ഉടുതുണിയ്ക്ക് മറുതുണി ഇല്ലാത്ത അവസ്ഥയോ? കേരളത്തിലെ രണ്‍വീര്‍ സിംഗ് ആണ്; നഗ്ന ചിത്രങ്ങളുമായി ജിയ ഇറാനി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ പാടി നടന്ന ഹിറ്റ് ആല്‍ബത്തില്‍ അഭിനയിച്ചു ശ്രദ്ധേയനായ താരമാണ് ജിയ ഇറാനി. പിന്നീട് മോഡലിങ് രംഗത്തും സജീവമായ താരം ഇടയ്ക്ക് വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ രസകരമായ ഫോട്ടോസ് പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും.

സ്റ്റൈലിഷ് ആയിട്ടും വെഡിങ്ങ് ലുക്കിലുമൊക്കെ കണ്ട ജിയ ഇറാനിയെ അല്ല പുതിയ ഫോട്ടോയില്‍ കാണാന്‍ കഴിയുക. ശരീരത്തിന്റെ ഭംഗി കാണിച്ച് വസ്ത്രങ്ങള്‍ ഒന്നും ധരിക്കാതെ പൂര്‍ണമായും നഗ്‌നനായിട്ടാണ് ചിത്രങ്ങളില്‍ ജിയ ഇറാനി പ്രത്യക്ഷപെട്ടിരിക്കുന്നത്. അതേസമയം ഇതിന് നല്‍കിയ ക്യാപ്ഷനും താഴെ വരുന്ന കമന്റുകളുമൊക്കെ ചര്‍ച്ചയാവുകയാണ്.

jiya-irani

ശരീരത്തിലെ സിക്‌സ്പാകും മറ്റ് ഭാഗങ്ങളുമൊക്കെ വളരെ പെര്‍ഫെക്ടാക്കി കാണിച്ച് വിവിധ ആംഗിളുകളിലാണ് ജിയ ഇറാനി ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ചില ചിത്രങ്ങളില്‍ വെള്ള നിറമുള്ള വസ്ത്രം കൊണ്ട് മറച്ച് പിടിക്കുകയും ചെയ്തു. വൃത്തിക്കേടുകളൊന്നുമില്ലാതെ വളരെ സിംപിളായും പെര്‍ഫെക്ടായിട്ടുമാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

'ഇത്രയും നന്നായി ചിത്രങ്ങള്‍ പകര്‍ത്തിയത് അവളാണെന്നാണ്' ഇതിന് ക്യാപ്ഷനായി ജിയ കൊടുത്തിരിക്കുന്നത്. മാത്രമല്ല കേരളത്തിലെ രണ്‍വീര്‍ സിംഗ് ആണെന്ന കമന്റുമായിട്ടാണ് നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം എത്തിയിരിക്കുന്നത്.

അതേ സമയം ജിയയുടെ ചിത്രങ്ങള്‍ക്ക് താഴെ പെണ്‍കുട്ടികളടക്കം രസകരമായ കമന്റുകളുമായിട്ടാണ് എത്തുന്നത്. 'പാവം വല്ലാണ്ട് കഷ്ടപ്പാടിലാണെന്ന് തോന്നുന്നു. കാരണം ഉടുതുണിയ്ക്ക് മറുതുണി ഇല്ലാത്ത അവസ്ഥ. അതോ ഇനി ടെന്‍ഷന്‍ കാരണം ഇടാന്‍ മറന്നതാണോ?' എന്നാണ് ഒരു ആരാധിക ജിയയോട് ചോദിക്കുന്നത്.

jiya-irani

പണ്ട് ആല്‍ബത്തില്‍ അഭിനയിക്കുമ്പോ കീറിയ കുപ്പായം ഇന്നിപ്പോ അത് പോലും ഇല്ലാത്ത അവസ്ഥയാണ് പാവത്തിന്, എന്തിനുള്ള പുറപ്പാടാണ് ഭായ്, എന്തായാലും പാഷന്‍ ഓഫ് ക്രൈസ്റ്റിലെ ഈശോയെ പോലെയുണ്ടെന്നും തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. ഭൂരിഭാഗം പേരും ബോളിവുഡ് താരം രണ്‍വീര്‍ സിംഗുമായിട്ടാണ് താരത്തെ ഉപമിപ്പിക്കുന്നത്. മുന്‍പ് സമാനമായ രീതിയില്‍ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് നടത്തി രണ്‍വീര്‍ സിംഗും ആരാധകരെ ഞെട്ടിച്ചിരുന്നു.

'കുടജാത്രിയില്‍ കുട ചൂടുമാ' എന്ന ആല്‍ബം സോംഗില്‍ അഭിനയിച്ചത് ജിയ ഇറാനിയായിരുന്നു. ഇന്നത്തെ യുവതലമുറ ആഘോഷമാക്കി മാറ്റിയ ആല്‍ബം ഇപ്പോഴും ഹിറ്റാണ്. അതേ സമയം ബിഗ് ബോസ് താരമായിരുന്ന റിതു മന്ത്രയുമായിട്ടുണ്ടായ റിലേഷന്‍ഷിപ്പിന്റെ പേരിലാണ് ജിയ ഇറാനി ഇടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇരുവരും റിലേഷന്‍ഷിപ്പിലായിരുന്നുവെന്നാണ് റിതു ബിഗ് ബോസിലായിരിക്കുമ്പോള്‍ ജിയ വെളിപ്പെടുത്തിയത്. എന്നാല്‍ മത്സരത്തിന് ശേഷം നടി ഈ ബന്ധം അവസാനിപ്പിച്ചതായിട്ടാണ് വിവരം. അതേ സമയം ഇപ്പോള്‍ ഫോട്ടോ എടുത്തത് ഏതോ പെണ്‍കുട്ടിയാണെന്നും ജിയ പുതിയ റിലേഷനിലാണോ എന്നുമൊക്കെ ചോദിക്കുകയാണ് ആരാധകര്‍.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X