെന്നായിരുന്നു വിളിച്ചത്. എന്നാൽ കൊച്ചുമക്കളുണ്ടായ ശേഷം മമ്മി എന്നെ അങ്ങനെ വിളിച്ചിട്ടില്ല. പക്ഷെ ഭർത്താവ് വിളിക്കും. അത് തനിക്കിഷ്ടമാണെന്ന് മിയ ജോർജ് വ്യക്തമാക്കി. മുമ്പൊരിക്കൽ വിവാഹത്തെക്കുറിച്ച് മിയയും അശ്വിൻ ഫിലിപ്പും സംസാരിച്ചിട്ടുണ്ട്. വിവാഹാലോചനയുടെ സമയത്ത് കരിയറിൽ തുടരുമെന്ന് പറഞ്ഞിരുന്നു. അത് സമ്മതം പറഞ്ഞതിന് ശേഷമാണ് ഞങ്ങൾ ഫോൺവിളിയിലേക്കും കൂടുതൽ മനസിലാക്കലിലേക്കും പോയതെന്ന് മിയ അന്ന് വ്യക്തമാക്കി.

നടിയുടെ ഭർത്താവാണെന്ന അഹങ്കാരമൊന്നും തനിക്ക് ഇല്ലെന്ന് അശ്വിനും അന്ന് പറഞ്ഞു. സിനിമാ നടിയെ വിവാഹം ചെയ്താൽ ആളുകൾ പെട്ടെന്ന് തിരിച്ചറിയും. ഭാര്യയുമായി എല്ലായിടത്തും പോകാൻ പറ്റില്ല. മുമ്പ് നല്ല സോഷ്യലായിരുന്നു. ഇപ്പോൾ അത് കുറഞ്ഞെന്നും അശ്വിൻ ഫിലിപ്പ് വ്യക്തമാക്കി.
മിയയുടെ എട്ടോളം സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും അശ്വിൻ ഫിലിപ്പ് വ്യക്തമാക്കി. കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് മിയയും അന്ന് സംസാരിച്ചു. ഏഴാം മാസമാണ് മകൻ ജനിച്ചത്. അതിന്റെ കുറച്ചധികം കരുതൽ ആവശ്യമായിരുന്നു. അതല്ലാതെ അമ്മയായപ്പോൾ ടെൻഷനൊന്നും ഇല്ലായിരുന്നു. ചേച്ചിമാരുടെ കുട്ടികളെ നോക്കി തനിക്കാദ്യമേ പരിചയമുണ്ടായിരുന്നെന്നും മിയ പറഞ്ഞു.
സിനിമകൾക്ക് പുറമെ ടെലിവിഷൻ ഷോകളിലും മിയ ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. റോഡ് എന്ന തമിഴ് ചിത്രമാണ് മിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. മലയാളത്തിൽ പ്രണയവിലാസം എന്ന സിനിമയിലും മിയ ശ്രദ്ധേയ വേഷം ചെയ്തു.


Click it and Unblock the Notifications











