ഇതും പ്രൊഫഷനാണ്, എന്നെ കിട്ടില്ലെന്ന് പലർക്കും അറിയാം! ആളുകള്‍ക്കൊക്കെ വിവരം വെച്ചു; നിള നമ്പ്യാര്‍
മോഡലിങ്ങ് രംഗത്ത് സജീവമായി നില്‍ക്കുന്ന താരമാണ് നിള നമ്പ്യാര്‍. പലപ്പോഴും ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിലാണ് നിള ശ്രദ്ധേയായത്. ന്യൂഡ് ഫോട്ടോസ് എടുത്തും മറ്റും തരംഗമായി മാറിയെങ്കിലും താന്‍ ഈ മേഖലയിലേക്ക് എത്തിപ്പെട്ടതിനെ പറ്റി പറയുകയാണ് നിളയിപ്പോള്‍.
ഗ്ലാമര്‍ വേഷം ധരിച്ചതിന്റെ പേരില്‍ മതത്തില്‍ നിന്നും തന്നെ പുറത്താക്കിയതോടെയാണ് ഈയൊരു മേഖലയിലേക്ക് എത്തുന്നത്. വീട്ടുകാരും നാട്ടുകാരുമൊക്കെ ഒറ്റപ്പെടുത്തിയതോടെ ആത്മഹത്യ ചെയ്താലോ എന്ന ചിന്തയിലേക്ക് വരെ താന്‍ എത്തിയിരുന്നുവെന്നാണ് നിളയിപ്പോള്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

നീയൊരു വേശ്യ അല്ലേ എന്ന ചോദ്യം ഇതുവരെ എവിടെ നിന്നും കേള്‍ക്കേണ്ടതായി വന്നിട്ടില്ല. മെസേജ് അയച്ച് പോലും ആളുകള്‍ ചോദിച്ചിട്ടില്ല. എല്ലാവര്‍ക്കും വിവരം വെച്ചു. ഇതുമൊരു പ്രൊഫഷനാണെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങി. മാത്രമല്ല ഞാനാര്‍ക്കും റിപ്ലേ കൊടുക്കാത്തത് കൊണ്ട് ചേച്ചിയെ കിട്ടത്തില്ലെന്ന് ഇന്‍സ്റ്റാഗ്രാമില്‍ ചിലര്‍ പറയുകയും ചെയ്തിരുന്നു.
സിനിമയില്‍ നല്ലൊരു അവസരം കിട്ടിയാല്‍ അഭിനയിക്കും എന്നേയുള്ളു. അതുവരെ ഈയൊരു മേഖലയില്‍ നിന്ന് മാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ഇതിലേക്ക് വന്നതിനെ ഓര്‍ത്ത് ഒരിക്കലും വിഷമിക്കേണ്ടതായിട്ടോ സങ്കടമോ ഇതുവരെ തോന്നിയിട്ടില്ല. കാരണം അത്രത്തോളം ആലോചിച്ചിട്ടാണ് ഇതിലേക്ക് എത്തിയത്.
ഇടയ്ക്ക് ഞാനും ഭര്‍ത്താവും കൂടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. മക്കള്‍ ആയതിന് ശേഷമാണ്. കമ്യൂണിറ്റിയിലും മറ്റുമൊക്കെ പ്രശ്‌നം ഞങ്ങളോട് മാത്രമായിരുന്നല്ലോ. പിള്ളേരെ അവര്‍ വന്ന് കൊണ്ട് പോയിക്കൊള്ളുമല്ലോ എന്നേ ചിന്തിച്ചിരുന്നുള്ളു. പക്ഷേ ഇളയമകന്‍ വന്ന് അമ്മേ എന്ന് വിളിച്ചതോടെ ആ തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്ന് നിള പറയുന്നു.
ഞാന്‍ കുറച്ച് ഫോട്ടോസൊക്കെ ഇട്ടതിന് ശേഷമാണ് നാട്ടിലേക്ക് പോകാന്‍ പോലും പറ്റാതെ വന്നത്. ഉള്ള ജോലി കൊണ്ട് ജീവിക്കാനും പറ്റില്ലെന്ന അവസ്ഥയായി. ആ സമയത്ത് വീട്ടില്‍ വിളിച്ചാല്‍ ഭര്‍ത്താവിന്റെ ഉമ്മ ഫോണ്‍ എടുക്കും. എന്റെ ഉമ്മയും ഉപ്പയും ഫോണ്‍ ബ്ലോക്ക് ആക്കി.

എല്ലാം നിര്‍ത്തി, ഇനി നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് വിളിച്ച് നോക്കുന്നത്. പക്ഷേ ഫോണ്‍ എടുക്കാതെ വന്നു. ഇതോടെ ഞാനും ഭര്‍ത്താവും ഒരുമിച്ചിരുന്ന് സംസാരക്കുമ്പോള്‍ ഇനി മതി, നിര്‍ത്തിയിട്ട് അങ്ങ് മരിച്ചാലോ? പിള്ളേരെ ഇഷ്ടമുള്ളത് കൊണ്ട് അവര്‍ നോക്കിക്കൊള്ളും, എന്ന് ചിന്തിച്ചു.
നിനക്ക് എന്ത് പറ്റി ധൈര്യമൊക്കെ ചോര്‍ന്ന് പോയോ എന്നാണ് ആദ്യം പുള്ളി ചോദിച്ചത്. ധൈര്യമില്ലാത്തതല്ല, അതാവും നല്ലതെന്ന് തോന്നിയെന്ന് ഞാനും പറഞ്ഞു. മരിക്കാമെന്നത് എന്റെ തീരുമാനമായിരുന്നു. ആദ്യമൊക്കെ ഓരോരുത്തര്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഇങ്ങനെ മണ്ടത്തരം ആരെങ്കിലും കാണിക്കുമോ എന്നൊക്കെ ചിന്തിച്ചു. പക്ഷേ സ്വന്തം ജീവിതം വന്നപ്പോഴാണ് മരിക്കാന്‍ വളരെ എളുപ്പമാണെന്നും ജീവിക്കാനാണ് ബുദ്ധിമുട്ടെന്ന് മനസിലാക്കുന്നത്.
ഞങ്ങള്‍ മരിച്ചത് എല്ലാവരും അറിയണമല്ലോ എന്ന് കരുതി വാതില്‍ തുറന്നിട്ടു. പിള്ളേര്‍ ഉറങ്ങിയെന്നാണ് കരുതിയതെങ്കിലും ഇളയമകന്‍ വന്ന് വിളിച്ചു. ഇതോടെ ശരിക്കുമൊരു ധൈര്യം തിരികെ കിട്ടിയത് പോലെയായി. അന്ന് മരിച്ചിരുന്നെങ്കില്‍ അവള്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട് അവസാനം ഈ ഗതിയിലെത്തി എന്നേ എല്ലാവരും പറയുകയുള്ളു. എങ്കില്‍ പിന്നെ ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഈ മേഖലയില്‍ സജീവമായതെന്ന് നിള പറയുന്നു.


Click it and Unblock the Notifications











