അനുഭവ കാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ചിരി; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് മോഹന്‍ ലാല്‍
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കളിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടന്‍ മോഹന്‍ ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുകയാണ്. വീട്ടിലിരുന്നാണ് മോഹന്‍ ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം റിലീസാവുന്നതിന് മുമ്പ് മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കഥയാണ് ഇത് പറയുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ കഥകളില്‍ നിന്നും പുറത്തുനിന്നും വിനീതിന് ലഭിച്ച സിനിമ- കോടമ്പാക്കം കഥകളാണ് വിനീത് വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പറഞ്ഞിരിക്കുന്നത്.

പലരുടെയും സിനിമാ അനുഭവങ്ങളെ ഒരു സിനിമയായി കോര്‍ത്തിണക്കുകയാണ് താന്‍ ചെയ്തതെന്ന് വിനീത് നേരത്തെ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താനും തന്റെ പഴയകാല ഓര്‍മകളിലേക്ക് പോയെന്നാണ് മോഹന്‍ലാല്‍ സിനിമ കണ്ട് കുറിച്ചിരിക്കുന്നത്. അനുഭവ കാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ചിരി (ഫിലസോഫിക്കല്‍ സ്‌മൈല്‍) ഈ സിനിമ കാത്തു വെച്ചിരിക്കുന്നുവെന്നാണ് മോഹന്‍ ലാല്‍ കുറിച്ചിരിക്കുന്നത്.
'കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ?... എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും പഴയ കാലങ്ങളിലേക്ക് പോയി,' മോഹന്‍ ലാല്‍ കുറിച്ചത്.
കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവ കാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ചിരി (ഫിലസോഫിക്കല്‍ സ്‌മൈല്‍) ഈ സിനിമ കാത്തു വെച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി. സ്‌നേഹ പൂര്‍വ്വം മോഹന്‍ ലാല്‍ എന്നാണ് മോഹന്‍ ലാല്‍ കുറിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ധ്യാനിനും പ്രണവ് മോഹന്‍ ലാലിനും പുറമെ വലിയ താര നിര തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അണി നിരക്കുന്നുണ്ട്. ബേസില്‍ ജോസഫ്, നിവിന്‍ പോളി, നീരജ് മാധവന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ഷാന്‍ റഹ്‌മാന്‍, ദീപക് പറമ്പോല്‍, ഭഗത് മാനുവല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. വിനീതും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ആയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ആരാധകര്‍ ചോദിച്ചത് മോഹന്‍ ലാലും ശ്രീനിവാസനും പഴയപോലെ ഒന്നിക്കുന്ന ഒരു സിനിമ ഉണ്ടാകുമോ എന്നാണ്. അത്തരമൊരു സിനിമ എടുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി വിനീത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കഥയോ സാഹചര്യമോ ഒത്തു വരാതെ സിനിമ എടുക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ വിനീത് പറഞ്ഞിരുന്നു.
സത്യന്‍ അന്തിക്കാടോ പ്രിയദര്‍ശനോ പോലുള്ള സംവിധായകര്‍ അത്തരം ഒരു സിനിമ എടുത്താല്‍ നന്നായിരിക്കും എന്നും വിനീത് പറഞ്ഞിരുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിറങ്ങിയ ശ്രീനിവാസന്‍ മോഹന്‍ലാലുമൊത്ത് ഒരു സിനിമ ഭാവിയില്‍ ചെയ്‌തേക്കുമെന്ന സൂചനകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











