twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരക്കാർ എന്ന ചിത്രത്തിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ, ഒപ്പം ഒരു ഉറപ്പും...

    |

    മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ആശീർവാദ് പ്രൊഡക്ഷന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിള, റോയ് സി ജെയും ചേർന്നാണ് നിർമ്മിക്കുന്നത്. തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ദേശീയപുരസ്കാരം മരയ്ക്കാറിനെ തേടിയെത്തിയിട്ടുണ്ട്. മികച്ച ചിത്രം, എഫക്ട്, കോസ്റ്റ്യൂം എന്നിവയ്ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.

    കറുപ്പ് അണിഞ്ഞ് ഗ്ലാമറസ് ലുക്കിൽ നടി പാർവതി നായർ, ചിത്രം കാണൂ

    കുഞ്ഞാലി മരയ്ക്കാറുടെ ജീവിതം പറയുന്ന ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരം പങ്കുവെച്ച് മോഹൻലാൽ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ദേശീയപുരസ്‌കാരത്തോടെ മരക്കാര്‍ എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പം മുതല്‍ മരണം വരെയുള്ള കഥയാണ് പറയുന്നത്. കൂടാതെ പ്രേക്ഷകർക്കായി ഒരു ഉറപ്പും മോഹൻലാൽ നൽകിയിട്ടുണ്ട്.

    സിനിമയുണ്ടായത്

    കുഞ്ഞാലി മരക്കാറിനെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയായി വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് നമുക്ക് എല്ലാവര്‍ക്കും കേട്ട് കേള്‍വി മാത്രമാണ് ഉള്ളത്. അതില്‍ നിന്നും പ്രിയദര്‍ശന്‍ ഒരു കഥയുണ്ടാക്കുകയാണ് ചെയ്തത്. കുഞ്ഞാലിയുടെ ജീവിത യാത്രയാണ് സിനിമയെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ..

    കുഞ്ഞാലി മരക്കാരുടെ ജീവിതം

    കുഞ്ഞാലി മരക്കാറിന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് കേട്ട് കേള്‍വികളെ ഉള്ളു. അതില്‍ നിന്ന് പ്രിയന്‍ ഒരു കഥയുണ്ടാക്കുകയായിരുന്നു. മരക്കാര്‍ എന്ന് പറയുന്ന വ്യക്തിയുടെ ചെറുപ്പം മുതല്‍ മരണം വരെ ചിത്രത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്രയാണ്. അദ്ദേഹം എങ്ങനെ ജീവിതം തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ നേവല്‍ കമാന്ററാണ്. കടലില്‍ ഏറ്റവും വലിയ തന്ത്രങ്ങള്‍ മെനയാന്‍ കഴിവുള്ള ഒരാളാണ്. അയാളൊരു പൈറേറ്റ് പോലെയായിരുന്നു. അങ്ങനെയൊക്കെയാണ് കഥ. ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി എന്നൊക്കെ അദ്ദേഹത്തെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പിന്നെ സിനിമ എന്തായാലും പ്രേക്ഷകര്‍ക്ക് ഒരു നിരാശ കൊടുക്കില്ലെന്നും മോഹൻലാൽ ഉറപ്പ് നൽകിയിട്ടുണ്ട്.

     സിനിമ കണ്ടിട്ടില്ല

    താൻ അഭിനയിച്ച ചിത്രമാണെങ്കിലും ഇതുവരെ മരക്കാർ പൂർണ്ണമായി കണ്ടിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ദേശീയപുരസ്കാര നിറവിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. അതൊരു വലിയ സങ്കടമാണെങ്കിലും സിനിമയുടെ ചെറിയ ഭാ​ഗം പോലും പുറത്തുപോകാതിരിക്കാനാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. എല്ലാവരേയും പോലെ താനും അത് കാണാൻ കാത്തിരിക്കുകയാണെന്ന് മോഹൻലാൽ അന്ന് പറഞ്ഞിരുന്നു.

     സ്വപ്ന ചിത്രം

    വളരെ കാലമായി മോഹൻലാലിന്റേയും പ്രിയദർശന്റേയും മനസ്സിൽ കിടന്ന ചിത്രമായിരുന്നു മരയ്ക്കാർ. പല അഭിമുഖങ്ങളിലും തങ്ങളുടെ സ്വപ്ന ചിത്രമായ കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്.'കാലാപാനി' കഴിഞ്ഞ സമയത്താണ് കുഞ്ഞാലിമരക്കാരുടെ ചിന്ത വരുന്നതെന്ന് നേരത്തെ മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. അന്ന് സിനിമയ്ക്കുപുറകിലെ ടെക്നിക്കൽ വിഭാഗം ഇന്നത്തേതുപോലെ വികസിച്ചിട്ടില്ലായിരുന്നു. കഥയ്ക്ക് കൂട്ടായി ടെക്നിക്കൽ പെർഫക്ഷൻ ആവശ്യമുള്ള ഒരുപാട് രംഗങ്ങളുണ്ട്. ആഗ്രഹിച്ച തലത്തിൽ കടലും കപ്പൽ യുദ്ധങ്ങളുമെല്ലാം അവതരിപ്പിക്കാൻ അനുകൂല സാഹചര്യങ്ങൾ ഒത്തുവരുന്നതുവരെ കാത്തിരിക്കുകയായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു.

    Recommended Video

    സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യ ആന്റണി പെരുമ്പാവൂർ ചെയ്ത കണ്ടോ | FilmIebatMalayalam
    വൻതാരനിര

    മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് മരക്കാരിൽ അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ താരങ്ങളോടൊപ്പം വിദേശതാരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

    English summary
    Mohanlal About Marakkar -Arabikadalinte Simham And A Promise To His Fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X