For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിയയുടെ വിവാഹവസ്ത്രം ഒരുക്കിയത് 10 പേര്‍ ചേര്‍ന്ന് 487 മണിക്കൂര്‍ കൊണ്ട്! വിവാഹ വിശേഷങ്ങളിങ്ങനെ

  |

  നടി മിയ ജോര്‍ജിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു കുറച്ച് ആഴ്ചകളിലായി വന്ന് കൊണ്ടിരുന്നത്. ഒടുവില്‍ സെപ്റ്റംബര്‍ പന്ത്രണ്ടിന് വലിയ ആഘോഷത്തോടെ നടി മിയ ജോര്‍ജും അഷ്‌വിന്‍ ഫിലിപ്പും വിവാഹിതയായിരിക്കുകയാണ്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ ഇന്ന് നടന്നത്.

  വിവാഹത്തിന് പിന്നാലെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതോടെ വിവാഹത്തെ കുറിച്ച് രസകരമായ വിവരങ്ങളാണ് വരുന്നത്. മിയ വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്.

  ടെലിവിഷനിലൂടെ അഭിനയം തുടങ്ങി പിന്നീട് സഹനടിയായി സിനിമയിലെത്തിയ നടിയാണ് മിയ. ജിമി ജോര്‍ജ് എന്നാണ് യഥാര്‍ഥ പേരെങ്കിലും മിയ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. സിനിമാ തിരക്കുകളില്‍ നിന്നെല്ലാം മാറി ഇപ്പോള്‍ അഷ്‌വിന്റെ ഭാര്യയായിരിക്കുകയാണ് മിയ. എറണാകുളത്ത് വച്ച് നടത്തിയ വിവാഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായിട്ടായിരുന്നു നടത്തിയത്. കര്‍ദ്ദിനാള്‍ മാര്‍.ജോര്‍ജ്ജ് ആലഞ്ചേരിയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. സെപ്റ്റംബര്‍ പന്ത്രണ്ടിന് ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ യൂട്യൂബില്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.

  മിയയുടെയും അശ്വിന്റേയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് ചടങ്ങിനെത്തിയിരുന്നത്. അന്ന് വൈകുന്നേരം തന്നെ വിവാഹസല്‍ക്കാരവും ഏര്‍പ്പെടുത്തിയിരുന്നു. ക്ലാസിക് വെഡ്ഡിങ് ഗൗണാണ് മിയ ധരിച്ചിരുന്നത്. ഗൗണിനൊപ്പം ലോങ് വെയില്‍ കൂടി ചേര്‍ന്നതായിരുന്നു വിവാഹവസ്ത്രം. അങ്ങനെ ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്ലും അണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു മിയ വിവാഹത്തിനെത്തിയത്. ഫുള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത ഗൗണായിരുന്നു എന്നതാണ് മിയയുടെ വിവാഹവസ്ത്രത്തിന്റെ പ്രത്യേകത.

  ലേബല്‍ എം ഡിസൈനനഴ്‌സ് ആണ് ഗൗണ്‍ ഒരുക്കിയത്. 10 വിദഗ്ദരായ തൊഴിലാളികള്‍ 487 മണിക്കൂറെടുത്താണ് വിവാഹവസ്ത്രം പൂര്‍തതിയാക്കിയതെന്നാണ് ലേബല്‍ എം ഡിസൈനേഴ്‌സ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം മിയയുടെ വെറൈറ്റി ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമിലെ പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. വിദേശത്ത് നിന്നുമെത്തിച്ച പൂക്കള്‍ കൊണ്ടൊരുക്കിയ ബൊക്കെയാണ് മിയയുടെ കൈയിലുണ്ടായിരുന്നത്. കോട്ടും സ്യൂട്ടുമണിഞ്ഞ് റോയല്‍ ലുക്കിലായിരുന്നു അഷ്വിന്‍ എത്തിയതും.

  വിവാഹത്തിന്റെ തലേദിവസം നടത്തിയ മധുരംവെപ്പ് ചടങ്ങിലെ സാരിയെ കുറിച്ചും ഡിസൈനേഴ്‌സ് പറഞ്ഞിരിക്കുകയാണ്. വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകളില്‍ പരമ്പരാഗതമായ ശൈലി പിന്തുടര്‍ന്നിരിക്കുകയാണ്. കസവ് സാരിയായിരുന്നു മിയ ഉടുത്തിരുന്നത്. സറദോസി ഡിറ്റൈലിങ് ഉള്ള ബ്ലൗസിന് ചേര്‍ന്ന വിധം പാലക്കമാലയായിരുന്നു മിയ അണിഞ്ഞത്. പരമ്പരാഗതമായൊരു വധുവിന്റെ ലുക്കിന് വേണ്ടിയായിരുന്നു ഇത്തരമൊരു വസ്ത്രവും ആക്‌സസറീസും തിരഞ്ഞെടുത്തത്.

  English summary
  Miya George's Wedding Attire Is A Classic Wedding Gown And Generously Long Veil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X