വിവാഹ വാർഷികദിനത്തിൽ പ്രിയതമയ്ക്കൊപ്പം ലാലേട്ടൻ!! ഫീലിങ് ഹാപ്പി, ചിത്രം വൈറൽ...
മലയാളികളികളുടെ പ്രിയപ്പെട്ട മോഹൻലാലിന്റേയും ഭാര്യ സുചിത്രയുടേയും 31 വിവാഹ വാർഷികമാണിന്ന്. 1988 ഏപ്രിൽ 28 നായിരുന്നു ലാലേട്ടന്റെ ജീവിതത്തിലേയ്ക്ക് സുചിത്ര കടന്നു വന്നത്. തിരുവനന്തപുരം ആറ്റുകാൽ ദേവിക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.

31ാം വിവാഹ വാർഷിക ആഘോഷിക്കുന്ന വേളയിൽ സന്തോഷം പങ്കുവെച്ച് താരം. ലാലേട്ടൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സുചിത്രയ്ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. ഫീലിങ് ഹാപ്പി എന്ന് കുറിച്ചു കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്. ലാലേട്ടനും ശ്രീമതിയ്ക്കും വിവാഹ വാർഷികാശംസ നേർന്ന് ആശിർവാദ് സിനിമാസും രംഗത്തത്തിയിട്ടുണ്ട്. ലാലേട്ടനും സുചിത്രയ്ക്കുമൊപ്പം ആന്റണി പെരുമ്പാവൂറും ഭാര്യയുമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. പ്രിയ പ്രേക്ഷകരും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.
ഇത്തവണത്തെ വിവാഹവാർഷികത്തിന് ഇരട്ടി മധുരമാണ്, ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ ലൂസിഫർ വിജയങ്ങൾ കീഴടക്കുകയാണ്. ചിത്രം വൻ വിജയം നേടി മുന്നേറുകയാണ്. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.


Click it and Unblock the Notifications