»   » പിറന്നാള്‍ സ്‌പെഷ്യല്‍; കണ്ടതും കാണാത്തതും തീര്‍ച്ചയായും കാണേണ്ടതുമായി മോഹന്‍ലാലിന്റെ 46 ചിത്രങ്ങള്‍

പിറന്നാള്‍ സ്‌പെഷ്യല്‍; കണ്ടതും കാണാത്തതും തീര്‍ച്ചയായും കാണേണ്ടതുമായി മോഹന്‍ലാലിന്റെ 46 ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

മെയ് 21, ഇന്ന് മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ 56 ആം പിറന്നാള്‍. അഭിനയിക്കാന്‍ വേണ്ടി മാത്രം ജനിച്ച നടനാണ് മോഹന്‍ലാല്‍ എന്ന് പലരും പറഞ്ഞിട്ടുണ്ട്. ലാലിന്റെ നഖങ്ങളും കണ്‍പീലികളും വരെ അഭിനയിക്കും.

വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രനായി 1960 ല്‍ ഒരു മെയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. പഠിക്കുന്ന കാലത്തെ ആര്‍ട്‌സിലും സ്‌പോര്‍ട്‌സിലുമെല്ലാം കഴിവ് തെളിയിച്ചു. 12 ആം വയസ്സിലാണ് ആദ്യത്തെ പുരസ്‌കാരം ലഭിയ്ക്കുന്നത്. കപ്യൂട്ടര്‍ ബോയ് എന്ന സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ചതിനായിരുന്നു അത്. 1977-78 വര്‍ഷത്തെ കേരള സ്‌റ്റേറ്റ് റസ്ലിങ് ചാമ്പ്യനാണ് മോഹന്‍ലാല്‍.

തിരനോട്ടമാണ് ലാലിന്റെ ആദ്യത്തെ ചിത്രം. എന്നാല്‍ അത് റിലീസ് ചെയ്യാന്‍ 25 വര്‍ഷമെടുത്തു. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ് ലാലിന്റെ ആദ്യം റിലീസായ ചിത്രം. അവിടെ നിന്ന് പിന്നെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് നായകനായുള്ള പരിണാമമായിരുന്നു. എണ്‍പതുകളിലാണ് ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ നില ഉറപ്പിയ്ക്കുന്നത്.

മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹമാ...; പുലിമുരുകന്റെ മാസ് ടീസര്‍ കാണൂ

38 വര്‍ഷത്തിനുള്ളില്‍ 330 ഓളം മലയാള സിനിമകളിലും അന്യഭാഷകളിലായി 13 ഏറെ ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചു തീര്‍ത്തു. നാല് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും 9 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പടെ ലാല്‍ നേടിയ അംഗീകാരങ്ങളും ഏറെയാണ്. സിനിമാ ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

ഇവിടെ ഇതാ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ചില പ്രശസ്ത ചിത്രങ്ങള്‍. ആടു തോമയും നീലകണ്ഠനും കുഞ്ഞിക്കുട്ടനും ലാല്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളും ചില ലൊക്കേഷന്‍ ചിത്രങ്ങളും, കാണൂ

വാനപ്രസ്ഥം

മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ കൈ തൊഴുതു പോകും വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെ കാണുമ്പോള്‍. കഥകളി പഠിച്ചിട്ടാണ് ലാല്‍ ഈ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ചത്

രാജശില്‍പി

മോഹന്‍ലാല്‍ എന്ന അഭിനേതാവ് സര്‍വ്വതും പയറ്റി തെളിഞ്ഞ കലാകാരനാണ്. രാജശില്‍പി എന്ന ചിത്രം അതിനുത്തമ ഉദാഹരണം. നട്ടുവം പരമശിവം എന്ന പ്രശസ്ത നര്‍ത്തകനാണ് രാജശില്‍പി എന്ന ചിത്രത്തില്‍ ലാലിനെ നൃത്തം പഠിപ്പിച്ചത്.

നടനാത്ഭും

മമ്മൂട്ടിയ്ക്കും ശിവാജി ഗണേശനും ഒപ്പം മോഹന്‍ലാല്‍. ശിവാജി ഗണേശനൊപ്പം യാത്രാമൊഴി എന്ന ചിത്രത്തില്‍ ലാല്‍ അഭിനിയിച്ചിരുന്നു.

കാര്‍ത്തുമ്പിയും മാണിക്യനും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ നിന്ന് ഒരു രംഗം

ഇരുവര്‍

മുന്‍ ലോകസുന്ദരിയും ബോളിവുഡ് റാണിയുമായ ഐശ്വര്യ റായിയയുടെ ആദ്യത്തെ നായകനാണ് മോഹന്‍ലാല്‍. ഇരുവര്‍ എന്ന ചിത്രത്തില്‍ നിന്ന്

വാനപ്രസ്ഥം

വാനപ്രസ്ഥത്തില്‍ നിന്ന് ഒരു ചിത്രം കൂടെ

രാജശില്‍പി

രാജശില്‍പി എന്ന ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്‍. നടി ഭാനുപ്രിയയ്‌ക്കൊപ്പം

വിഷ്ണു ലോകം

വിഷ്ണു ലോകം എന്ന ചിത്രത്തില്‍ നിന്ന്

തൂവാനത്തുമ്പികള്‍

തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ഒരു ഗാന രംഗം... മേഘം പൂത്തു തുടങ്ങി...

ലൊക്കേഷന്‍

ഒരു ലൊക്കേഷന്‍ സ്റ്റില്‍

ഗാന രംഗം

ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിനിടെ

ആ പുഞ്ചിരി

മോഹന്‍ലാല്‍ തന്റെ പുഞ്ചിരികൊണ്ട് ആരാധകരെ വീഴ്ത്തും, ദേ ഇതുപോലെ

പദ്മരാജനൊപ്പം

പദ്മരാജനൊപ്പം ഒത്തിരി ഹിറ്റുകള്‍ ഉണ്ടാക്കിയ നടനാണ് മോഹന്‍ലാല്‍. തൂവാനത്തുമ്പികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയവ ഉദാഹരണം

ലേലു അല്ലു ആണോ

ലാലിന്റെ ഈ ഇരുത്തം കണ്ടാല്‍ ലേലു അല്ലു ലേലു അല്ലു എന്നെ എഴിച്ച് വിട് എന്നേ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍മയുണ്ടാവൂ. ഇത് പക്ഷെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ രംഗമല്ല

പരസ്യ ചിത്രം

ഒരു പരസ്യ ചിത്രം. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന്

രജനികാന്തിനൊപ്പം

സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം

പഴയ ചിത്രം

ലാലിന്റെ ഒരു പഴയ ചിത്രം

ലൊക്കേഷന്‍

മറ്റൊരു ലൊക്കേഷന്‍ ചിത്രം

പപ്പുവിനൊപ്പം

കുതിരവട്ടം പപ്പുവിനൊപ്പം

ഓരോ കഥ

ലാലിന്റെ ഓരോ ചിത്രത്തിന് പിന്നിലും ഒരു ചരിത്രമുണ്ട്

ലൊക്കേഷന്‍

ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഒരു രംഗം.

സ്‌പോര്‍ട്‌സ്

സ്‌പോര്‍ട്‌സിലും പണ്ടേ ലാല്‍ കഴിവ് തെളിയിച്ചതാണ്.

ശോഭനയ്ക്ക് ക്ലാപ്പ്

അഭിയം തേടി എന്ന ചിത്രത്തില്‍ ശോഭനയ്ക്ക് ക്ലാപ്പ് അടിയ്ക്കുന്ന ലാല്‍

കവിയൂര്‍ പൊന്നമ്മ

കവിയൂര്‍ പൊന്നമ്മയുടെ മകനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ഒരു പക്ഷെ ലാല്‍ ആയിരിക്കും

മംഗലശ്ശേരി നീലകണ്ഠന്‍

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ആ മാസ് രംഗം

മമ്മൂട്ടിയ്‌ക്കൊപ്പം

മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാല്‍

കഥകളി

ഒരു മനോഹര ചിത്രം

കിരീടം

കിരീടം എന്ന ചിത്രത്തിലെ മറക്കാനാകാത്ത ആ രംഗം

മാണിക്യന്‍

തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ നിന്ന്

ശോഭനയ്‌ക്കൊപ്പം

ശോഭനയ്‌ക്കൊപ്പം ഒത്തിരി ചിത്രങ്ങളില്‍ ലാല്‍ നായകനായി അഭിനയിച്ചിട്ടുണ്ട്

രേവതി

രേവതിയ്‌ക്കൊപ്പം. വരവേല്‍പ്, ദേവാസുരം, മയൂരം തുടങ്ങി ഇരുവരും ഒന്നിച്ച ചിത്രങ്ങളൊക്കെ ഹിറ്റാണ്

എന്‍എഫ് വര്‍ഗ്ഗീസ്

നടന്‍ എന്‍ഫ് വര്‍ഗ്ഗീസിനൊപ്പം

പഴയ ചിത്രം


പണ്ട് പണ്ട് പണ്ട് മോഹന്‍ലാല്‍

ക്ലിക്ക്

ഒരു മനോഹര ഫോട്ടോ

വേറിട്ട് കാഴ്ച

ആ രംഗം സ്‌ക്രീനില്‍ വരുന്നതിന് തൊട്ട് മുമ്പ്

ഉണ്ണികളേ ഒരു കഥ പറയാം

ഉണ്ണികളേ ഒരു കഥപറയാം എന്ന ചിത്രത്തില്‍ നിന്ന്

കമലദളം

കമലദളം എന്ന ചിത്രത്തില്‍ മോനിഷയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നു

മായാമയൂരം

മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ മായാ മയൂരത്തില്‍ നിന്ന്

ജയനൊപ്പം

ജയനൊപ്പം മോഹന്‍ലാല്‍

ആറാം തമ്പുരാന്‍

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ നിന്ന് ഒരു രംഗം

ഗെറ്റപ്പ്

ഏത് വേഷം സ്വീകരിക്കാനും മോഹന്‍ലാല്‍ തയ്യാറാണ്

രാജശില്‍പി

രാജശില്‍പി എന്ന ചിത്രത്തില്‍ നിന്ന് ഒരു രംഗം കൂടെ

ആടുതോമ

എസ് രാജശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിട്ട പ്രതി ആടുതോമ

ദേവാസുരം

ദേവാസുരം എന്ന ചിത്രത്തിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ

ഭരതം

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്

വന്ദനം

വന്ദനം എന്ന ചിത്രത്തില്‍ നിന്ന്

English summary
Mohanlal 56th Birthday Special: A Blast From The Past

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam