മിയയും ഭര്‍ത്താവും വീട്ടിലെത്തിയപ്പോള്‍ മറ്റൊരു സന്തോഷം കൂടി! വീഡിയോ പുറത്ത് വിട്ട് മിയയുടെ സഹോദരി
സെപ്റ്റംബറിലാണ് നടി മിയ ജോര്‍ജ് വിവാഹിതയാവുന്നത്. ജൂണില്‍ നടത്തിയ വിവാഹനിശ്ചയവും ആഗസ്റ്റില്‍ നടത്തിയ മനസമ്മതവുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറാലയിരുന്നു. കൊറോണ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശിക്കാനുള്ള അനുമതി കൊടുത്തിരുന്നില്ല. അതേ സമയം വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോസുമെല്ലാം ലൈവായി പുറത്ത് വരികയും ചെയ്തു.
ഇതിന് പിന്നില്‍ മിയയുടെ സഹോദരി ജിനി ജോര്‍ജ് ആയിരുന്നു. മിയയെ പോലെ തന്നെ സഹോദരിയും മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്ന ജിനിക്ക് മികച്ച പിന്തുണയാണ് ഇതുവരെ ലഭിച്ചത്. മിയയുടെ വിവാഹ വീഡിയോസ് ആദ്യം പുറത്ത് വിട്ടത് ജിനിയുടെ ചാനലിലൂടെയായിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയൊരു സന്തോഷം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ജിനി.

യൂട്യൂബിലെ സബ്‌സ്‌ക്രൈബേഴ്സിന്റെ കാര്യത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് ജിനി. 2018 ഓഗസ്റ്റിലായിരുന്നു താനൊു യുട്യൂബ് ചാനല്‍ തുടങ്ങുകയും അതില്‍ വീഡിയോസ് പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതെന്നുമാണ് പുതിയ വീഡിയോയില്‍ ജിനി പറയുന്നത്. ഒക്ടോബര്‍ ആയപ്പോഴേക്കും യൂസേഴ്സ് 1000 ലേക്ക് എത്തി.

അതിനിടെ താന്‍ ഗര്‍ഭിണിയായതോടെ ബെഡ് റെസ്റ്റിലായിരുന്നു. ആ സമയത്ത് വീഡിയോകളൊന്നും പോസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം 2019 ഒക്ടോബറിലാണ് പിന്നീട് വീഡിയോ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. വീണ്ടുമൊരു ഒക്ടോബര്‍ എത്തുമ്പോള്‍ ഒരുലക്ഷം സബ്സ്‌ക്രൈബേഴ്സിനെ കിട്ടിയെന്നാണ് താരസഹോദരിയിപ്പോള്‍ പറയുന്നത്. സെപ്റ്റംബറിലായിരുന്നു ജിനിയുടെ ഒരുലക്ഷം സബ്സ്‌ക്രൈബേഴ്സ് പൂര്‍ത്തിയായത്.

ഈ സന്തോഷം കുടുംബസമേതം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ്. മിയയും അവളുടെ ഭര്‍ത്താവാ. അപ്പുവെന്ന് വിളിക്കുന്ന അശ്വിനും ആഘോഷത്തിന് ഒപ്പമുണ്ടായിരുന്ന കാര്യം കൂടി ജിനി പറഞ്ഞിരുന്നു. കേക്ക് കട്ടിങ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ വീട്ടില്‍ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റീരിയര്‍ വര്‍ക്കുള്‍പ്പടെയുള്ള കാര്യങ്ങളുടെ വീഡിയോ വൈകാതെ തന്നെ പോസ്റ്റ് ചെയ്യുമെന്നും താരം വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെല്ലാമാണ് ജിനിയുടെ വീഡിയോയിലെ താരങ്ങള്‍.

ഒരു വിഷയത്തെ അടിസ്ഥാനമാക്കിയല്ല, പലവിധ കാര്യങ്ങളാണ് ജിനിയുടെ ചാനലിലൂടെ പുറത്ത് വരാറുള്ളത്. പാചകത്തെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമൊക്കെയുള്ള വീഡിയോകളെല്ലാം നേരത്തെ തരംഗമായിരുന്നു. അതുപോലെ കുടുംബത്തിലെ ആഘോഷങ്ങളും യാത്രകളുടെ വീഡിയോയുമെല്ലാം ജിനി പങ്കുവെക്കാറുണ്ട്. ഇതുവരെ തനിക്ക് ലഭിച്ചതെല്ലാം പോസിറ്റീവ് കമന്റുകളാണ്. ഇനിയും അങ്ങനെ തന്നെ ആയിരിക്കണമെന്ന് കൂടി താരസഹോദരി പറയുന്നു. നിരവധി പേരാണ് ജിനിയ്ക്കും കുടുംബത്തിനും ആശംകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. അതുപോലെ മിയയുടെ പുതിയ വിശേഷങ്ങള്‍ കൂടി പങ്കുവെക്കണമെന്ന് ആരാധകര്‍ പറയുന്നു.
Recommended Video
ജിനിയുടെ വീഡിയോ കാണാം


Click it and Unblock the Notifications