പ്രണവ് അഭിനയിച്ചപ്പോള്‍ പറഞ്ഞത് ഇതാണ്! മകളുടെ വരവിനെക്കുറിച്ച് മോഹന്‍ലാലിന്‍റെ മറുപടി ഇങ്ങനെ

താരങ്ങള്‍ക്ക് പിന്നാലെയായാണ് അടുത്ത തലമുറയും സിനിമയില്‍ അരങ്ങേറുന്നത്. ബാലതാരമായി ചിലരെത്തുമ്പോള്‍ മറ്റ് ചിലരാവട്ടെ നായികയും നായകനുമൊക്കെയായാണ് എത്താറുള്ളത്. ഇത്തരത്തിലുള്ള വരവുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കാറുള്ളത്. അടുത്തതായി ഏത് താരപുത്രനാണ്/ താരപുത്രിയാണ് അരങ്ങേറുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉണ്ടാവാറുണ്ട്. മോഹന്‍ലാലിനൊപ്പം ബാലതാരമായാണ് പ്രണവ് മോഹന്‍ലാല്‍ അരങ്ങേറിയത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു പ്രണവ്. പുനര്‍ജനി എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന് പുരസ്‌കാരം ലഭിച്ചത്.

ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച പ്രണവ് ഭാവിയില്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. എന്നാണ് നായകനായി അരങ്ങേറുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടപ്പോഴും ആരാധകര്‍ കാത്തിരുന്നത് നായകനായെത്തുന്ന പ്രണവിനെ കാണാനായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയായിരുന്നു അത് സംഭവിച്ചത്. പ്രണവിന് പിന്നാലെയായി വിസ്മയയും എത്തുമോയെന്ന ചോദ്യവും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു.

പിറന്നാളിനോടനുബന്ധിച്ചുള്ള അഭിമുഖത്തിനിടയിലായിരുന്നു മോഹന്‍ലാലിനോട് മകളെക്കുറിച്ച് ചോദിച്ചത്. പ്രിയദര്‍ശന്റേയും സുരേഷ് കുമാറിന്റേയുമൊക്കെ മക്കള്‍ സിനിമയില്‍ അരങ്ങേറിയല്ലോ, മകള്‍ സിനിമയിലേക്കുണ്ടോയെന്നായിരുന്നു ചോദ്യം. ആരാധകര്‍ നിരവധി തവണ ചോദിച്ച ചോദ്യങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. മോനുണ്ടല്ലോ, അത് പോരെ, അവളുടെ ഇഷ്ടം തിയറ്റര്‍ ആണ്, സിനിമയല്ല. ഇപ്പോള്‍ യുഎസില്‍ തിയറ്ററിനെക്കുറിച്ച് പഠിക്കുകയാണെന്ന മറുപടിയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്.

Mohanlal

സിനിമയേക്കാള്‍ റിസ്‌കുള്ള കാര്യം പ്രണവ് പുറത്ത് ചെയ്യാറുണ്ട്. റോക് ക്ലൈമ്പിങും പാര്‍ക്കൗറുമൊക്കെയാണ് അയാളുടെ താല്‍പര്യങ്ങള്‍. പ്രായത്തിന്റെ ഇഷ്ടാനിഷ്ടങ്ങളാണ്. അഭിനയിക്കാന്‍ പ്രണവ് വലിയ ഇഷ്ടമൊന്നുമില്ലായിരുന്നു. പെട്ടുപോയെന്നായിരുന്നു ആദ്യം പറഞ്ഞത്. സിനിമയിലേക്ക് വന്നിട്ടല്ലേയുള്ളൂ. ഇനി ഇഷ്ടപ്പെട്ട് തുടങ്ങണം. അത് പോലെ തന്നെയായിരുന്നു താനുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടക്കത്തില്‍ സിനിമ അത്ര ഇഷ്ടമായിരുന്നില്ല, പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

Recommended Video

ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam

പ്രണവിന്‍രെ പ്രായത്തില്‍ ഞാനും ആഗ്രഹിച്ച കാര്യങ്ങളാണ് അയാള്‍ ഇപ്പോള്‍ ചെയ്യുന്നത്. ഒരു ബാഗുമെടുത്ത് ഇത് പോലെ യാത്ര ചെയ്യാന്‍ പറ്റണമെന്നൊക്കെ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ എന്‍രെ യാത്രകളെല്ലാം ലക്ഷ്വേറിയസ് പ്രൈവസിയാണ്. അപ്പുവിനെപ്പോലെ ട്രയിനിലോ ലോറിയിലോ ഒന്നും ചാടിക്കയറി പോവാനാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പ്രണവിന്റെ സിനിമാജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ക്ക തന്നെ അതേക്കുറിച്ച് ആശങ്കയില്ലെന്നും താനെന്തിന് ഭയക്കാനാണെന്നുമായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X