മധുവിധു നാളില്‍ ഭാര്യയെ വിളിക്കാന്‍ സാധിക്കാതെ മമ്മൂട്ടി; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് പണി കൊടുത്ത് താരം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ പലര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ തുടക്ക കാലത്ത് സിനിമയില്‍ നിന്നും അദ്ദേഹത്തിനും ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനെ കുറിച്ച് അധികം പുറത്താരും അറിഞ്ഞിട്ടില്ല. സുല്‍ഫത്തുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ഏഴാമത്തെ ദിവസം തന്നെ അഭിനയിക്കാന്‍ മമ്മൂട്ടി എത്തിയിരുന്നു.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

അന്ന് സിനിമയുടെ സെറ്റില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിക്കാതെ വന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സമ്മതിക്കാത്തത് കൊണ്ടായിരുന്നു. പില്‍ക്കാലത്ത് ഇതേ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് മമ്മൂട്ടി നല്‍കിയ മധുരപ്രതികാരത്തെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് എംഎല്‍എ പുരുഷന്‍ കടലുണ്ടി.

 മമ്മൂട്ടിയുടെ മധുര പ്രതികാരം

ഞങ്ങള്‍ താമസിച്ചിരുന്നത് തൃശൂരിലെ ഒരു ടൂറിസ്റ്റ് ഹോമിലായിരുന്നു. അന്ന് മൊബൈല്‍ ഫോണില്ല. ഒന്ന് ഫോണ്‍ ചെയ്യണമെങ്കില്‍ വലിയ പ്രയാസമാണ്. മമ്മൂട്ടി കല്യാണം കഴിഞ്ഞിട്ട് ഏഴാമത്തെ ദിവസമാണ് സെറ്റിലെത്തുന്നത്. അന്നത്തെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അങ്ങനെയൊന്നും ഫോണ്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിലക്കി. അത് പറഞ്ഞ് അദ്ദേഹം ഒച്ചയുണ്ടാക്കിയതും എനിക്കിന്നും ഓര്‍മ്മയുണ്ട്. മമ്മൂട്ടി തിരിച്ചൊന്നും പറഞ്ഞില്ല. അന്നും മമ്മൂട്ടി നല്ല ഗൗരവ്വവും പേഴ്‌സണാലിറ്റിയും ഉള്ള ആളാണ്.

മമ്മൂട്ടിയുടെ മധുര പ്രതികാരം

എംടി സാറിന് മമ്മൂട്ടിയോട് ഭയങ്കര സ്‌നേഹവും ലാളനയുമൊക്കെയായിരുന്നു. പിന്നെ മദ്രാസില്‍ പോസ്റ്റ് പ്രൊഡക്ഷനും മറ്റുമൊക്കെയായി തിരക്കിലായി ഞങ്ങള്‍. ആ സമയത്ത് ബാലന്‍ കെ നായരൊക്കെ തിളങ്ങി നില്‍ക്കുന്ന സമയമാണ്. അയാളുടെ വര്‍ക്ക് കഴിയുമ്പോഴെക്കും ഹൈദരബാദില്‍ മമ്മൂട്ടി എത്തണം. അതിന് വേണ്ടി ഫോണ്‍ ചെയ്തു. ഇതേ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു. അപ്പോള്‍ മമ്മൂട്ടി നല്ല ഫോമിലേക്ക് എത്തി കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞിട്ടേ വരാന്‍ കഴിയുകയുള്ളുവെന്നാണ് മമ്മൂട്ടി പറയുന്നത്.

 മമ്മൂട്ടിയുടെ മധുര പ്രതികാരം

എത്ര രൂപയുടെ നഷ്ടമായിരിക്കും അവിടെ ഉണ്ടാവുക. അപ്പോള്‍ ഞാന്‍ മമ്മൂട്ടിയോട് ചോദിച്ച് പഴയ പ്രതികാരമാണോന്ന്. അല്ല, ഇത് മനുഷ്യരെ പഠിപ്പിക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും അതാത് സമയത്തുണ്ടാവുന്ന വിഷമം മനസിലാവണം. അതിന് ശേഷം ഏഴാമത്തെ ദിവസമാണ് മമ്മൂട്ടി പടത്തില്‍ അഭിനയിക്കാന്‍ വരുന്നത്. പിന്നെ പിന്നെ അങ്ങ് കേറി വന്നു. ഹരിഹരന്‍ സാറിന്റെ കൈയില്‍ കിട്ടിയതോടെ രക്ഷപ്പെട്ടു. എംടി യുടെ സ്‌ക്രീപ്റ്റും കഥാപാത്രങ്ങളുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X