ഏഴാം മാസത്തില്‍ തന്നെ പ്രസവിച്ചു; കുഞ്ഞിന് ജന്മം കൊടുത്ത ദിവസത്തെ കുറിച്ച് പറഞ്ഞ് നടി മിയ ജോര്‍ജ്

മലയാളത്തിലെ ക്യൂട്ട് സുന്ദരിമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം മികവുറ്റ പ്രകനടമാണ് നടി കാഴ്ച വെച്ചത്. ഇപ്പോള്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ സജീവമാണ് മിയ. അടുത്തിടെ മകന്‍ ലൂക്കയുടെ കൂടെയുള്ള രസകരമായ വീഡിയോയാണ് നടി പങ്കുവെച്ചത്. ഇത് വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഗര്‍ഭിണിയായത് മുതല്‍ പ്രസവം വരെ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് മിയ.

2020 സെപ്റ്റംബറില്‍ വിവാഹിതയായ മിയ ഏഴ് മാസം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. എന്നാല്‍ മാസം തികയാതെയാണ് മകന്‍ ജനിച്ചതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തുകയാണ്. വേദന വന്ന് ആശുപത്രിയില്‍ എത്തിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് ജനിച്ചുവെന്നും പിന്നീടുള്ള ദിവസങ്ങളെ പറ്റിയുമാണ് മിയ പങ്കുവെച്ചത്. വിശദമായി വായിക്കാം..

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

ഏഴാം മാസത്തില്‍ എന്ത് പ്രസവവേദന വരാനാണ്

'ഗര്‍ഭകാലത്ത് തനിക്ക് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടായിരുന്നു എന്നാണ് മിയ പറയുന്നത്. അതുകൊണ്ട് തന്നെ ബെഡ് റെസ്റ്റ് എടുത്തിരുന്നു. ഏഴാം മാസത്തില്‍ പ്രസവത്തിനായി വിളിച്ച് കൊണ്ട് വരുന്ന ചടങ്ങുണ്ട്. അതുകഴിഞ്ഞ് എന്തോ ആവശ്യത്തിന് എറണാകുളത്ത് അശ്വിന്റെ വീട്ടിലേക്ക് പോവേണ്ടി വന്നു. തിരികെ വന്ന് കിടന്നുറങ്ങിയെങ്കിലും വെളുപ്പിന് വയറ് വേദന വന്നു. ഫോള്‍സ് പെയിന്‍ ആണെന്ന് ആദ്യം കരുതി. ഏഴാം മാസത്തില്‍ എന്ത് പ്രസവവേദന വരാനാണ്. അപ്പുവിനെ വിളിച്ച് ഉണര്‍ത്തി കാര്യം പറഞ്ഞു. ഗൂഗിളിലും വെറുതെ തപ്പി.

ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞ് പുറത്തേക്ക് വരാനുള്ള ഒരുക്കത്തിലാണ്

ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വേദന പോകുന്നില്ലെന്ന് കണ്ടതോടെ മമ്മിയെ വിളിച്ചു. വയറ് വേദന എന്ന് കേട്ടപ്പോള്‍ അപ്പുവിനാണോ എന്നായിരുന്നു മമ്മിയുടെ മറുചോദ്യം. വേദന കൂടുന്നതിന് അനുസരിച്ച് എന്റെ തല മുന്നോട്ട് കുനിഞ്ഞ് പോകുന്നുണ്ടായിരുന്നു. ഇതോടെ കുടുംബഡോക്ടറായ ബെറ്റിയെ മമ്മി വിളിച്ചു. പെട്ടെന്ന് ആശുപത്രിയിലേക്ക് വരാനാണ് ഡോക്ടര്‍ പറഞ്ഞത്. അവിടെ എത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞ് പുറത്തേക്ക് വരാനുള്ള ഒരുക്കത്തിലാണെന്ന് പറഞ്ഞു. ഉടന്‍ തന്നെ പ്രസവം നടക്കുമത്രേ.

വഴിയില്‍ വെച്ച് പ്രസവം നടന്നാലോ എന്ന് കരുതി ഡോക്ടറും നേഴ്‌സും കൂടെ വന്നു

ഏഴാം മാസത്തില്‍ ഉണ്ടാവുന്ന കുഞ്ഞിന് തനിയെ ശ്വസിക്കാന്‍ ഒന്നും പറ്റില്ല. അപ്പോള്‍ നിയോനേറ്റല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരും. ആ ആശുപത്രിയില്‍ അതിനുള്ള സൗകാര്യമില്ല. ഒന്നുകില്‍ അവിടെ പ്രസവിച്ച് എന്‍ഐസിയു ഉള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റണം. അല്ലെങ്കില്‍ അവിടേക്ക് പോയിട്ട് പ്രസവിക്കണം. അങ്ങനെ ആശുപത്രിയിലേക്ക് പോയി പ്രസവിക്കാന്‍ തീരുമാനിച്ചു. ഷൂട്ടിങ്ങിന് പോലും ആംബുലന്‍സില്‍ കയറിയിട്ടില്ലാത്ത തന്നെ കിടത്തി കൊണ്ട് പോവേണ്ടി വന്നു. വഴിയില്‍ വെച്ച് പ്രസവം നടന്നാലോ എന്ന് കരുതി ഡോക്ടറും നേഴ്‌സും കൂടെ വന്നിരുന്നു. പത്ത് മിനുറ്റ് കൊണ്ട് ആശുപത്രിയിലെത്തി. പതിനഞ്ച് മിനുറ്റില്‍ പ്രസവവും നടന്നു. അങ്ങനെ ജൂലൈയില്‍ ഡേറ്റ് പറഞ്ഞിരുന്ന ലൂക്ക മേയ് മാസം നാലിന് എത്തി' എന്നും നടി പറയുന്നു.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam
 മാട്രിമോണിയല്‍ സൈറ്റ് വഴി മിയയുടെ മമ്മിയാണ് അശ്വിനെ കണ്ടെത്തുന്നത്

മാട്രിമോണിയല്‍ സൈറ്റ് വഴി മിയയുടെ മമ്മിയാണ് അശ്വിനെ കണ്ടെത്തുന്നത്. വീട്ടുകാര്‍ തമ്മില്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ചാണ് സെപ്റ്റംബറില്‍ താരവിവാഹം നടക്കുന്നത്. അപ്പു എന്ന് വിളിക്കുന്ന ഭര്‍ത്താവിനെ കുറിച്ച് നടി മുന്‍പ് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ നടി ഗര്‍ഭിണിയായി. ഇപ്പോള്‍ മകന്റെ ഒന്നും പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ് താരകുടുംബം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X