Don't Miss!
- News
മദ്യപിച്ചാല്‍ അമ്മയെ തല്ലും.. സഹികെട്ട് ഭാര്യ തന്നെ 'പണി' കൊടുത്തു; കൊച്ചുമോനെ പൊലീസ് പൊക്കിയത് ബാറില്‍നിന്ന്
- Sports
നേരിട്ട ബോള്‍ രണ്ടക്കം പോലും കടന്നില്ല, കളിയിലെ താരം! ഇന്ത്യയുടെ ഒരാള്‍, അറിയാം
- Finance
സ്വര്‍ണ വില കുതിച്ചുയരുമ്പോൾ എങ്ങനെ ലാഭമുണ്ടാക്കും; അറിയാം 'ഗോള്‍ഡ് ലീസിംഗ്'
- Lifestyle
12 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ ഗ്രഹമാറ്റം: സൂര്യ-വ്യാഴ മാറ്റത്തില്‍ അപൂര്‍വ്വയോഗം 3 രാശിക്ക്
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- Automobiles
സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
മമ്മൂട്ടിയെ ഒറ്റവാക്കിൽ വിവരിച്ച് മോഹൻലാൽ, ആഘോഷമാക്കി ആരാധകർ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമാ താരങ്ങൾക്കിടയിലും താരരാജാക്കന്മാർക്ക് കൈനിറയെ ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകളാണ്. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാറിനെ കുറിച്ച് താരം വാചലനായത്. മമ്മൂട്ടിയെ കുറിച്ച് ഒരു വാക്ക് പറയാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. കിടു എന്നാണ് മോഹൻലാൽ മറുപടി നൽകിയത്.

കൂടാതെ ആരാധകരുടെ ചോദ്യത്തിനെല്ലാം താരം മറുപടി നൽകിയിട്ടുണ്ട്. മ്മൂട്ടിയെ കുറിച്ച് മാത്രമല്ല ശോഭന, ജഗതി ശ്രീകുമർ, പൃഥ്വിരാജ് തുടങ്ങിയവരെ കുറിച്ചും പ്രേക്ഷകർ ചോദ്യവുമായി എത്തിയിരുന്നു. ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നൽകി.
പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു മറുപടി. ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ ദ കംപ്ലീറ്റ് ആക്ടർ എന്നും മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നുമായിരുന്നു താരത്തിന്റെ മറുപടി. തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മയും മോഹൻലാൽ നൽകി. ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. ബോബനും മോളിയുമാണെന്നാണ് താരത്തിന്റെ പ്രിയപ്പെട്ട കാർട്ടൂൺ താരങ്ങൾ.
ദൃശ്യം 2 ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ മൂന്നാം ഭാഗം കാണുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ആദ്യം ദൃശ്യം രണ്ട് കാണൂ എന്നിട്ടാകാം എന്ന് കുസൃതി നിറഞ്ഞ മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയത്. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്നും ഒരു ആരാധകൻ ചോദിച്ചിരുന്നു, അതിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. അടുത്തതായി താൻ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും താനിപ്പോൾ കൊച്ചിയിലാണുള്ളതെന്നും ആരാധകർക്കുള്ള മറുപടിയായി താരം പറഞ്ഞു.
ഫെബ്രുവരി19 നാണ് ദൃശ്യം 2 റിലീസിനെത്തുന്നത്. ആമസോണിലൂടെയാണം ചിത്രം പുറത്തു വരുന്നത്. സിനിമയുടെ ടീസറും ട്രെയിലറും പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.
-
'അമ്മയെ കണ്ടിട്ടാണ് അങ്ങനൊരു ആഗ്രഹം വന്നത്, അവസാനം മനസിലായി ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന്'; മാളവിക ജയറാം!
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര