പിറന്നാള്‍ ദിനത്തിലെ ആ സങ്കടം വെളിപ്പെടുത്തി മോഹന്‍ലാല്‍! ലോക്ഡൗണിന് ശേഷം ആദ്യം പോവുക അങ്ങോട്ട്

അറുപതാം പിറന്നാള്‍ നിറവില്‍ നില്‍ക്കുന്ന താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നിറയുകയാണ്. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന കാര്യം സംവിധായകന്‍ ജിത്തു ജോസഫ് അറിയിച്ചിരുന്നു. സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതായിരിക്കുമെന്ന് പറയുകയാണ് മോഹന്‍ലാലിപ്പോള്‍.

പിറന്നാള്‍ ദിനത്തില്‍ മനോരമ ന്യൂസിലെ പുലര്‍വേള എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാവേയാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. ലോക്ഡൗണിന് ശേഷം ദൃശ്യം 2 വിന്റെ ഷൂട്ടിങ് ആയിരിക്കും നടക്കുക എന്നും മഹാഭാരതം സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും താരരാജാവ് വ്യക്തമാക്കിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

സാധാരണ പിറന്നാളിന് അമ്മയ്‌ക്കൊപ്പമായിരിക്കും. ഇത്തവണ പിറന്നാള്‍ ദിനത്തില്‍ അമ്മയ്‌ക്കൊപ്പമല്ലാത്തതിന്റെ സങ്കടമാണ്. പ്രത്യേക ഒരു അവസരത്തിലൂടെയാണല്ലോ ലോകം കടന്ന് പോകുന്നത്. ഇത് കഴിഞ്ഞിട്ട് അമ്മയെ ഫോണില്‍ വിളിക്കും, സംസാരിക്കും. അമ്മയുടെ സ്‌നേഹം വാങ്ങിക്കും. പിന്നെ സാധാരണ ദിവസം പോലെയാണ്. ലോക്ഡൌൺ കഴിഞ്ഞാൽ ആദ്യം പോകുന്നത് അമ്മയുടെ അടുത്തേക്ക് ആയിരിക്കും. ഇവിടെ ഭാര്യയും മകനും ഒരു കസിനും അവരുടെ കുടുംബവുമുണ്ട്. ഇവര്‍ക്കൊപ്പം ഒരു ലഞ്ച് കഴിക്കും. അല്ലാതെ പ്രത്യേകതകളൊന്നും ഇന്നില്ല. നമ്മളെ ഒരുപാട് ഇഷ്ടപ്പെടുന്നവരും ഫാന്‍സ് അസോസിയേഷനിലെ പിള്ളേരൊക്കെ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

 മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

ലോക്ഡൗണ്‍ കാലം സിനിമകള്‍ കാണുന്നതിനെ കുറിച്ചും വീട്ടിലെ പാചകത്തെ കുറിച്ചും പുത്തന്‍ സിനിമകളെ കുറിച്ചുമൊക്കെയാണ് മോഹന്‍ലാല്‍ സംസാരിച്ചു. വളരെയധികം സ്വതന്ത്രനായിരിക്കുന്ന സമയമായിട്ടാണ് ഈ സമയത്തെ കാണുന്നത്. അതേ സമയം എന്റെ കൂടെ ജോലി ചെയ്തിരുന്നവരും അല്ലാത്തവരുമായിട്ടുള്ള ഒരുപാട് പേരുടെ ജീവിതം വേറൊരു ദിശയിലേക്ക് മാറുന്ന സാഹചര്യമാണ്. അതില്‍ ഒരുപാട് വിഷമമുണ്ട്.

 മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

അവര്‍ക്ക് നമ്മളാല്‍ കഴിയുന്ന എന്ത് സഹായം ചെയ്യാമെന്ന് നോക്കുകയാണ്. പിന്നെ തനിച്ചിരിക്കാന്‍ ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാന്‍. അതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. പാചകം ഇഷ്ടമുള്ള കാര്യമാണ്. ഈ അവസരത്തില്‍ മാത്രമല്ല ഞാന്‍ വീട്ടില്‍ നില്‍ക്കുന്ന സമയങ്ങളിലെല്ലാം പാചകം ചെയ്യാറുണ്ട്. ജോലി ചെയ്യുന്ന സമയത്ത് അറിയില്ലെങ്കിലും ദിവസങ്ങളെല്ലാം വേഗം തീര്‍ന്ന് പോവുകയാണ്.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

കുഞ്ഞാലി മരക്കാര്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും വിദേശ രാജ്യങ്ങളിലെല്ലാം റിലീസിനെത്തിക്കേണ്ടതാണ്. അതിന്റെ റൈറ്റ്‌സ് എല്ലാം വിദേശത്തേക്ക് വിറ്റ് കഴിഞ്ഞു. എല്ലാവരും കാണേണ്ട സിനിമയാണ്. മറ്റ് സിനിമകള്‍ക്ക് ഒരുപാട് അവസരങ്ങളുള്ള സമയമാണ്. പല പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പറ്റും. ഒരുപാട് പേര്‍ കടുത്ത തീരുമാനങ്ങളെടുക്കുന്നു. അത് സിനിമാ ഇന്‍ഡസ്ട്രിയെ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് പറയാന്‍ പറ്റില്ല. എളുപ്പം തന്നെ തിയറ്ററുകളിലേക്ക് സിനിമ എത്താന്‍ കഴിയട്ടേ എന്ന് താന്‍ പ്രാര്‍ഥിക്കുന്നതായും മോഹന്‍ലാല്‍ പറയുന്നു.

 മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

ലോക്ഡൗണില്‍ സിനിമ മാറി നില്‍ക്കുന്ന സമയത്ത് എന്ത് ചെയ്യണമെന്ന് ആലോചിച്ചു. ദൃശ്യം 2 എപ്പോഴെങ്കിലും ചെയ്യണമെന്ന് വിചാരിച്ചിരുന്നു. ഈ സമയം അതിന് നല്ലതാണെന്ന് തോന്നി. പ്രേക്ഷകരെ വീണ്ടും തിയറ്ററുകളിലേക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന ചിത്രമായിരിക്കുമിത്. അത്രയും ഇംപാക്ട് ഉണ്ടാക്കിയ സിനിമയായിരുന്നു ദൃശ്യം. രണ്ടാം ഭാഗം അത്രയും രസകരമായിട്ടാണ് ജിത്തു ഒരുക്കിയിരിക്കുന്നത്. വളരെ ത്രില്ലിംഗുള്ള സിനിമയായി അത് മാറാന്‍ സാധ്യതയുണ്ട്. ജോര്‍ജ്കുട്ടിയും ധ്യാനവുമൊക്കെ എല്ലാ മലയാളികളുടെയും മനസിലുള്ളതാണ്.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

ഇനി ആ കുടുംബത്തില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത്. പോലീസ് പിടിക്കപ്പെടുമോ, ജോര്‍ജുകുട്ടി വീണ്ടും രക്ഷകനാവുമോ എന്നൊക്കെ ആകാംഷ പ്രേക്ഷകരിലുണ്ടാവും. അതാണ് ആളുകളെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ പോവുന്നത്. ദൃശ്യം 2 വളരെ ത്രില്ലടിപ്പിക്കുന്ന ചിത്രമായിരിക്കും. അതിന്റെ തിരക്കഥ വായിച്ചു. ഒരുപാട് ചര്‍ച്ചകളൊക്കെ നടത്തിയതിന് ശേഷമാണ് സിനിമയിലേക്ക് വന്നത്.

Recommended Video

#HappyBirthdayMohanlal
മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്

രണ്ടാമൂഴം സിനിയെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രണ്ടാമൂഴത്തിലെ ഭീമന്‍ സംഭവിക്കട്ടെ. അത് ചില നൂലാമാലകളിലൂടെ സഞ്ചരിക്കുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ച ചില കേസുകളിലാണ് അത്. ഇത്തരം സിനിമകള്‍ ഉണ്ടാവേണ്ടതാണ്. അതിന് വേണ്ടി താനും കാത്തിരിക്കുകയാണെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X