ജോർജ്ജ് കുട്ടിയുടെ ചെറുപ്പത്തിന് പിന്നിലെ രഹസ്യം ഇതാണ് , വെളിപ്പെടുത്തി മോഹൻലാൽ

ജോർജ്ജ് കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാള പ്രേക്ഷകർ. ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യപനത്തിനു ശേഷം ദൃശ്യം 2ന്റെ രസകരമായ കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രം പുറത്തു വരൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കയുളളത്. ആമസോൺ പ്രൈമിലൂടെയാണ് ജോർജ്ജ് കുട്ടിയും കുടുംബവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

ഗ്ലാമറസ് ലുക്കിൽ അമലാ പോൾ , ചിത്രങ്ങൾ വൈറലാകുന്നു

ലോക്ക്ഡൗൺ കാലത്ത് നിയന്ത്രണങ്ങളോടെയാണ് ദൃശ്യ 2 ന്റ ചിത്രീകരണം ആരംഭിക്കുന്നത്.ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുറത്തു വന്ന ചിത്രങ്ങളിൽ ഹൈലൈറ്റ് മോഹൻലാൽ തന്നെയായിരുന്നു. ഏറെ ചെറുപ്പമായിട്ടാണ് താരം ജോർജ്ജ് കുട്ടിയായി എത്തിയത്. ലൊക്കേഷൻ ചിത്രം പോലെ തന്നെ പുറത്തു വന്ന ട്രെയിലറിലും ടീസറിലുമെല്ലാം ചെറുപ്പക്കാരനായിട്ടായിരുന്ന നടൻ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത പ്രായം കുറഞ്ഞതിന്‌റ രഹസ്യം വെളിപ്പെടുത്തുകയാണ് മോഹൻലാൽ. ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചെറുപ്പത്തിന്റെ രഹസ്യം

ജോർജജ് കുട്ടി പുറമെ കരുത്തനാണ്, ആരോഗ്യവാനാണ്. പക്ഷേ മാനസികമായി ഏറെ സംഘർഷം അനുഭവിക്കുന്നയാളാണ് ജോർജജ് കുട്ടി എന്ന കഥാപാത്രം. ഒന്നുകിൽ ടെൻഷൻ കൂടി ജോർജജ് കുട്ടി മെലിഞ്ഞതാകാം. അല്ലെങ്കിൽ എക്സർസൈസൊക്കെ ചെയ്ത് ആരോഗ്യവാനായി വന്നതായിരിക്കും. പോലീസിന് രണ്ട് ഇടി കൊടുക്കണമെങ്കിൽ അതിനുള്ള ശക്തി വേണമല്ലോ. കൂടാതെ ഒരു മുൻ ധാരണയോടും കൂടി സിനിമ കാണരുതെന്നും മോഹൻലാൽ പറയുന്നു. സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്.

ജോർജ്ജ്കുട്ടിയുടെ മാനസികാവസ്ഥ

ദൃശ്യം ഒന്നിലെ സിനിമയിൽ ജോർജജ് കുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് ധാരണയുണ്ട്. എന്നാൽ, രണ്ടാം ഭാഗത്തിൽ സിനിമയിൽ ജോർജജ് കുട്ടി ഏറെ മാറിയിരിക്കുന്നതായി മോഹൻലാൽ പറയുന്നു. അയാളുടെ കാഴ്ചപ്പാട്, സ്വഭാവം, പെരുമാറ്റം എല്ലാം മാറി. തനിക്കു പോലും മനസിലാക്കാൻ കഴിയാത്ത പോലെ ജോർജുകുട്ടി മാറിയെന്നാണ് മോഹൻലാലിന്റെ വിലയിരുത്തൽ. ഉള്ളിലെ ചിന്തകളല്ല, പുറത്ത് കാണുന്നത്. രണ്ടാം സിനിമയിലൂടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും പുതിയ ചുരുൾ ഉണ്ടാകുകയും ചെയ്യും.

പ്രേക്ഷകർ ഹാപ്പിയാകും

ദൃശ്യം പോലെ പ്രേക്ഷകരെ ആകർഷിച്ച സിനിമയുടെ രണ്ടാം ഭാഗം ചെയ്യുന്നതിനാൽ വളരെ ശ്രദ്ധയോടെയാണ് കഥയും തിരക്കഥയും അഭിനയവും എല്ലാം തയ്യാറാക്കിയിരിക്കുന്നത്. ഏതായാലും പ്രേക്ഷകർ ഹാപ്പിയാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹൻലാൽ പറയുന്നു.

Recommended Video

വിസ്മയാ മോഹന്‍ലാലിന്റെ സ്വപ്‌നം സത്യമായി | FilmiBeat Malayalam
ജോർജജു കുട്ടിയുടെ ചിന്തകൾ

ജോർജജു കുട്ടി എന്ന കഥാപാത്രത്തെ ഭാഗ്യ നിർഭാഗ്യങ്ങൾ പിന്തുടരുന്ന സിനിമയാണ് ദൃശ്യം രണ്ടാം ഭാഗം. 'ജിത്തു ജോസഫ് രണ്ടാം ഭാഗത്തിന്റെ കഥ പറയുമ്പോൾ വല്ലാത്ത ആകാംഷയായിരുന്നു. നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിലെ കഥാപാത്രങ്ങളെയും അവരുടെ മനസും എനിക്ക് അറിയാം. പക്ഷേ ദൃശ്യത്തിലെ ജോർജു കുട്ടിയെ ഇതുവരെ എനിക്ക് മനസിലായിട്ടില്ല. പലപ്പോഴും അപ്രതീക്ഷിതമായാണ് ആ കഥാപാത്രം പ്രതികരിക്കുന്നത്. അയാളുടെ ചിന്തകൾ പോലും എങ്ങനെയാണെന്ന് എനിക്കറിയില്ല. ദൃശ്യത്തിന്റെ മൂന്നാം ഭാഗം വന്നാൽ അതിലെ ജോർജുകുട്ടിയുടെ സ്വഭാവ വിശേഷങ്ങൾ എങ്ങനെയാണെന്ന് സങ്കല്പിക്കാൻ കഴിയില്ലെന്നും മോഹൻലാൽ പറയുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X