മിയയുടെ ആ സ്വഭാവം ഇഷ്ടമല്ലെന്ന് അശ്വിന്‍, അപ്പുവിന് 10 മണിയാവുമ്പോഴേ ഉറക്കം വരുമെന്ന് മിയയും

അടുത്തിടെയായിരുന്നു മിയ ജോര്‍ജ് വിവാഹിതയായത്. ലോക് ഡൗണ്‍ സമയത്ത് നടത്തിയ വിവാഹമായിരുന്നതിനാല്‍ അധികം പേരെയൊന്നും ക്ഷണിക്കാനായില്ലെന്ന് താരം പറഞ്ഞിരുന്നു. മാട്രിമോണിയിലൂടെയായിരുന്നു മിയയ്ക്കായി വരനെ കണ്ടെത്തിയത്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പായിരുന്നു മിയയെ വിവാഹം ചെയ്തത്. വിവാഹത്തിന് മുന്‍പുള്ള വിശേഷങ്ങളും ഒരുക്കങ്ങളും ബ്രൈഡല്‍ സര്‍പ്രൈസിനെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു. മിയയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

വിവാഹ ശേഷം സിനിമയില്‍ തുടരുമോയെന്നുള്ള ചോദ്യങ്ങള്‍ മിയയ്ക്കും നേരിടേണ്ടി വന്നിരുന്നു. മിയ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. താന്‍ സജീവമായുണ്ടാവുമെന്നായിരുന്നു താരം പറഞ്ഞത്. ഈ മറുപടി കേട്ടപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. വിവാഹ ശേഷം അപ്പുവിനൊപ്പം ചാനല്‍ പരിപാടിയിലും മിയ എത്തിയിരുന്നു. ആ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മിയയും അശ്വിനും

മിയയും അശ്വിനും

സീ കേരളം ചാനലിലെ പുതിയ പരിപാടിയായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിലേക്കായിരുന്നു ഇരുവരും എത്തിയത്. ജീവയും അപര്‍ണ്ണ തോമസുമായിരുന്നു ഈ പരിപാടിയുടെ അവതാരകര്‍. സരിഗമപയ്ക്ക് ശേഷം ജീവ അവതാരകനായെത്തുന്ന ഷോ കൂടിയാണിത്. ഇത്തവണ താന്‍ മാത്രമല്ല ഭാര്യ അപര്‍ണ്ണയും തനിക്കൊപ്പമുണ്ടെന്നും താരം പറഞ്ഞിരുന്നു. പുതിയ പരിപാടിയുമായെത്തുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും നേരത്തെ എത്തിയിരുന്നു. ഇവരുടെ പോസ്റ്റുകളെല്ലാം നേരത്തെ തന്നെ വൈറലായി മാറിയിരുന്നു.

മൂത്താശാനിലേക്ക്

മൂത്താശാനിലേക്ക്

ഒരുപാട് സ്‌നേഹത്തോടെയായിരുന്നു മിയയേയും അശ്വിനേയും വേദിയിലേക്ക് ക്ഷണിച്ചത്. ഇനി മൂത്താശാനിലേക്ക് എന്ന് പറഞ്ഞായിരുന്നു ജീവ ഗോവിന്ദ് പത്മസൂര്യയിലേക്ക് മൈക്ക് കൈമാറിയത്. ആ പേര് മാറ്റിക്കൂടേയെന്നായിരുന്നു ജിപി ചോദിച്ചത്. നിങ്ങളൊക്കെ ചേര്‍ന്ന് ജിപിയെ ആശാനാക്കിയോയെന്നായിരുന്നു മിയയുടേയും ചോദ്യം. ഞങ്ങള്‍ക്ക് എന്തായാലും ഇദ്ദേഹം ആശാനാണെന്നായിരുന്നു ജീവയുടെ മറുപടി.

ക്രിസ്മസ് അപ്പൂപ്പന്‍

ക്രിസ്മസ് അപ്പൂപ്പന്‍

2020 യില്‍ പുതുതായി ഇറങ്ങി വന്ന ക്രിസ്മസ് അപ്പൂപ്പനെ പോലെയാണ് തനിക്ക് ജിപിയെ തോന്നുന്നതെന്നായിരുന്നു മിയ പറഞ്ഞത്. ആ വസ്ത്രധാരണത്തെയായിരുന്നു താരം ട്രോളിയത്. ഇത് കേട്ട് ജിപി പൊട്ടിച്ചിരിക്കുകയായിരുന്നു. നമുക്ക് ഇവരെ വേണ്ടിയിരുന്നില്ലെന്നും, അധികം പരിചയമില്ലാത്തവരെ മതിയെന്നുമായിരുന്നു ജിപി പറഞ്ഞത്. ഇതിന് ശേഷമായാണ് മിയയോട് അപ്പുവില്‍ ഇഷ്ടമുള്ള കാര്യത്തേയും ഇഷ്ടമില്ലാത്ത കാര്യത്തേയും കുറിച്ച് സംസാരിക്കാനായി പറഞ്ഞത്.

മിയ പറഞ്ഞത്

മിയ പറഞ്ഞത്

അപ്പു അങ്ങനെ ഡിപ്പന്‍ഡ് ചെയ്യത്തില്ല, കാര്യങ്ങളെല്ലാം സ്വയമേ ചെയ്യുന്നൊരാളാണ്. കുക്കിങ്ങാണെങ്കിലും അപ്പു തന്നെയങ്ങ് ചെയ്യും. ഭക്ഷണം വേണമെന്ന് തോന്നിയാല്‍ സ്വയം ഉണ്ടാക്കും. അല്ലാതെ അപ്പുവിന് വേറെന്ത് ഓപ്ഷനാണുള്ളത്. മാഡത്തിന് എന്തേലും ഉണ്ടാക്കാനറിയുമോയെന്നായിരുന്നു ജിപി ചോദിച്ചത്. ബുള്‍സൈ ഉണ്ടാക്കാനൊക്കെ അറിയാം. 10 മണിക്ക് ഉറക്കം വരും അപ്പുവിന്. എനിക്കാണേല്‍ സിനിമയൊക്കെ കണ്ട് ലേറ്റായി കിടക്കാന്‍ ഇഷ്ടമുള്ളയാളാണ്.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam
അപ്പു പറഞ്ഞത്

അപ്പു പറഞ്ഞത്

എനിക്ക് കണ്ടമാനം വര്‍ത്തമാനം പറയണ്ട പുള്ളിക്കാരി ഇഷ്ടം പോലെ സംസാരിച്ചോളൂ. അത് പോലെ തന്നെ ഇഷ്ടം പോലെ ഉറങ്ങും, രാവിലെ ചായ കിട്ടാറില്ലേയെന്ന് ചോദിച്ചപ്പോള്‍ അത് ഞാന്‍ തന്നെ ഇടണമെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. ഞാന്‍ നന്നാവും, 13 ദിവസം കഴിഞ്ഞതല്ലേയുള്ളൂ, ഞാന്‍ കാപ്പിയിട്ട് കൊടുക്കാം. വിവാഹം കഴിഞ്ഞ് ആദ്യം പോയ പരിപാടിയാണ്. നമ്മള്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസായിട്ട് അധികമായിട്ടില്ല. എല്ലാം ഒരു നിമിത്തമാണ്. എല്ലാവര്‍ക്കും ബെസ്റ്റോഫ് ലക്ക് പറഞ്ഞായിരുന്നു ഇരുവരും മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X