For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന് ഷാംപെയിന്‍ തുറക്കാന്‍ പേടി, പുറകില്‍ നിന്ന് പ്രണവിന്റെ പിന്തുണ, പിന്നീട് നടന്നതോ? കാണൂ!

  |

  മലയാളത്തിന്റെ സ്വന്തം താരമായ മോഹന്‍ലാലിന്റെയും സുചിത്രയുടെയും 30ാമത് വിവാഹ വാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞുപോയത്. താരരാജാവിനും പത്‌നിക്കും ആശംസ നേര്‍ന്ന് സിനിമാപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നിറഞ്ഞുനിന്നത് മോഹന്‍ലാലും കുടുംബവുമായിരുന്നു. ഇവരുടെ കല്യാണത്തിന് മുന്‍പുള്ള പ്രണയവും വിവാഹത്തിന് ശേഷമുള്ള രസകരമായ സംഭവങ്ങളുമൊക്കെ പലരും ഓര്‍ത്തെടുത്തു.

  മോഹന്‍ലാല്‍ -സുചിത്ര വിവാഹം 30 ലേക്ക്, ജാതകം ചേരില്ലെന്ന് വിധിയെഴുതിയവരൊക്കെ ഇപ്പോ എവിടെയാണാവോ?

  മകന്‍ പ്രണവിനും സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് മോഹന്‍ലാല്‍ വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒടിയന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അവസാനഘട്ട ചിത്രീകരണത്തിനായി സ്വീകരിച്ച മേക്കോവര്‍ ഇതുവരെയും മാറ്റിയിട്ടില്ല. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന വിവരം അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷത്തിനിടയിലെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  താരരാജാക്കന്‍മാരുടെ പോരാട്ടം വീണ്ടും, നീരാളിയും അബ്രഹാമും റംസാന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍?

  ജാതകത്തിലെ പൊരുത്തക്കേട്

  ജാതകത്തിലെ പൊരുത്തക്കേട്

  ജാതകപ്പൊരുത്തമില്ലെന്ന് ജോത്സ്യന്‍ വിധിയെഴുതിയ ജാതകമായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയുടേതും. എന്നാല്‍ ഈ തീരുമാനത്തെ അവഗണിച്ച് വിവാഹവുമായി മുന്നോട്ട് നീങ്ങാനായിരുന്നു വീട്ടുകാരുടെ താല്‍പര്യം. എന്നാല്‍ ജാതകത്തിലെ പൊരുത്തേക്കട് പിന്നീടങ്ങോട്ടുള്ള ഇവരുടെ ജീവിതത്തെ ബാധിച്ചിരുന്നില്ലെന്നത് മറ്റൊരു പ്രധാന കാര്യമാണ്.

  പ്രണവും വിസ്മയയും

  പ്രണവും വിസ്മയയും

  മോഹന്‍ലാലിന്റെയും സുചിത്രയുടെയും മക്കളില്‍ മൂത്തയാളായ പ്രണവ് ഇപ്പോള്‍ മലയാളികളുടെ സ്വന്തം താരപുത്രനായി മാറിയിരിക്കുകയാണ്. നായകനായെത്തിയ ആദ്യ സിനിമയായ ആദിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആദിക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിക്കുന്നത്. മകള്‍ വിസ്മയ ഉപരിപഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്.

  ആഘോഷം പൊടി പൊടിച്ചു

  ആഘോഷം പൊടി പൊടിച്ചു

  അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ഇത്തവണ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അച്ഛന്റെയും അമ്മയുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന് പ്രണവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുടുംബ സുഹൃത്തായ സമീര്‍ ഹംസ, സംവിധായകനും സന്തത സഹചാരിയുമായ പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

  സുചിത്ര സജീവമാണ്

  സുചിത്ര സജീവമാണ്

  സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും സുചിത്രയെ കാണാനില്ലെങ്കിലും സുഹൃത് സര്‍ക്കിളില്‍ ഏറെ സജീവമാണ് സുചിത്ര. ഇടയ്ക്കിടയ്ക്ക് സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ താരപത്‌നി സമയം കണ്ടെത്താറുണ്ട്. അടുത്ത സുഹൃത്തുക്കളുടെ സന്തോഷങ്ങളിലെല്ലാം അവര്‍ തന്റെ സാന്നിധ്യം അറിയിക്കാറുമുണ്ട്. തന്റേതായ കൊച്ചു ലോകത്തില്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരിയാണ് സുചിത്ര. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ മോഹന്‍ലാല്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്നെ നിര്‍ബന്ധിക്കാറില്ലെന്ന് നേരത്തെ സുചിത്ര വ്യക്തമാക്കിയിരുന്നു.

  ചിത്രങ്ങള്‍ വൈറലാവുന്നു

  ചിത്രങ്ങള്‍ വൈറലാവുന്നു

  പ്രണവിനൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ആഘോഷത്തിലെ മുഖ്യ ആകര്‍ഷക ഘടകവും പ്രണവായിരുന്നു. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി അരങ്ങേറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പാര്‍ക്കൗര്‍ പരിശീലനം സിനിമയ്ക്ക് മാത്രമല്ല ഈ താരപുത്രനും ഏറെ ഗുണകരമായി.

  സുപ്രധാന പ്രഖ്യാപനം

  സുപ്രധാന പ്രഖ്യാപനം

  വ്യക്തി ജീവിതത്തില്‍ മാത്രമല്ല സിനിമാജീവിതത്തിലും മോഹന്‍ലാലിനെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞ ദിനമായിരുന്നു ശനിയാഴ്ച. പ്രിയദര്‍ശനൊപ്പം ചേര്‍ന്നൊരുക്കുന്ന കുഞ്ഞാലി മരക്കാരുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ശനിയാഴ്ച വൈകിട്ടായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും അവര്‍ പുറത്തുവിട്ടിരുന്നു. കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ ഈ പ്രൊജക്ട് പ്രഖ്യാപിച്ചത്. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്ന് സന്തോഷ് ശിവനും ഷാജി നടേശനും വ്യക്തമാക്കിയതോടെ അദ്ദേഹം പ്രതിസന്ധിയിലാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.

  കൈയ്യിലുള്ളതെല്ലാം ബ്രഹ്മാണ്ഡ ചിത്രങ്ങള്‍

  കൈയ്യിലുള്ളതെല്ലാം ബ്രഹ്മാണ്ഡ ചിത്രങ്ങള്‍

  ഒടിയന്‍, നീരാളി, രണ്ടാമൂഴം, ലൂസിഫര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹമാണ്ഡ ചിത്രങ്ങളായി മാറിയേക്കാവുന്ന സിനിമകളാണ് മോഹന്‍ലാലിന്റെ ലിസ്റ്റിലുള്ളത്. ഇതുവരെയുള്ള ചരിത്രത്തെ അദ്ദേഹം നേരത്തെയും മാറ്റി മാറിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആദ്യമായി നൂറുകോടി ക്ലബിലിടം പിടിച്ച പുലിമുരുകനെ അത്ര പെട്ടെന്ന് മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ലല്ലോ, നൂറുകോടി മുതല്‍ മുടക്കിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത്.

  വീഡിയോ കാണൂ

  വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷ വീഡിയോ കാണൂ.

  English summary
  Mohanlal's 30th wedding anniversary, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X