ഞാനാണ് എല്ലാത്തിനും കാരണമെന്ന് പ്രണവ്, മായയെ മിസ്സ് ചെയ്യുന്നുവെന്ന് മോഹന്‍ലാലും, വീഡിയോ വൈറല്‍!

Recommended Video

ഞാനാണ് എല്ലാത്തിനും കാരണമെന്ന് പ്രണവ്- വീഡിയോ വൈറല്‍

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെയും സുചിത്രയുടെയും മുപ്പതാമത്തെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞുപോയത്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന രംഗത്തെത്തിയത്. പ്രണവ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഗംഭീരമായാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ വീഡിയോ വൈറലായിരുന്നു. മുന്‍പ് വൈറലായ വീഡിയോയ്ക്ക് പിന്നാലെ ആഘോഷത്തിനിടയിലെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിട്ടുണ്ട്.

മോഹന്‍ലാലിന്റെ കുടുംബ സുഹൃത്തായ സമീര്‍ ഹംസ, പ്രിയദര്‍ശന്‍, സരിത തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. ആഘോഷത്തിനിടയില്‍ ഷാംപെയിന്‍ തുറക്കാന്‍ പറഞ്ഞപ്പോള്‍ പേടിച്ച് മാറി നിന്നിരുന്ന മോഹന്‍ലാലിനെ നേരത്തെ പുറത്തുവിട്ട വീഡിയോയില്‍ കണ്ടതാണ്. സെലിബ്രേഷനെക്കുറിച്ച് പ്രണവും മോഹന്‍ലാലും സംസാരിക്കുന്ന രംഗമാണ് ഇപ്പോള്‍ പുറത്തുവന്ന വീഡിയോയിലുള്ളത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രണവിന്റെ വരവ്

പ്രണവിന്റെ വരവ്

അച്ഛന്റെയും അമ്മയുടെയും വെഡ്ഡിങ് ആനിവേഴ്‌സറി സെലിബ്രേഷനിടയില്‍ നിറഞ്ഞുനിന്നത് പ്രണവായിരുന്നു. പൊതുവെ ഇത്തരം പരിപാടികളില്‍ നിന്നും അകന്നുനില്‍ക്കുന്ന പ്രണവ് അവസരം വന്നപ്പോള്‍ ശരിക്കും തകര്‍ത്തടുക്കുകയായിരുന്നു. കുട്ടികളോടൊപ്പം വളരെ പ്രസന്നനായി ചിരിച്ചുല്ലസിക്കുകയാണ് താരപുത്രന്‍. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

താരപുത്രന്റെ മാസ് ഡയലോഗ്

താരപുത്രന്റെ മാസ് ഡയലോഗ്

എന്നെപ്പോലൊരു മകന്‍ ഇല്ലെങ്കില്‍ ഇത് സംഭവിക്കില്ലെന്നായിരുന്നു പ്രണവിന്റെ ഡയലോഗ്. കേട്ടുനിന്ന മോഹന്‍ലാലും സുചിത്രയും ഇത് ശരിവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന മോഹന്‍ലാലിന്റെ അതേ പാത തന്നെയാണ് പ്രണവും പിന്തുടരുന്നത്. മാതാപിതാക്കള്‍ വേണ്ടെന്ന് പറഞ്ഞ കാര്യങ്ങളില്‍ നിന്നും പ്രണവ് അകലം പാലിക്കാറുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഇവരാരും താരപുത്രനെ നിര്‍ബന്ധിച്ചിരുന്നില്ല.

മായയെ മിസ്സ് ചെയ്യുന്നു

മായയെ മിസ്സ് ചെയ്യുന്നു

ഈ അവസരത്തില്‍ മായയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. ഉപരിപഠനവുമായി ബന്ധപ്പെട്ട് താരപുത്രി അമേരിക്കയിലാണ്. നേരത്തെ ആദിയുടെ റിലീസിനടയില്‍ പ്രണവും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അമേരിക്കയിലായതിനാല്‍ സഹോദരിക്ക് ആദി കാണാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു പ്രണവ് വ്യക്തമാക്കിയത്.

എല്ലാം ശരിവെച്ച് സുചിത്ര

എല്ലാം ശരിവെച്ച് സുചിത്ര

പ്രണവും മോഹന്‍ലാലും പറഞ്ഞ കാര്യങ്ങളെല്ലാം ശരിവെച്ച് സുചിത്ര അടുത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. കാര്യപരിപാടിയായ കേക്ക് മുറിക്കലിലേക്ക് കടക്കമാല്ലേയെന്നും സുചിത്ര ചോദിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം സുചിത്ര തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സുചിത്രയുടെ വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷമാക്കാന്‍ നിരവധി പേരാണ് എത്തിയത്.

ജാതകപ്പൊരുത്തമില്ലെന്ന് പറഞ്ഞിട്ടും

ജാതകപ്പൊരുത്തമില്ലെന്ന് പറഞ്ഞിട്ടും

മോഹന്‍ലാലിന്റെയും സുചിത്രയുടെയും ജാതകം തമ്മില്‍ ചേരില്ലെന്നായിരുന്നു ജോത്സ്യന്‍ വിധിയെഴുതിയത്. എന്നാല്‍ വിവാഹവുമായി മുന്നോട്ട് പോവാനായിരുന്നു വീട്ടുകാര്‍ തീരുമാനിച്ചത്. ഇരുവരുടേയും ദാമ്പത്യ ജീവിതം മുപ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രണവ് നായകനായി സിനിമയില്‍ അരങ്ങേറിയതും സിനിമ വിജയിച്ചതിന്റെ സന്തോഷവും അടുത്ത സിനിമ ഏറ്റെടുത്തതിന്റെ സന്തോഷവുമൊക്കെ ഇത്തവണത്തെ ആഘോഷത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X