twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് ശേഷം പഴയ ലാലുവായി എനിക്ക് വീട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല

    |

    മോഹൻലാലിന്റെ കരിയർ മാറ്റിമറിച്ച ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു മോഹൻലാൽ എത്തിയത്. ശങ്കറായിരുന്നു ചിത്രത്തിലെ നായകൻ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നരേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. പൂർണിമ ജയറാമായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനോടുള്ള പ്രത്യേക താൽപര്യത്തെ കുറിച്ച് മോഹൻലാൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.

    mohanlal

    വലിയ മോഹങ്ങള്‍ ഒന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്ക് താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചു കയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി ഇന്നും നരേന്ദ്രന്‍ എന്റെ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'. അതിനുശേഷം എത്ര ശ്രമിച്ചിട്ടും പഴയ ലാലുവായി എനിക്ക് എന്റെ വീട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല'. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടനെന്ന നിലയില്‍ തന്നെ അടയാളപ്പെടുത്തിയ സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും മോഹന്‍ലാല്‍ പങ്കുവച്ചത്.

    ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ക്ലൈമാക്സിനെ കുറിച്ച് സംവിധായകന് ഫാസിൽ വെളിപ്പെടുത്തിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ എല്ലാ രംഗങ്ങളും കഴിഞ്ഞ ശേഷം ബാക്കി വന്നത് ഒരു ഫൈറ്റ് സ്വീക്വന്‍സായിരുന്നു. അന്ന് ഞാനും നവോദയ അപ്പച്ചന്‍ സാറും വണ്ടിയില്‍ പോവുമ്പോള്‍ ഓപ്പോസിറ്റ് സൈഡില്‍ നിന്നും ഒരു ബൈക്കില് മോഹന്‍ലാല്‍ വരുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും മോഹന്‍ലാല്‍ വണ്ടി തിരിച്ച് ഞങ്ങള്‍ സഞ്ചരിച്ച ജീപ്പിനടുത്തേക്ക് വന്നു. അന്ന് എന്തോ ബ്രേക്ക് കിട്ടാതെ വന്ന് ലാലിന്റെ ബൈക്ക് ഞങ്ങളുടെ വാഹനത്തില്‍ ഇടിച്ചു. തുടര്‍ന്ന് ലാലിനെ ചെന്ന് നോക്കിയപ്പോള്‍ കാല് മുറിഞ്ഞതായി കണ്ടു. സ്ക്രിപിറ്റിൽ ചെറിയ മാറ്റം വരുത്തിയാണ് സിനിമ ചിത്രീകരിച്ചത്.

    Recommended Video

    മോഹന്‍ലാലിനെക്കുറിച്ച് ഫാസില്‍ പറയുന്നത് ഇങ്ങനെ! | Filmibeat Malayalam

    പ്ലാസ്റ്ററിട്ട് വന്ന് അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. ലാല് പറഞ്ഞു തീര്‍ച്ചയായും ഞാന്‍ വന്ന് അഭിനയിക്കാമെന്ന്. അങ്ങനെ ഞാന്‍ പറഞ്ഞു. ഒരു വോക്കിംഗ് സ്റ്റിക്ക്. അത് തുറന്നാല്‍ വാള്‍ ആയിരിക്കണം കാണിക്കേണ്ടത്. അങ്ങനെ ചെയ്യാം എന്ന് ഫ്ലാൻചെയ്തു. ലാല് ഈ പ്ലാസ്റ്ററിട്ട കാലുമായി വരികയാണ്. സിനിമയില്‍ സാധാരണ പ്ലാസ്റ്ററിട്ട് ചുമ്മാ അഭിനയിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇത് ഒറിജിനലാണ്. ആശുപത്രിയില്‍ നിന്ന് കൂട്ടികൊണ്ടുവന്ന ആളാണ് ഇതില്‍ അഭിനയിക്കുന്നത്. അപ്പോ ആ പ്ലാസ്റ്ററിട്ട് വന്നിട്ടുളള ആ ചിരിയും, നീ തന്ന സമ്മാനമാണിതെന്ന ഡയലോഗും കുട്ടികള്‍ അന്ന് ഇമിറ്റേറ്റ് ചെയ്യുമായിരുന്നു. മോഹന്‍ലാലിന്റെ പ്ലാസ്റ്ററിട്ടുളള ആ നടപ്പ്. അപ്പോ അത് ഒരു ദൈവകൃപയായിരുന്നു. അതോടെ വില്ലനെ ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്ക് വന്നു. ഫാസില്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

    Read more about: mohanlal
    English summary
    Mohanlal About His Favourite Character Narendran From Manjil Virinja Pookkal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X