മോഹൻലാലിനോടൊപ്പം പാട്ടുപാടി സുചിത്രയും പ്രണവും മായയും, വീഡിയോ വൈറൽ

സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മോഹൻലാൽ. സഹതാരങ്ങളിൽ പോലും ലാലേട്ടന് ആരാധകരുണ്ട്. മോഹൻലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും കൈനിറയെ ആരാധകരുണ്ട്. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗാനം ആലപിക്കുന്ന മോഹൻലാലിന്റെയും കുടുംബത്തിന്റേയും വീഡിയോയാണ്.

mohanlal

ഗായകൻ ചാൾസ് ആന്റണിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്സ് എന്ന ബീറ്റിൽസിന്റെ പാട്ട് ആണ് താര കുടുംബം ആവശ്യപ്പെട്ടത്. അതിന്റെ വരികൾ ഞാൻ അവർക്കു നൽകുകയും ഇവരെല്ലാം ചേർന്ന് അത് ആലപിക്കുകയുമായിരുന്നു. ആ പാട്ടിന്റെ വരികൾ വളരെ അർഥവത്താണ്. അതുകൊണ്ടാണ് ഈ പാട്ട് തന്നെ തിരഞ്ഞെടുത്തതും.'-ചാൾസ് പറയുന്നു. 'മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കുടുംബത്തിൽ നിന്നും ഇങ്ങനെയൊരു വിഡിയോ അപൂർവമായിരിക്കും. അതുകൊണ്ടാണ് ഈ വിഡിയോ സ്പെഷൽ ആകുന്നത്. ബീറ്റിൽസിന്റെ പാട്ടും മറ്റൊരു പ്രത്യേകതയായി.'ചാൾസ് കൂട്ടിച്ചേർത്തു

പൊതു വേദികളിൽ മോഹൻലാൽ കുടുംബസമേതം അധികം എത്താറില്ല ഭാര്യ സുചിത്ര കൂടെ കാണുമെങ്കിലും മകൻ പ്രണവ് മോഹൻലാലും മകൾ വിസ്മയ മോഹൻലാലും അച്ഛനും അമ്മയ്ക്കുമൊപ്പം അധികം കാണാറില്ല. അടുത്ത പരിപാടികളിൽ മാത്രമാണ് ഇവർ നാല് പേരും ഒരുമിച്ച് എത്താറുള്ളത്. ഒരുമിച്ച് ഗാനം ആലപിക്കുന്ന താരകുടുംബത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മോഹൻലാലിനും കുടുംബത്തിനും എല്ലാവിധത്തിലുള്ള ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ദൃശ്യം 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ് ചിത്രം ഒടിടി റിലീസായിട്ടാണ് എത്തിയത്. വൻ വിജയമായിരുന്നു ചിത്രം. മരയ്ക്കാർ അറബികടലിന്റെ സിഹം, ആറാട്ട് തുടങ്ങിയവയാണ് ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ.

വീഡിയോ കാണാം

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X